വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശൈത്യകാല ഒളിംപിക്‌സിനെ വരവേല്‍ക്കാന്‍ ദക്ഷിണ കൊറിയ... പോരാട്ടച്ചൂടില്‍ ഇനി മഞ്ഞുരുകും

ദക്ഷിണ കൊറിയയിലെ പ്യോങ്ചാങിലാണ് ഒളിംപിക്‌സ് നടക്കുന്നത്

By Manu

സോള്‍: മരം കോച്ചുന്ന തണുപ്പ് ഇനി തീപാറുന്ന പോരാട്ടച്ചൂടില്‍ ഉരുകും. 23ാമത് ശൈത്യ കാല ഒളിംപിക്‌സിനു വെള്ളിയാഴ്ച ദക്ഷിണ കൊറിയയിലെ പ്യോങ്ചാങില്‍ തുടക്കമാവുകയാണ്. ഇരുകൊറിയകളും തമ്മില്‍ വര്‍ഷങ്ങളായി തുടരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടെയാണ് ഇത്തവണ കൊറിയ ഗെയിംസിനു വേദിയാവുന്നത്. ഇനിയുള്ള കുറച്ചു നാളുകള്‍ രാഷ്ട്രീയ വിവാദങ്ങള്‍ മറന്ന് മല്‍സരങ്ങളുടെ തീച്ചൂളയിലേക്ക് ഇറങ്ങുകയാണ് ഇരുകൊറിയകളും.

ഫെബ്രുവരി ഒമ്പത് മുതല്‍ 25 വരെയാണ് ശൈത്യകാല ഒളിംപിക്‌സ് നടക്കുന്നത്. കൊറിയ ഇതാദ്യമായി വേദിയാവുന്ന ശൈല്യകാല ഒളിംപിക്‌സ് കൂടിയാണിത്. നിരവധി പ്രത്യേകതകളാല്‍ ഇതിനകം കായികലോകത്തെ ശ്രദ്ധാകേന്ദ്രമായി ശൈത്യകാല ഒളിംപിക്‌സ് മാറിക്കഴിഞ്ഞു.

പ്യോങ്ചാങ് എവിടെ?

പ്യോങ്ചാങ് എവിടെ?

കൊറിയന്‍ തലസ്ഥാനമായ സോളില്‍ നിന്നും 125 കിലോമീറ്റര്‍ അകലെയാണ് പ്യോങ്ചാങ് സ്ഥിതി ചെയ്യുന്നത്. 2011 ജൂലൈ 11നാണ് ശൈത്യകാല ഒൡപിക്‌സിന്റെ വേദിയായി ദക്ഷിണ കൊറിയയെ തിരഞ്ഞെടുത്തത്. വോട്ടിങില്‍ 63 വോട്ടുകളുമായി കൊറിയ മുന്നിലെത്തുകയായിരുന്നു. ജര്‍മനി, ഫ്രാന്‍സ് എന്നിവരെ രണ്ടും മൂന്നും സ്ഥാനങ്ങളിലേക്കു കൊറിയ പിന്തള്ളുകയായിരുന്നു.
1988ലെ സോളില്‍ നടന്ന സമ്മര്‍ ഒളിംപിക്‌സിനു ശേഷം ഇതാദ്യമായി ദക്ഷിണ കൊറിയ വേദിയാവുന്ന ഒൡപിക്‌സാണിത്.

കൂടുതല്‍ മെഡലുകള്‍

കൂടുതല്‍ മെഡലുകള്‍

ശൈത്യകാല ഒളിപിക്‌സിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം മെഡലുകകള്‍ സമ്മാനിക്കുന്ന ഗെയിംസെന്ന പ്രത്യേകത കൂടി ഇത്തവണത്തെ മേളയ്ക്കുണ്ട്.
സ്‌കേറ്റിങ്, ല്യൂജ്, ആന്‍പൈന്‍ സ്‌കീയിങ്, ഐസ് ഹോക്കി, സ്‌നോ ബോര്‍ഡിങ് എന്നിങ്ങനെ 15 ഇനങ്ങളിലായണ് ശൈത്യകാല ഒളിംപിക്‌സില്‍ മല്‍സരങ്ങളുള്ളത്.

മൂവായിരത്തോളം അത്‌ലറ്റുകള്‍

മൂവായിരത്തോളം അത്‌ലറ്റുകള്‍

92 രാജ്യങ്ങളില്‍ നിന്നായി മൂവായിരത്തോളം അത്‌ലറ്റുകള്‍ ശൈത്യകാല ഒളിംപിക്‌സില്‍ പങ്കെടുക്കുന്നുണ്ട്. സമ്മര്‍ ഒളിംപിക്‌സ് പോലെ തന്നെ ഈ മേളയിലും ഏറ്റവുമധികം അത്‌ലറ്റുകളെ അണിനിരത്തുന്നത് അമേരിക്ക തന്നെയാണ്. 242 അത്‌ലറ്റുകളുമായാണ് അമേരിക്കയുടെ വരവ്. 226 താരങ്ങളുമായി കാനഡയാണ് രണ്ടാംസ്ഥാനത്ത്. സ്വിറ്റ്‌സര്‍ലന്‍ഡ് 169 താരങ്ങളെ മല്‍സരിപ്പിക്കുന്നുണ്ട്.
ഇന്ത്യയും ഒളിംപിക്‌സില്‍ സാന്നിധ്യമറിയിക്കും. രണ്ടു താരങ്ങള്‍ മാത്രമേ ഇന്ത്യക്കായി മല്‍സരിക്കുന്നുള്ളൂ. ക്രോസ് കണ്‍ട്രി സ്‌കീയിങ്, ല്യൂജ് എന്നിവയിലാണ് ഇന്ത്യ മെഡല്‍ സ്വപ്‌നം കണ്ട് ഇറങ്ങുന്നത്. ക്രോസ് കണ്‍ട്രിയില്‍ ജഗദീഷ് സിങും ല്യൂജില്‍ ശിവ കേശവനുമാണ് രാജ്യത്തിന്റെ മെഡല്‍ പ്രതീക്ഷകള്‍.

ഉദ്ഘാടനച്ചടങ്ങുകള്‍

ഉദ്ഘാടനച്ചടങ്ങുകള്‍

പ്യോങ്ചാങ് ഒളിംപിക് സ്‌റ്റേഡിയത്തിലാണ് ഗെയിംസിന്റെ ഉദ്ഘാടന, സമാപനചടങ്ങുകള്‍ അരങ്ങേറുന്നത്. 35,000 പേരെ ഉള്‍ക്കൊള്ളാവുന്ന സ്റ്റേഡിയം ശൈത്യ ഒളിംപിക്‌സിനു വേണ്ടി നിര്‍മിച്ചതാണ്. ഇവിടെ മല്‍സരങ്ങളൊന്നും നടക്കുന്നില്ല. ഉദ്ഘാടന, സമാപനച്ചടങ്ങുകള്‍ക്കു മാത്രമാണ് സ്റ്റേഡിയം വേദിയാവുക.
കൊറിയന്‍ സമയം രാത്രി എട്ടു മണിക്കും ഇന്ത്യന്‍ സമയം വെള്ളിയാഴ്ച വൈകീട്ട് 4.3നുമാണ് ഉദ്ഘാടനച്ചടങ്ങുകള്‍ നടക്കുന്നത്.

തീം സോങ്

തീം സോങ്

എല്ലാവരെയും തിളങ്ങാന്‍ അനുവദിക്കൂയെന്ന് അര്‍ഥം വരുന്ന ലെറ്റ് എവരിവണ്‍ ഷൈന്‍ എന്നു തുടങ്ങുന്നതാണ് ശൈത്യകാല ഒളിംപിക്‌സിന്റെ ഔദ്യോഗിക ഗാനം. വെള്ളിയാഴ്ച വൈകീട്ട് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ ഈ ഗാനം വേദിയില്‍ മുഴങ്ങും. തുടര്‍ന്നായിരിക്കും ടീമുകളുടെ മാര്‍ച്ച് പാസ്റ്റ് നടക്കുക.
അക്ഷരമാല ക്രമത്തില്‍ തന്നെയാണ് രാജ്യങ്ങള്‍ മാര്‍ച്ച് പാസ്റ്റില്‍ അണിനിരക്കുന്നത്. ഒളിംപിക്‌സിന് തുടക്കം കുറിച്ച ഗ്രീസാണ് മാര്‍ച്ച് പാസ്റ്റില്‍ മുന്നില്‍ നിന്നു നയിക്കുക. ആതിഥേയരായ ദക്ഷിണ കൊറിയ അവസാനസ്ഥാനക്കാരായി കാണികളെ അഭിവാദ്യം ചെയ്യും. 61ാം സ്ഥാനക്കാരായിട്ടാവും ഇന്ത്യന്‍ സംഘം വേദിയിലെത്തുക. ഇന്ത്യന്‍ ദേശീയ പതാക ആരാണ് വഹിക്കുകയെന്ന കാര്യം വ്യക്തമല്ല.

തല്‍സമയ സംപ്രേക്ഷണമില്ല

തല്‍സമയ സംപ്രേക്ഷണമില്ല

ശൈത്യകാല ഒളിംപിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ തല്‍സമയം ടെലിവിഷനില്‍ കാണാന്‍ ഇന്ത്യക്കാര്‍ക്കു ഭാഗ്യമുണ്ടാവില്ല. കാരണം നിലവില്‍ ഇന്ത്യയിലെ ഒരു ചാനലും ഗെയിംസിന്റെ സംപ്രേക്ഷണാവകാശം നേടിയിട്ടില്ല.
എന്നാല്‍ റിലയന്‍സ് ജിയോ ടിവിയില്‍ ശൈത്യകാല ഒളിംപിക്‌സ് തല്‍സമയ സംപ്രേക്ഷണമുണ്ട്.

Story first published: Friday, February 9, 2018, 11:45 [IST]
Other articles published on Feb 9, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X