ലോക ചെസ്സ് കിരീടം മാഗ്നസ് കാള്‍സണ്
സോച്ചി: വീണ്ടും കിരീടം നിലനിര്‍ത്തിയിരിക്കുകയാണ് മാഗ്നസ് കാള്‍സണ്‍. ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനെ തോല്‍പ്പിച്ചാണ് കാള്‍സണ്‍ കിരീടം ചൂടിയത്. ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ നിര്‍ണായകമായ പതിനൊന്നാം ഗെയിമാണ് ഞായറാഴ്ച നടന്നത്. വിശ്വനാഥന്‍ ആനന്ദ് തുടക്കത്തില്‍ വ്യക്തമായ നീക്കങ്ങള്‍ നടത്തിയെങ്കിലും കാള്‍സണിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല.
27ാം നീക്കത്തില്‍ റൂക്കിനെ ബലി നല്‍കി നടത്തിയ എക്‌സ്‌ചേഞ്ച് സാക്രിഫൈസിലാണ് ആനന്ദിനു പിഴച്ചത്. അഞ്ചര പോയ്ന്റുമായി കളിക്കാനിറങ്ങിയ കാള്‍സണ്‍ ഒടുവില്‍ ആറര പോയ്ന്റ് നേടുകയായിരുന്നു. കഴിഞ്ഞവര്‍ഷം ചെന്നൈയില്‍ ആനന്ദിനെ തോല്‍പിച്ച കാള്‍സണ്‍ സോച്ചിയില്‍ വെല്ലുവിളി നേരിട്ടെങ്കിലും കിരീടം വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. 45ാംമത്തെ നീക്കത്തിലാണ് ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്ററെ കാള്‍സണ്‍ അടിയറവ് പറയിച്ചത്.

ഒരു ഗെയിം കൂടി ബാക്കി നില്‍ക്കെയാണ് ഈ പടകുതിരയുടെ നേട്ടം. ആനന്ദ് കഴിഞ്ഞവര്‍ഷം പൊരുതാതെയാണ് കീഴടങ്ങിയതെങ്കില്‍ ഇക്കുറി വീറുറ്റ പോരാട്ടം തന്നെയാണ് കാഴ്ചവെച്ചത്. പൊരുതാനുറച്ച് തന്നെയാണ് ചാമ്പ്യന്‍ഷിപ്പിന് ആനന്ദ് ഇറങ്ങിയത്. ആറാം ഗെയിമില്‍ വിജയം പിടിക്കാന്‍ കിട്ടിയ അവസരം നഷ്ടപ്പെടുത്തി എതിരാളിക്ക് ഗെയിം അടിയറവവെച്ചതാണ് ആനന്ദിന് തിരിച്ചടിയായത്.
ഈ ചാമ്പ്യന്‍ഷിപ്പിലെ കാള്‍സന്റെ മൂന്നാമത്തെ വിജയമാണിത്. ഒരു മത്സരത്തില്‍ മാത്രമാണ് ഇന്ത്യയുടെ വീരനായകന്‍ ആനന്ദിന് വിജയിക്കാനായത്. ഏഴ് മത്സരങ്ങള്‍ സമനിലയില്‍ പിരിയുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications