Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അങ്ങനെ ലോകകപ്പില്‍ ഇംഗ്ലണ്ടും ഒരു കളി ജയിച്ചു!

ക്രൈസ്റ്റ്ചര്‍ച്ച്: ലോകകപ്പ് ക്രിക്കറ്റില്‍ മൂന്നാമത്തെ കളിയില്‍ ഇംഗ്ലണ്ട് ജയിച്ചു. ഓസ്‌ട്രേലിയയോടും ന്യൂസിലന്‍ഡിനോടും തോറ്റ് തുന്നം പാടിയ ശേഷമാണ് ഇംഗ്ലണ്ട് ഒരു കളി ജയിക്കുന്നത്. ദുര്‍ബലരായ സ്‌കോട്‌ലന്‍ഡിനോടാണ് ജയം. ക്വാര്‍ട്ടറില്‍ കടക്കാന്‍ എങ്ങനെയും ജയിച്ചേ പറ്റൂ എന്ന നിലയിലാണ് ഗ്രൂപ്പ് എയില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരേ ഇംഗ്ലണ്ട് കളിക്കാനിറങ്ങിയത്.

ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സാണ് അടിച്ചത്. മറുപടി ബാറ്റിംഗില്‍ സ്‌കോട്‌ലന്‍ഡ് 184 റണ്‍സിന് ഓളൗട്ടായി. ജയം 119 റണ്‍സിന്. ആദ്യ രണ്ട് കളികളും തോറ്റ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിരയ്ക്ക് ആശ്വാസം പകരുന്നതാണ് ഈ ജയം. സെഞ്ചുറി നേടിയ മോയിന്‍ അലിയും അര്‍ധ സെഞ്ചുറി നേടിയ ഇയാന്‍ ബെല്ലുമാണ് ഇംഗ്ലണ്ടിന് ജയമൊരുക്കിയത്.

england

171 റണ്‍സാണ് ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. ഇയാന്‍ മോര്‍ഗന്‍(46), ജോസ് ബട്‌ലര്‍(24) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ഓസ്‌ട്രേലിയക്കും ന്യൂസിലന്‍ഡിനും എതിരെ പരാജയപ്പെട്ട ബാറ്റിംഗ് നിര സ്‌കോട്‌ലന്‍ഡിന്റെ ശരാശരി ബൗളിംഗിന് മുന്നില്‍ തകര്‍ത്തടിച്ചു. സ്‌കോട്ട്‌ലന്‍ഡിനായി ജോഷ് ഡെവി നാലു വിക്കറ്റു വീഴ്ത്തിയെങ്കിലും സ്‌കോര്‍ 300 കടക്കുന്നത് തടയാനായില്ല.

ഓപ്പണര്‍ കെ ജെ കോസ്റ്റര്‍ മാത്രമാണ് സ്‌കോട്‌ലന്‍ഡിന് വേണ്ടി പൊരുതി നോക്കിയത്. കോസ്റ്റര്‍ 74 റണ്‍സെടുത്തു. എന്നാല്‍ മറ്റേയറ്റത് വിക്കറ്റുകള്‍ മുറയ്ക്ക് വീണുകൊണ്ടിരുന്നു. സ്റ്റീവ് ഫിന്‍ മൂന്നും ആന്‍ഡേഴ്‌സനും വോക്‌സും രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്ത്തി സെഞ്ചുറിയും രണ്ട് വിക്കറ്റും നേടിയ ഓപ്പണര്‍ മൊയിന്‍ അലിയാണ് മാന്‍ ഓഫ് ദ മാച്ച്.

Story first published: Monday, February 23, 2015, 11:56 [IST]
Other articles published on Feb 23, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+