കളി ഞായറാഴ്ച: ദക്ഷിണാഫ്രിക്കയെ തോല്‍പിക്കാന്‍ 7 വഴികള്‍
മെല്‍ബണ്‍: സച്ചിന്‍ പറഞ്ഞത് സത്യമാണ്. പാകിസ്താനല്ല ദക്ഷിണാഫ്രിക്ക. സ്റ്റെയ്‌നും മോര്‍ക്കലും ഡിവില്ലിയേഴ്‌സും ആംലയുമുള്ള അവരെ തോല്‍പിക്കാന്‍ കുറച്ച് പ്രയാസപ്പെടും. പാകിസ്താനെ കെട്ടുകെട്ടിച്ചത് പോലെ കളി തീരെ എളുപ്പമാകില്ല.
ബൗളിംഗിലും ഫീല്‍ഡിംഗിലും അവരാണ് മേലെ. ബാറ്റിംഗില്‍ ഇന്ത്യ കട്ടക്ക് കട്ട നില്‍ക്കും. മരിച്ച് പണിയെടുത്താല്‍ ഫീല്‍ഡിംഗിലും പിടിച്ചുനില്‍ക്കാം. ഒരിക്കലും മാച്ചാകാത്തത് ബൗളിംഗാണ്. അതിനെ ബാറ്റിംഗ് മികവ് കൊണ്ട് ബാലന്‍സ് ചെയ്യണം.
ദക്ഷിണാഫ്രിക്കയെ കൂടി തോല്‍പിച്ചാല്‍ പിന്നെയെല്ലാം എളുപ്പമാണ്. വേണമെങ്കില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായിത്തന്നെ ഇന്ത്യക്ക് ക്വാര്‍ട്ടര്‍ കളിക്കാം. ദക്ഷിണാഫ്രിക്കയെ തോല്‍പിക്കാന്‍ കരുതിയിരിക്കേണ്ട 7 കാര്യങ്ങള്‍ നോക്കൂ.

ഡിവില്ലിയേഴ്‌സിനെ നിലംതൊടീക്കരുത്
എ ബി ഡിവില്ലിയേഴ്‌സ്. ഇന്ന് ലോകക്രിക്കറ്റില്‍ ബൗളര്‍മാര്‍ ഏറ്റവും കൂടുതല്‍ പേടിക്കുന്ന പേര് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനായ ഡിവില്ലിയേഴ്‌സിന്റേതാണ്. ഡിവില്ലിയേഴ്‌സ് കളം വാഴുന്നതിന് മുമ്പേ പുറത്താക്കിയാല്‍ ഇന്ത്യ കളി പാതി ജയിച്ചു.

ഓപ്പണിംഗ് നിര്‍ണായകം
ഡെയ്ല്‍ സ്റ്റെയ്ന്‍, ആല്‍ബി മോര്‍ക്കല്‍ - ലോകത്തെ ഏറ്റവും മികച്ച ന്യൂബോള്‍ അറ്റാക്ക്. ഇവര്‍ക്കെതിരെ പിടിച്ചുനിന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് റണ്‍സ് വാരാം. ഡുമിനി, താഹിര്‍ തുടങ്ങിയ സ്പിന്നര്‍മാരെ കളിക്കാന്‍ ഇന്ത്യ പേടിക്കേണ്ടി വരില്ല.

രോഹിത് കളിക്കണം, ധവാനെപ്പോലെ
കഴിഞ്ഞ കളിയില്‍ ധവാന്‍ ബാറ്റ് ചെയ്ത രീതി രോഹിത് ശര്‍മ കണ്ട് പഠിക്കണം. ക്ഷമയോടെ 20 - 25 ഓവര്‍ പിന്നിട്ടാല്‍ പിന്നെ രോഹിത് ശര്‍മയെ പിടിച്ചുകെട്ടാന്‍ ദക്ഷിണാഫ്രിക്കയ്ക്കും പറ്റില്ല.

ഫീല്‍ഡിംഗില്‍ മരിക്കണം
ഓരോ പന്തും മരിച്ച് തടുത്താലേ ബൗളിംഗിലുള്ള ചെറിയൊര് പോരായ്മ നികത്താനാകൂ. പാകിസ്താനെതിരെ പുറത്തെടുത്ത വീര്യം ബൗളര്‍മാര്‍ സൂക്ഷിച്ചാല്‍ പിന്നെ പേടിക്കാനില്ല.

കളി ജയിക്കാന്‍ സ്പിന്നര്‍മാര്‍
പരമ്പരാഗതമായി സ്പിന്നിനെതിരെ നല്ല റെക്കോര്‍ഡുള്ള ടീമില്ല ദക്ഷിണാഫ്രിക്ക. ആംല, ഡുമിനി എന്നിവരൊഴികെ മറ്റുള്ളവരാരും സ്പിന്നര്‍മാര്‍ക്കെതിരെ അത്ര ശക്തരല്ല. കാലിസാണെങ്കില്‍ ടീമിലുമില്ല. അശ്വിനും ജഡേജയും മനസുവെച്ചാല്‍ കളി ഇന്ത്യയുടെ കയ്യിലിരിക്കും. റെയ്‌നയും കുറച്ച് ഓവറുകള്‍ എറിഞ്ഞേക്കും

കോലിയുടെ രസതന്ത്രം
വിരാട് കോലിയുടെ സെഞ്ചുറിയും ഇന്ത്യയുടെ വിജയവും തമ്മില്‍ വലിയ ബന്ധമുണ്ട്. കോലി സെഞ്ചുറിയടിച്ചാല്‍ കളി തോല്‍ക്കാന്‍ ഇന്ത്യയ്ക്ക് വലിയ വിഷമമാണ്. കോലിയുടെ മറ്റൊരിന്നിഗംസ് ഇന്ത്യയുടെ കളി മാറ്റിമറിക്കും.

ഇതൊന്നുമല്ലാത്ത ഒരു രഹസ്യമുണ്ട്
കളി ദക്ഷിണാഫ്രിക്കയോടായത് കൊണ്ട് ഇന്ത്യ ജയിക്കാന്‍ മറ്റൊരു സാധ്യത കൂടിയുണ്ട്. ജയിക്കുന്ന കളി പോലും തോറ്റുതരുന്ന അവരുടെ സ്വഭാവമാണ് അത്. എപ്പോഴാണ് ദക്ഷിണാഫ്രിക്ക കളി തോല്‍ക്കുക എന്ന് പറയാന്‍ പറ്റില്ല. ലോകകപ്പാകുമ്പോള്‍ പ്രത്യേകിച്ചും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications