For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കയാക്കിങ്: സ്ലാലോം റെയ്‌സില്‍ മൈക് ഡോസനും നൗറിയ ന്യൂമാനും ജേതാക്കള്‍

By Desk

കോഴിക്കോട്: വെള്ളിയാഴ്ച നടന്ന സ്ലാലോം റെയ്‌സ് വിഭാഗത്തില്‍ ഒളിമ്പിക്‌സ് താരം ന്യൂസിലന്റുകാരന്‍ മൈക് ഡോസന്‍ ജേതാവായി. സ്‌പെയിന്‍കാരന്‍ ഗര്‍ഡ് സെറാസോള്‍സ് രണ്ടാംസ്ഥാനവും അമേരിക്കക്കാരനായ ഡെയിന്‍ ജാക്‌സണ്‍ മൂന്നാംസ്ഥാനവും നേടി. മലബാര്‍ റിവര്‍ ഫെസ്റ്റിവലിലെ മുന്‍ 'റാപിഡ് രാജ'യാണ് മൈക് ഡോസന്‍. നാല് മത്സരയിനങ്ങളിനും ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്നവരെയാണ് 'റാപിഡ് രാജ'യായി തെരഞ്ഞെടുക്കുന്നത്.

വനിതകളുടെ വിഭാഗത്തില്‍ ഫ്രാന്‍സിന്റെ നൗറിയ ന്യൂമാന്‍ ഒന്നാംസ്ഥാനം നേടി. നെതര്‍ലാന്‍ഡ്‌സിന്റെ മാര്‍ട്ടിന വെഗ്മാന്‍ രണ്ടും അമേരിക്കയുടെ നിക്കോളോ മാന്‍സ്ഫീല്‍ഡ് മൂന്നാംസ്ഥാനവും നേടി.

kayaking

വെള്ളിയാഴ്ച രണ്ട് യോഗ്യതാ റൗണ്ടുകളില്‍ 25ലധികം വിദേശ താരങ്ങളടക്കം 50 താരങ്ങളാണ് പങ്കെടുത്തത്. ഒളിമ്പിക്‌സ് താരം ന്യൂസിലന്റുകാരന്‍ മൈക് ഡോസന്‍, 59 വയസുകാരനായ ഇറ്റലിക്കാരല്‍ ജിജി റിസറ്റ്‌ലി, 56 കാരനായ ഓസ്‌ട്രേലിയക്കാരന്‍ ഇയാന്‍ വിന്‍സന്റ് തുടങ്ങി ലോകോത്തര താരങ്ങളാണ് ഓളപ്പരപ്പില്‍ ആവേശം തീര്‍ത്തത്. ഇവര്‍ക്കൊപ്പം നില്‍ക്കുന്ന പ്രകടനങ്ങളുമായി ഇന്ത്യന്‍ താരങ്ങളും മത്സരത്തെ ആവേശഭരിതമാക്കി. കോടഞ്ചേരി സ്വദേശി നിസുല്‍ ജോസും, പുല്ലൂരാംപാറക്കാരന്‍ നിധിന്‍ദാസും ഇന്ത്യക്കായി മികച്ച പ്രകടനം നടത്തി.

യോഗ്യതാ റൗണ്ടുകളില്‍ മികച്ച സമയം കുറിച്ച അഞ്ച് പേര്‍ വനികളുടെയും 20 പേര്‍ പുരുഷന്മാരുടെയും വിഭാഗത്തില്‍ ഫൈനലിലെത്തി. എട്ട ഇന്ത്യക്കാരാണ് ഫൈനലില്‍ സ്ഥാനം പിടിച്ചത്. ശനിയാഴ്ച പുരുഷ-വനിതാ പ്രൊഫഷണല്‍ താരങ്ങള്‍ മത്സരിക്കുന്ന ബോട്ടോര്‍ ക്രോസ് മത്സരം പുലിക്കയത്ത് ചാലിപ്പുഴയില്‍ നടക്കും. രാവിലെ 10ന് മത്സരങ്ങള്‍ ആരംഭിക്കും. ദേശീയ -വിദേശ താരങ്ങള്‍ പങ്കടുക്കും.

Story first published: Saturday, July 21, 2018, 9:08 [IST]
Other articles published on Jul 21, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+