Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് സാധ്യതാപട്ടിക, ആരകത്ത്, ആര് പുറത്ത്?

മുംബൈ: ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലായി നടക്കുന്ന 2011 ലോകകപ്പ് ക്രിക്കറ്റിനുള്ള 30 അംഗ സാധ്യത പട്ടിക ഇന്ന് (ഡിസംബര്‍ നാല്, വ്യാഴം) പ്രഖ്യാപിക്കും. ധോണിയുടെ കീഴില്‍ യുവരക്തത്തിന് പ്രാധാന്യമുള്ള ടീമാകുമോ അതോ സേവാഗും യുവരാജും സഹീറും അടക്കമുള്ള വെറ്ററന്മാരുടെ നിരയായിരിക്കുമോ ലോകകപ്പ് പ്രതിരോധിക്കാന്‍ കടല്‍ കടക്കുക എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ കഴിഞ്ഞ തവണ ലോകകപ്പ് നേടിയ ടീമില്‍ നിന്നും കുറെ പേര്‍ ഇത്തവണ പുറത്തിരിക്കേണ്ടി വരും. 2011 ലോകകപ്പിലെ മാന്‍ ഓഫ് ദ സീരിസ് യുവരാജ് സിംഗാണ് ടീമില്‍ സ്ഥാനം പ്രതീക്ഷിക്കുന്നവരില്‍ പ്രമുഖന്‍. മോശം ഫോമിനെത്തുടര്‍ന്ന് ഒരുവര്‍ഷത്തിലധികമായി ടീമിന് പുറത്താണ് യുവി.

dhoni-kohli

ഓപ്പണര്‍മാരായ വീരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍, ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാന്‍, സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് എന്നിവരാണ് ടീമില്‍ ഇടം ഉറപ്പില്ലാത്ത സീനിയര്‍ താരങ്ങള്‍. ഇവരാരും അടുത്ത കാലത്തായി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. കഴിഞ്ഞ ലോകകപ്പിന് ശേഷം വിരമിച്ച സച്ചിന്‍ തെണ്ടുല്‍ക്കറാണ് ഓസ്ട്രേലിയന്‍ ലോകകപ്പ് മിസ് ചെയ്യാന്‍ പോകുന്ന പ്രധാനപ്പെട്ട മറ്റൊരു താരം.

ഇപ്പോള്‍ ഓസ്ട്രേലിയയില്‍ പര്യടനം നടത്തുന്ന ടീമിലെ ഭൂരിഭാഗം പേരും ലോകകപ്പ് ടീമിലും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബാറ്റിംഗ് ബൗളിംഗ് നിരകള്‍ സമീപകാലത്തായി മികച്ച ഫോമിലാണ്. എന്നാല്‍ ഓസ്ട്രേലിയയില്‍ കളിക്കാന്‍ യുവരക്തം മാത്രം മതിയോ അതോ പരിചയചസന്പത്തും വേണ്ടേ എന്ന ചോദ്യമാകും സെലക്ഷന്‍ കമ്മിറ്റിയെ വലയ്ക്കുക.

Story first published: Thursday, December 4, 2014, 11:09 [IST]
Other articles published on Dec 4, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+