Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: ന്യൂസിലാന്‍ഡിനെ എഴുതിത്തള്ളാന്‍ വരട്ടെ

ഉയര്‍ന്നുപറക്കാന്‍ കഴിവില്ലാത്ത കിവിയാണ് ന്യൂസിലാന്‍ഡിന്റെ ദേശീയപക്ഷി. കീവികള്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീമിന്റെ ലോകകപ്പിലെ ചരിത്രവും ഇത്രയേ ഉള്ളൂ. അസാമാന്യ താരങ്ങള്‍ ഉണ്ടായിട്ടും ലോകത്തിലെ മുന്‍നിര ഫീല്‍ഡിംഗ് ടീം ആയിട്ടും ഒരു കപ്പടിക്കാന്‍ ന്യൂസിലന്‍ഡിന് കഴിഞ്ഞിട്ടില്ല. റിച്ചാര്‍ഡ് ഹാഡ്‌ലി, ക്രിസ് കെയ്ന്‍സ്, സ്റ്റീഫന്‍ ഫ്‌ലെമിംഗ് തുടങ്ങിയ ലോകോത്തര താരങ്ങള്‍ കളിച്ച ടീമാണ് എന്നോര്‍ക്കണേ.

വമ്പന്‍മാരെ തോല്‍പിച്ചും കറുത്ത കുതിരകളായും നല്ല ശീലമുണ്ട് ന്യൂസിലന്‍ഡ് ടീമിന്. ഇന്ത്യയൊക്കെ കീവിസിനോട് തോറ്റ് തുന്നം പാടിയവരാണ്. ഈ ശീലം സെമിക്കപ്പുറത്തേക്ക് കടത്താനായാല്‍ ഇത്തവണ ന്യൂസിലന്‍ഡിനെ പേടിക്കണം. മക്കുല്ലമടക്കം എണ്ണം പറഞ്ഞ മാച്ച് വിന്നര്‍മാര്‍ ടീമിലുണ്ട്. പോരാത്തതിന് സ്വന്തം നാട്ടിലാണ് കളി.ശക്തി: മക്കുല്ലം നയിക്കുന്ന ബാറ്റിംഗ്, മികച്ച ഫീല്‍ഡിംഗ്, സ്വന്തം നാട്ടിലെ കളി.ദൗര്‍ബല്യം: വലിയ കളികള്‍ പേടിക്കുന്ന ശീലം തന്നെയാണ് ഏറ്റവും പ്രശ്‌നക്കാരന്‍.

ഇതാദ്യമായാണ് ന്യൂസിലന്‍ഡ് ഒരു ലോകകപ്പില്‍ ഫേവറിറ്റുകളുടെ പട്ടികയില്‍. അതിന് കാരണക്കാര്‍ ചിലരുണ്ട്. 2015 ലോകകപ്പില്‍ ന്യൂസിലന്‍ഡിന്റെ വിധി നിര്‍ണയിക്കാന്‍ പറ്റുന്നവര്‍ ഇവരാണ്.

നയിക്കാന്‍ മക്കുല്ലം

നയിക്കാന്‍ മക്കുല്ലം

ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ലോകത്തിലെ അപകടകാരിയായ ബാറ്റ്‌സ്മാന്‍. വിക്കറ്റ് കീപ്പിംഗും ഫീല്‍ഡിംഗും തരം പോലെ ചെയ്യും. മക്കുല്ലം ഒരടിയടിച്ചാല്‍ അത് സ്‌കോര്‍ ബോര്‍ഡില്‍ കാണാനുണ്ടാകും. ഫോമിലെത്തിയാല്‍ പിന്നെ പിടിച്ചുകെട്ടാന്‍ നോക്കണ്ട. ക്യാപ്റ്റന്‍ മക്കുല്ലം മുന്നില്‍ നിന്ന് നയിക്കും.

വില്യംസന്‍ മാരകഫോമിലാണ്

വില്യംസന്‍ മാരകഫോമിലാണ്

കളി കളിച്ചുണ്ടാക്കുന്ന താരമാണ് കെയ്ന്‍ വില്യംസന്‍. കൈമടക്കി എറിയുന്നതിന് ഐ സി സി വിലക്കിയതിനാല്‍ വില്യംസന്‍ ബൗളിംഗിന് ഉണ്ടാകില്ല. പക്ഷേ പ്രശ്‌നമില്ല ആ കേട് ബാറ്റിംഗിലും ഫീല്‍ഡിംഗിലും വില്യംസന്‍ തീര്‍ക്കും

ടെയ്‌ലര്‍ ദ ബെസ്റ്റ്

ടെയ്‌ലര്‍ ദ ബെസ്റ്റ്

ഫോമിലെത്തിയാല്‍ ഒരു ചെറിയ എ ബി ഡിവില്ലിയേഴ്‌സാണ് റോസ് ടെയ്‌ലര്‍. കളി തിരിക്കലും കളി തീര്‍്ക്കലും എല്ലാം ഒറ്റയ്ക്ക്. ഏത് വലിയ ഗ്രൗണ്ടും ടെയ്‌ലറിന് മുന്നില്‍ കീഴടങ്ങും. പക്ഷേ ഒരു പ്രശ്‌നം, ആള് ഫോമിലല്ല.

 ആന്‍ഡേഴ്‌സണ്‍ വരുന്നു

ആന്‍ഡേഴ്‌സണ്‍ വരുന്നു

മുംബൈ ഇന്ത്യന്‍സിനെ ഐ പി എല്‍ സെമിയിലെത്തിച്ച ഒരു ഇന്നിംഗ്‌സ് മതി കോറി ആന്‍ഡേഴ്‌സന്റെ ബാറ്റിംഗ് ഒരു ഫ്‌ലൂക്കല്ല എന്ന് മനസിലാകാന്‍. സ്വന്തം നാട്ടില്‍ അടിച്ചുതകര്‍ക്കാന്‍ അവന്‍ വരികയാണ്. കോറി ആന്‍ഡേഴ്‌സണ്‍.

മിച്ചല്‍ മകെ്‌ലനാഗന്‍

മിച്ചല്‍ മകെ്‌ലനാഗന്‍

23 കളികളില്‍ 50 വിക്കറ്റ്. ഈ ലോകകപ്പ് കളിക്കാനെത്തുന്ന ഫാസ്റ്റ് ബൗളര്‍മാര്‍ക്കിടയിലെ സര്‍പ്രൈസ് പാക്കേജാണ് മിച്ചല്‍ മക്്‌ലെനാഗന്‍. സ്വിംഗ് ബൗളിംഗിന് പറ്റിയ സ്വന്തം നാട്ടിലെ അന്തരീക്ഷത്തില്‍ മിച്ചല്‍ ഒരു കലക്ക് കലക്കും എന്ന പ്രതീക്ഷയിലാണ് കീവി ആരാധകര്‍.

ഡാനിയല്‍ വെട്ടോറി

ഡാനിയല്‍ വെട്ടോറി

ബുദ്ധി ഉയോഗിച്ച് പന്തെറിയുന്ന സ്പിന്നറാണ് ഡാനിയല്‍ വെട്ടോറി. അതുകൊണ്ട് തന്നെ അനുകൂലമായ പിച്ചില്ല എന്നതൊന്നും ഈ ഇടംകൈയ്യന് പ്രശ്‌നമല്ല. പക്ഷേ ചുറുചുറുക്ക് അല്‍പം കുറവാണ്. അത് പക്ഷേ കളിക്കിറങ്ങിയാല്‍ മാറും. ഇന്ത്യയിലും ഇഷ്ടം പോലെ ഫാന്‍സുണ്ട് വെട്ടോറിക്ക്.

ടിം സൗത്തി

ടിം സൗത്തി

യംഗ, ടാലന്റഡ്, അഗ്രസീവ് - ഇതാണ് ഇന്ന് ന്യൂസിലന്‍ഡിലുള്ള ഏറ്റവും മികച്ച ഓള്‍റൗണ്ടറായ ടീം സൗത്തിക്ക് വിശേഷണം. സൗത്തിയുടെ മികവ് ടീമിന് ഉപയോഗിക്കാന്‍ പറ്റിയാല്‍ കീവിയും ചിറക് വിരിക്കും

Story first published: Tuesday, February 10, 2015, 8:55 [IST]
Other articles published on Feb 10, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+