ചാമ്പ്യന്മാരാണ് ഇന്ത്യ, എഴുതിത്തള്ളാന്‍ വരട്ടെ!
പെര്‍ത്ത്: ഇപ്പോള്‍ കുറച്ച് ക്ഷീണത്തിലാണ് എന്നേയുള്ളൂ, ലോകകപ്പില്‍ ടീം ഇന്ത്യയെ എഴുതിത്തള്ളേണ്ട കാര്യമില്ല. ഓസ്‌ട്രേലിയയോടും ഓസ്‌ട്രേലിയയോടും കുറച്ച് കളികള്‍ തോറ്റെങ്കിലും ലോകകപ്പില്‍ അത്ഭുതങ്ങള്‍ കാണിക്കാനുള്ള മരുന്നൊക്കെ ഇന്ത്യയുടെ പക്കല്‍ ഇപ്പോഴുമുണ്ട്. ലോകകപ്പ് ഫേവറിറ്റുകള്‍ അല്ലെങ്കിലും ഇന്ത്യയെ തീര്‍ത്തും അങ്ങോട്ട് ഉപേക്ഷിക്കേണ്ട കാര്യമില്ല. എന്തുകൊണ്ട് എന്ന് കാണൂ.
ബാറ്റിംഗിന് സ്ഥിരതയില്ല, ബൗളിംഗ് ദുര്‍ബലം എന്നീ രണ്ട് പരാതികളാണ് ഇന്ത്യയെക്കുറിച്ച് ഉള്ളത്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ പ്രശ്‌നങ്ങളല്ല. ഒരുകാലത്തും ഇന്ത്യയുടെ ബൗളിംഗ് അത്ര ശക്തമൊന്നും ആയിരുന്നില്ല. ബാറ്റിംഗില്‍ എല്ലാവരും ഫോമിലാകുന്നില്ലെങ്കിലും സെഞ്ചുറിയും അര്‍ധസെഞ്ചുറിയുമായി ചിലരെങ്കിലും തിളങ്ങുന്നുണ്ട്. ഫീല്‍ഡിംഗാകട്ടെ താരതമ്യേന മികച്ചത് എന്ന് തന്നെ പറയാം.
ലോകകപ്പില്‍ ഇന്ത്യയുടെ കരുത്തും ദൗര്‍ബല്യവും സാധ്യതകളും കാണൂ.

പറഞ്ഞ് പഴകി, ബാറ്റിംഗാണ് ശക്തി
പറഞ്ഞ് പഴകിയ ക്ലീഷേയാണെങ്കിലും വേറെ വഴിയില്ല ബാറ്റിംഗ് തന്നെയാണ് ഇത്തവണയും ഇന്ത്യയുടെ ശക്തി. ദുര്‍ബലമായ ബൗളിംഗും ഈ വാദത്തിന് അടിത്തറയിടുന്നു.

പക്ഷേ കളിക്കണം
ബാറ്റിംഗാണ് ശക്തി എന്ന് പറഞ്ഞുകൊണ്ട് ഇരുന്നാല്‍ കാര്യം നടക്കില്ല. ആരെങ്കിലും രണ്ട് പേരെങ്കിലും ഓരോ കളിയിലും മികച്ച ഇന്നിംഗ്‌സുകള്‍ കളിക്കണം. മറ്റുള്ളവര്‍ പിന്തുണ കൊടുക്കണം. ഇതില്ലാതെ നല്ല ടീമുകളോട് കളിച്ചാല്‍ പണി പാലുംവെള്ളത്തില്‍ കിട്ടും.

ആര് കളിക്കും
വിരാട് കോലിയാണ് നിലവില്‍ ഇന്ത്യയുടെ പ്രതീക്ഷ. ഏത് ടീമിനോടും കളിക്കാനുള്ള ക്ലാസ് കോലിക്കുണ്ട്. കോലി കളിച്ചാല്‍ ഇന്ത്യയുടെ കളി അപ്പാടെ മാറും. പക്ഷേ കോലി പറയത്തക്ക ഫോമിലല്ല. പക്ഷേ ഇന്ത്യയുടെ പ്രതീക്ഷ മറ്റൊരാളാണ്.

താരമാകാന്‍ രോഹിത് ശര്‍മ
ഷോട്ടുകളുടെ ക്ലാസില്‍ കോലിയോളം വരുമെങ്കിലും അതിന് തക്ക നേട്ടമൊന്നും രോഹിതിന്റെ പേരില്‍ ഇല്ല, എന്നാല്‍ ഓപ്പണര്‍ രോഹിത് ശര്‍മയെ ഏത് ടീമും പേടിക്കും. അടിച്ചാല്‍ ചുമ്മാ 100, 150 ഒന്നുമല്ല 200 ഉം 250 ഉം കടന്നുപോകാനുള്ള മരുന്ന് ഈ മുംബൈക്കറുടെ പക്കലുണ്ട്. അവസാന ഓവറുകളില്‍ രോഹിതിനെ പിടിച്ചുകെട്ടാനേ പറ്റില്ല.

ധോണിയും റെയ്‌നയും
പതുങ്ങിക്കളിക്കുന്ന ധോണിയും റെയ്‌നയുമാണ് ഇന്ത്യയുടെ പ്രശ്‌നം. തനിസ്വരൂപം പുറത്തെടുത്താല്‍ രണ്ടുപേരെയും ആര്‍ക്കും പിടിച്ചുനിര്‍ത്താന്‍ കഴിയില്ല. അത്രയ്ക്കും അപടകകാരികളാണ് രണ്ടുപേരും.

ബൗളിംഗ് ദുര്‍ബലം
പറഞ്ഞത് തന്നെ വീണ്ടും പറയുന്നു. ബൗളിംഗ് നന്നായില്ലെങ്കില്‍ എത്ര വലിയ സ്‌കോറടിച്ചിട്ടും കാര്യമില്ല. ഇന്ത്യയുടെ കാര്യം പോക്കാണ്.പാകിസ്താനും ദക്ഷിണാഫ്രിക്കക്കും എതിരെ ബാറ്റിംഗ് മാത്രം പോര ജയിക്കാന്‍.

ഫീല്‍ഡിംഗില്‍ പ്രതീക്ഷ വെക്കാം
കോലി, രഹാനെ, രോഹിത്, റെയ്‌ന, ധവാന്‍, ജഡേജ എന്നിങ്ങനെ മികച്ച ഫീല്‍ഡര്‍മാരുടെ കൂട്ടം തന്നെയുണ്ട് ഇത്തവണ ഇന്ത്യയ്ക്ക്. അതുകൊണ്ട ബൗളിംഗിലെ ചെറിയ പാളിച്ചകള്‍ ഫീല്‍ഡിംഗില്‍ ഒപ്പിച്ചെടുക്കാം.

എങ്ങനെ പോയാലും ക്വാര്‍ട്ടര്‍ ഉറപ്പ്
പാകിസ്താന്‍, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളെ മാത്രമേ ഒന്നാം റൗണ്ടില്‍ പേടിക്കാനുള്ളൂ. ബാക്കിയെല്ലാം ഇത്തിരിക്കുഞ്ഞന്മാരാണ്. ക്വാര്‍ട്ടറില്‍ എത്തിയാല്‍ എന്തുചെയ്യും എന്നതാണ് പ്രശ്‌നം.

ദ്രാവിഡിന്റെ വാക്കുകള്‍ പൊന്നാകുമോ
മൂന്നേ മൂന്ന് ദിവസം നല്ല കളി കളിച്ചാല്‍ കപ്പ് ഇന്ത്യയ്ക്ക് കിട്ടുമെന്നാണ് ദ്രാവിഡ് പറഞ്ഞത്. ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍, ഫൈനല്‍ ... ഇതും ജയിച്ച് കപ്പ് കൊണ്ടുവരുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications