Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പിവി സിന്ധുവും സാക്ഷിയും പെണ്‍ഭ്രൂണഹത്യയ്ക്ക് എതിരായ വെറും പരസ്യങ്ങളോ?

ചരിത്രത്തിലാദ്യമായി ഒരു പെണ്‍കുട്ടി ഒളിംപിക്‌സില്‍ വെള്ളിമെഡല്‍ നേടി. ബാഡ്മിന്റണില്‍ പി വി സിന്ധു. അതിന് തൊട്ടുമുമ്പത്തെ ദിവസമാണ് സാക്ഷി മാലിക്ക് എന്ന ഹരിയാനക്കാരി റിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. രണ്ടുപേരും അഭിനന്ദനം അര്‍ഹിക്കുന്നു. പക്ഷേ അതും ഇന്ത്യയില്‍ പെണ്‍ഭ്രൂണങ്ങളെ ഇല്ലായ്മ ചെയ്യുന്നതും തമ്മില്‍ എന്താണ് ബന്ധം.

Read Also: സാക്ഷിക്ക് പിന്നാലെ സിന്ധുവും... എന്ത്യേ മാനം കാക്കുന്ന ആങ്ങളമാര്‍ എന്ത്യേ.. ട്രോളുകള്‍ കാണണ്ടേ!!!

പെണ്‍കുട്ടികളുടെ കരുത്ത് കുറച്ച് കാണരുത് എന്നാണ് ബോളിവുഡിന്റെ ബിഗ് ബി പി വി സിന്ധുവിന്റെ വിജയവാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ട് മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ പറഞ്ഞത്. ഒരു പെണ്‍ഭ്രൂണത്തെ ഇല്ലായ്മ ചെയ്യാതിരുന്നാല്‍ എന്ത് സംഭവിക്കും എന്നതിന്റെ തെളിവാണ് സാക്ഷി മാലിക്കിന്റെ വിജയം ഓര്‍മിപ്പിക്കുന്നത് എന്നാണ് ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ് ട്വീറ്റ് ചെയ്തത്.

pvsindhu-sakshimalik

സത്യം പറഞ്ഞാല്‍ സേവാഗിന്റെ ട്വീറ്റോടെയാണ് സാക്ഷി മാലിക്കിന്റെ വിജയം പെണ്‍ഭ്രൂണഹത്യയുമായി ഇത്രയധികം ലിങ്ക് ചെയ്യപ്പെട്ടത്. സംഭവം ശരിയാണ്, പെണ്‍ഭ്രൂണഹത്യ വളരെ കൂടുതല്‍ സംഭവിക്കുന്ന ഒരു രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. ഭ്രൂണത്തിന്റെ ലിംഗം നിര്‍ണയിക്കുന്നത് നിയമം മൂലം നിരോധിക്കപ്പെട്ട രാജ്യമാണെങ്കിലും ഇക്കാര്യത്തില്‍ നമ്മളുടെ നില പരിതാപകരമാണ്.

1000 ന് 940 എന്നതാണ് ഏറ്റവും പുതിയ സെന്‍സസ് പ്രകാരം ഇന്ത്യയിലെ സ്ത്രീപുരുഷാനുപാതം. സാക്ഷി മാലിക്കിന്റെ സംസ്ഥാനമായ ഹരിയാനയുടെ കാര്യം ഇതിലും പരിതാപകരമാണ്. 1000 പുരുഷന്മാര്‍ക്ക് 897 സ്ത്രീകളെ ഹരിയാനയില്‍ ഉള്ളൂ. സംഗതികള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഒളിംപിക്‌സില്‍ മെഡല്‍ നേടി എന്നതിന്റെ പേരില്‍ സാക്ഷി മാലിക്കിനെയും പി വി സിന്ധുവിനെയും പെണ്‍ഭ്രൂണഹത്യയ്ക്ക് എതിരായ വെറും പരസ്യങ്ങളാക്കി മാറ്റരുത് എന്ന് സോഷ്യല്‍ മീഡിയയില്‍ തന്നെ അഭിപ്രായം ഉയരുന്നുണ്ട്.

Story first published: Saturday, August 20, 2016, 16:35 [IST]
Other articles published on Aug 20, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+