ലോക ചെസ്, ആദ്യമത്സരത്തില്‍ സമനില
ചെന്നൈ: ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് നോര്‍വേ താരം മാഗ്നസ് കാള്‍സനോട് സമനില വഴങ്ങി. ചെന്നൈയില്‍ നടക്കുന്ന മത്സരത്തില്‍ നിലവിലുള്ള ലോകചാംപ്യന് വ്യക്തമായ ലീഡുണ്ടായിരുന്നു.
കറുത്ത കരുക്കളുമായി കളിക്കാനിറങ്ങിയ ആനന്ദിന്റെ അനുഭവസമ്പത്തിനു മുന്നില്‍ കാള്‍സണ്‍ പതറുന്ന കാഴ്ചയാണ് കണ്ടത്. റെറ്റി ഓപണിങ് ആരംഭിച്ച മത്സരം 16 നീക്കങ്ങള്‍ക്കൊടുവില്‍ സമനിലയില്‍ അവസാനിപ്പിക്കുകയായിരുന്നു. മത്സരത്തിലുടനീളം തികഞ്ഞ സസ്‌പെന്‍സ് നിലനിര്‍ത്തുന്ന രീതിയാണ് നോര്‍വേ താരം സ്വീകരിച്ചിരിക്കുന്നത്.

കിരീടം പോരാട്ടത്തില്‍ തന്നെ സഹായികളാരായിരിക്കുമെന്ന് ആനന്ദ് നേരത്തെ പ്രഖ്യാപിച്ചപ്പോള്‍ കാള്‍സണ്‍ ഇക്കാര്യം വളരെ രഹസ്യമായി സൂക്ഷിച്ചു. ചെസ് ലോകത്തെ അദ്ഭുത ബാലന്‍ എന്നു വിശേഷിപ്പിക്കുന്ന കാള്‍സനില്‍ നിന്നും റെറ്റി പോലുള്ള ഓപണിങ് പ്രതീക്ഷിക്കുന്നതാണെന്ന മട്ടിലായിരുന്നു ആനന്ദിന്റെ നീക്കങ്ങള്‍. രണ്ടാമത്തെ മത്സരം ഞായറാഴ്ച നടക്കും. വെള്ളക്കരുക്കളുമായി ആനന്ദ് കാള്‍സനെ നേരിടും.
ലോക ചെസ് ചാംപ്യനാണെങ്കിലും ആനന്ദിനേക്കാള്‍ 21 വയസ്സോളം പ്രായക്കുറവുള്ള കാള്‍സനാണ് ഫിഡെ റാങ്കിങില്‍ ഒന്നാം സ്ഥാനത്ത്. 2870 പോയിന്റാണ് ഈ ചെസ് വിസ്മയത്തിനുള്ളത്. 2775 പോയിന്റുമായി ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഏഴാം സ്ഥാനത്താണുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications