Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ക്രിക്കറ്റ്ടീം ക്യാപ്റ്റന് സസ്‌പെന്‍ഷന്‍

ദുബായ്: ലോകകപ്പ് ക്രിക്കറ്റ് കളിക്കുന്ന അണ്ടര്‍ 19 ടീം ക്യാപ്റ്റന്‍ വിജയ് സോളിനെ ഒരു മസരത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെയാണ് ക്യാപ്റ്റന്‍ വിജയ് സോള്‍ അസഭ്യം പറഞ്ഞത്. ബെന്‍ ഡക്കറ്റ് പുറത്തായപ്പോളായിരുന്നു ക്യാപ്റ്റന്റെ രോഷപ്രകടനം. കളിയില്‍ ഇന്ത്യ തോറ്റിരുന്നു.

കുല്‍ദീപ് യാദവിന്റെ പന്തില്‍ വിജയ് സോള്‍ ക്യാച്ചെടുത്താണ് ബെന്‍ ഡക്കറ്റ് പുറത്തായത്. ക്യാപ്റ്റന്‍ വിജയ് സോളിനൊപ്പം സമാനമായ കുറ്റം ചെയ്ത ബൗളര്‍ ആമിര്‍ഗനിക്കും ഒരു മത്സരത്തില്‍ നിന്നും സസ്‌പെന്‍ഷന്‍ ലഭിച്ചു. എഡ് ബര്‍ണാഡ് പുറത്തായപ്പോഴായിരുന്നു ഗനിയുടെ പ്രകടനം. വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ പിടിച്ചാണ് എഡ് ബര്‍ണാഡ് പുറത്തായത്.

vijay-zol

വിജയ് സോള്‍ ഐ സി സി കോഡ് ഓഫ് കോണ്ടാക്ടിന്റെ ആര്‍ട്ടിക്കിള്‍ 2.2.8 ലംഘിച്ചതായി മാച്ച് റഫറി കണ്ടെത്തി. ആമിര്‍ ഗനി ആര്‍ട്ടിക്കിള്‍ 2.14 ആണ് ലംഘിച്ചിരിക്കുന്നത്. വിലക്കിനെ തുടര്‍ന്ന് ശ്രീലങ്കയ്‌ക്കെതിരായ പ്ലേ ഓഫ് മാച്ചില്‍ നിന്നും വിജയ് സോളിന് വിട്ടുനില്‍ക്കേണ്ടിവരും. ഇംഗ്ലണ്ടിനെതിരായ തോല്‍വിയോടെ ബാക്ക് ഫുട്ടിലായ ഇന്ത്യയ്ക്ക് സോളിന്റെ അഭാവം തിരിച്ചടിയാകും.

നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനോട് മൂന്ന് വിക്കറ്റിന് തോറ്റിരുന്നു. നിശ്ചിത അമ്പത് ഓവറില്‍ എട്ട് വിക്കറ്റിന് 221 റണ്‍സെടുത്ത ഇന്ത്യയ്‌ക്കെതിര അവസാന ഓവറിലാണ് ഇംഗ്ലണ്ട് ലക്ഷ്യം കണ്ടത്. ദീപ്ക ഹൂഡ, സര്‍ഫരാസ് ഖാന്‍ എന്നിവരുടെ അര്‍ദ്ധ സെഞ്ചുറികളായിരുന്നു ഇന്ത്യയുടെ കരുത്ത്. വൈസ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ്‍ പൂജ്യത്തിന് പുറത്തായി.

Story first published: Monday, February 24, 2014, 10:21 [IST]
Other articles published on Feb 24, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+