Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകചെസ്: കിരീടത്തിനായി ആനന്ദും കാള്‍സനും

ചെന്നൈ: ലോകചെസ് ചാംപ്യന്‍ഷിപ്പിന് ശനിയാഴ്ച മുതല്‍ ചെന്നൈയില്‍ തുടക്കമാകും. ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദും നോര്‍വേയുടെ മാഗ്നസ് കാള്‍സനും തമ്മിലാണ് പോരാട്ടം. 2007 മുതല്‍ ലോക ചെസ്സിലെ രാജാവായ ആനന്ദിന് ചതുരംഗത്തിലെ അദ്ഭുതബാലന്‍ എന്നു വിശേഷിപ്പിക്കുന്ന കാള്‍സണ്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നാണ് കരുതുന്നത്.

22കാരനായ കാള്‍സണ്‍ അഞ്ചു തവണ ലോകചാംപ്യനായിട്ടുള്ള ആനന്ദുമായി മാറ്റുരയ്ക്കുമ്പോള്‍ അതിനെ 1972ലെ വിഖ്യാതമായ ബോബി ഫിഷര്‍-ബോറിസ് സ്പാസ്‌കി മത്സരത്തോടാണ് ആരാധാകര്‍ താരതമ്യം ചെയ്യുന്നത്.

World Chess Championship Chennai

മൊത്തം 12 മത്സരങ്ങളാണുള്ളത്. ക്ലാസിക് രീതിയില്‍ നടക്കുന്ന മത്സരത്തില്‍ ആദ്യത്തെ 40 നീക്കങ്ങള്‍ക്ക് 120 മിനിറ്റും തുടര്‍ന്നുള്ള 20 നീക്കങ്ങള്‍ക്ക് 60മിനിറ്റും ലഭിക്കും. തുടര്‍ന്ന് 15 മിനിറ്റാണ് ലഭിക്കുക. ഇതില്‍ ഓരോ നീക്കത്തിനും 30 സെക്കന്റ് ബോണസ് ലഭിക്കും.

ആദ്യം 6.5 പോയിന്റ് സ്വന്തമാക്കുന്ന താരത്തെ വിജയിയായി പ്രഖ്യാപിക്കും. വിജയിയെ കണ്ടെത്തി കഴിഞ്ഞാല്‍ ബാക്കിയുള്ള മത്സരങ്ങള്‍ കളിക്കില്ല. മത്സരത്തിനുള്ള വിശ്വനാഥന്‍ ആനന്ദിന്റെ സഹായികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ശശികിരണ്‍, സന്ദീപന്‍ ചണ്ഡെ, പീറ്റര്‍ ലിക്കോ, റോഡെസ്ലോവ് വോഴ്‌സ്റ്റസ്‌ക് എന്നിവര്‍ നിലവിലുള്ള ചാംപ്യനായ ആനന്ദിന്റെ സഹായത്തിനെത്തും. കാള്‍സന്റെ സഹായികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Story first published: Friday, November 8, 2013, 7:20 [IST]
Other articles published on Nov 8, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+