കോലി വീണ്ടും പരാജയം, രോഹിത് ശര്‍മ 150
അഡലെയ്ഡ്: ലോകകപ്പ് ക്രിക്കറ്റിന് മുമ്പിലെ അവസാന സന്നാഹ മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിംഗ് തനിസ്വരൂപം കാണിച്ചു. സ്റ്റാര്‍ ബാറ്റ്‌സ്മാന്‍മാരായ വിരാട് കോലിയും എം എസ് ധോണിയും ചുരുങ്ങിയ സ്‌കോറിന് പുറത്തായിട്ടും ഇന്ത്യ 50 ഓവറില്‍ അടിച്ചുകൂട്ടിയത് അഞ്ച് വിക്കറ്റിന് 364 റണ്‍സ്. 150 റണ്‍സോടെ ഓപ്പണര്‍ രോഹിത് ശര്‍മയാണ് കളംനിറഞ്ഞത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വിചാരിച്ച പോലെ എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. സ്‌കോര്‍ വെറും ഏഴിലെത്തിയപ്പോള്‍ ശിഖര്‍ ധവാനെ നഷ്ടമായി. 4 റണ്‍സായിരുന്നു ധവാന്റെ സമ്പാദ്യം. 5 റണ്‍സെടുത്ത കോലിയുടെ ഊഴമായിരുന്നു അടുത്തത്. 16 റണ്‍സിന് 2 വിക്കറ്റ് എന്ന നിലയില്‍ പതറിയ ഇന്ത്യയെ രോഹിത് ശര്‍മയും സുരേഷ് റെയ്‌നയും ചോര്‍ന്നാണ് കര കയറ്റിയത്.

122 പന്തില്‍ 12 ഫോറും 7 സിക്‌സും സഹിതമാണ് രോഹിത് ഒന്നര സെഞ്ചുറിയിലെത്തിയത്. 71 പന്തില്‍ 5 ഫോറും 3 സിക്‌സും പറത്തിയ റെയ്‌ന 75 റണ്‍സോടെ രോഹിതിന് നല്ല പിന്തുണ നല്‍കി. റെയ്‌നയ്ക്ക് ശേഷം വന്ന രഹാനെയും നല്ല ഫോമിലായിരുന്നു. 61 പന്തുകള്‍ കളിച്ച രഹാനെ 88 റണ്‍സടിച്ചു. ലോകകപ്പ് സന്നാഹമത്സരങ്ങളില്‍ രഹാനെയുടെ രണ്ടാമത്തെ അര്‍ധസെഞ്ചുറിയാണിത്.
ക്യാപ്റ്റന്‍ ധോണിക്ക് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങാനായില്ല. അവസാന ഓവറുകളില്‍ റണ്‍റേറ്റ് ഉയര്‍ത്താനാകാതെ കളിച്ച ധോണി 20 പന്തുകളിലാണ് 10 റണ്‍സെടുത്തത്. രവീന്ദ്ര ജഡേജ 10 പന്തില്‍ 11 റണ്‍സെടുത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications