ബെയ്ജിങ്: വേഗതയുടെ റാണി ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരം മാത്രം ഷെല്ലി ആന്‍ ഫ്രേസര്‍. ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗം 100 മീറ്ററില്‍ ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍ ഒരിക്കല്‍ കൂടി സ്വര്‍ണമണിഞ്ഞു.
ബെയ്ജിങ്ങിലെ കിളിക്കൂട് സ്റ്റേഡിയത്തില്‍ 10.76 സെക്കന്‍ഡിലാണ് ഷെല്ലി 100 മീറ്റര്‍ ഫിനീഷ് ചെയ്തത്. 10.81 സെക്കന്‍ഡില്‍ ഓടിയെത്തിയ നെതര്‍ലന്‍ഡ്സിന്റെ ഡാഫ്നി ഷിപ്പോഴ്സിനാണ് വെള്ളി. അമേരിക്കയുടെ ടോറി ബോവയ്ക്കാണ് വെങ്കലം.
ഇത് മൂന്നാം തവണയാണ് ലോകത്തിലെ വേഗമേറിയ വനിതാ താരമായി ഷെല്ലി തെരഞ്ഞെടുക്കപ്പെടുന്നത്. 2009 ലും 2013 ലും ലോക ചാമ്പ്യന്‍ഷിപ്പില്‍ ഷെല്ലി ആന്‍ ഫ്രേസര്‍ സ്വര്‍ണം നേടിയിരുന്നു.
2008 ബെയ്ജിങ്, 2012 ലണ്ടന്‍ ഒളിമ്പിക്സിലും അതിവേഗക്കാരിയായ ഷെല്ലി എതിരില്ലാതെയായിരുന്നു ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്.