Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സര്‍ഫ്രാസ് തന്നെ അടുത്ത ഹീറോ... ഗെയ്‌ലും കോലിയും വാട്‌സനും നമിച്ചുപോയി!

ക്രിസ് ഗെയ്ല്‍ പറയുന്നു സര്‍ഫ്രാസ് ഖാന്‍ എനിക്ക് മോനെപ്പോലെയാണ് എന്ന്. ഷെയ്ന്‍ വാട്‌സന്‍ പറയുന്നു ഇതുപോലെ ഒരു കണ്‍ട്രോള്‍ ഒരു യുവതാരത്തിലും കണ്ടിട്ടില്ല എന്ന്. ക്യാപ്റ്റന്‍ വിരാട് കോലിയാകട്ടെ സര്‍ഫ്രാസ് ഖാന്റെ ബാറ്റിംഗ് കണ്ട് കഴിഞ്ഞ സീസണില്‍ തന്നെ നമിച്ചുപോയതാണ്- അതെ, ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത അത്ഭുതത്തിന്റെ പേര് സര്‍ഫ്രാസ് ഖാന്‍ എന്ന് തന്നെ. വയസ്സ് 19.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി ചൊവ്വാഴ്ച ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ കളിച്ച ഒരു ഇന്നിംഗ്‌സ് മതി സര്‍ഫ്രാസിന്റെ ക്ലാസും വെറൈറ്റിയും മനസിലാകാന്‍. 17.2 ഓവറില്‍ സ്‌കോര്‍ 183 ല്‍ നില്‍ക്കേയാണ് സര്‍ഫ്രാസ് ഖാന്‍ ക്രീസിലെത്തുന്നത്. സ്‌കോര്‍ 200ലെങ്കിലും പിടിച്ചാല്‍ ഒന്ന് പൊരുതിനോക്കാം എന്ന സ്ഥിതിയിലായിരുന്നു അപ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. എന്നാല്‍ പിന്നെ സംഭവിച്ചതൊന്നും ആരും പ്രതീക്ഷിച്ചതല്ല.

sarfaras

വെറും പത്തേ പത്ത് പന്തുകള്‍. അതില്‍ അഞ്ചെണ്ണം ഫോര്‍ രണ്ടെണ്ണം സിക്‌സ്. 35 റണ്‍സാണ് 10 പന്തില്‍ സര്‍ഫ്രാസ് ഖാന്‍ അടിച്ചെടുത്തത്. റണ്‍സടിച്ചു എന്ന് മാത്രമല്ല, വിക്കറ്റിന് രണ്ട് വശത്തേക്കും പന്ത് പായിക്കാന്‍ സര്‍ഫ്രാസ് ഖാന്‍ കാണിച്ച മിടുക്കാണ് ഏവരെയും അമ്പരപ്പിച്ചത്. ഫുള്‍ടോസ് പന്തുകള്‍ സ്‌കൂപ്പ് ചെയ്ത് ഫൈന്‍ ലെഗിലേക്ക് ഫോറടിക്കുക. അതേപോലെ മറ്റൊരു ഫുള്‍ടോസ് റിവേഴ്‌സ് സ്‌കൂപ്പ് ചെയ്ത് തേര്‍ഡ് മാനിലേക്ക് സിക്‌സടിക്കുക.. അത്ഭുതം തന്നെ...

ഒരു ദിവസത്തെ ഫോം കണ്ടിട്ടല്ല സര്‍ഫ്രാസ് ഖാനെക്കുറിച്ച് ആരും നല്ലത് പറയുന്നത്. 19 വയസ്സേ ആയിട്ടുള്ളൂ എങ്കിലും എണ്ണം പറഞ്ഞ പ്രകടനങ്ങള്‍ സര്‍ഫ്രാസ് ഇതിന് മുമ്പും പുറത്തെടുത്തിട്ടുണ്ട്. കഴിഞ്ഞ ഐ പി എല്ലില്‍ 21 പന്തില്‍ 45 റണ്‍സടിച്ചാണ് സര്‍ഫ്രാസ് തന്റെ വരവറിയിച്ചത്. ഒറ്റ സീസണ്‍ കൊണ്ട്, താരസമ്പന്നമായ ആര്‍ സി ബിയില്‍ സ്വന്തമായ ഇരിപ്പിടം ഉണ്ടാക്കി സര്‍ഫ്രാസ്. അതും പോരാതെയാണ് അണ്ടര്‍ 19 ലോകകപ്പിലെ സ്വപ്‌നസമാനമായ ബാറ്റിംഗ്.

Story first published: Wednesday, April 13, 2016, 16:12 [IST]
Other articles published on Apr 13, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+