ഒളിംപിക്‌സിലെ ഏറ്റവും മോശം രാജ്യം ഇന്ത്യ? വിദേശ പത്രക്കാര്‍ പറയുന്നത്... പൊങ്കാല കൊണ്ട് കാര്യമില്ല!!
125 കോടി ജനങ്ങള്‍ക്ക് രണ്ട് ഒളിംപിക്‌സ് മെഡല്‍, ഒരു വെള്ളിയും ഒരു വെങ്കലവും. ഒന്നാം സ്ഥാനത്തിനുള്ള സ്വര്‍ണമെഡല്‍ 0. അടുത്തിടെ സമാപിച്ച റിയോ ഒളിംപിക്‌സിലെ ഇന്ത്യയുടെ പ്രകടനമാണ് ഇത്. ഇതിനെ വലിയ കാര്യമായി ആഘോഷിക്കുന്നു എന്ന് പറഞ്ഞതിനാണ് ഇന്ത്യക്കാര്‍ ബ്രിട്ടീഷ് ജേര്‍ണലിസ്റ്റായ പിയേഴ്‌സ് മോര്‍ഗനെ വീരേന്ദര്‍ സേവാഗും പിന്നാലെ ഇന്ത്യക്കാരെല്ലാവരും ചേര്‍ന്ന് വലിച്ചൊട്ടിച്ചത്.
എന്നാല്‍ എന്താണ് സത്യം. പിയേഴ്‌സ് മോര്‍ഗന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്. കാര്യം നമ്മളുടെ അഭിമാനത്തിന് ചെറിയ പോറല്‍ ഏറ്റു എങ്കിലും മോര്‍ഗന്‍ പറഞ്ഞ കാര്യം ശരിയല്ലേ. ഒരു സേവാഗ് ഒരുമ്പെട്ടിറങ്ങിയത് കൊണ്ട് പിയേഴ്‌സ് മോര്‍ഗന്റെ നാവടപ്പിക്കാന്‍ പറ്റി. എന്നാല്‍ മോര്‍ഗന്‍ മാത്രമല്ല, വിദേശ മാധ്യമങ്ങളില്‍ പലതും ഇന്ത്യയെ ഈ ഒളിംപിക്‌സില്‍ പങ്കെടുത്ത ഏറ്റം മോശം രാജ്യമായിട്ടാണ് കാണുന്നത്.
അതും പ്രകടനത്തിന്റെ കണക്കുകള്‍ വെച്ച് കൊണ്ട്. പൊങ്കാലയിട്ട് നിശബ്ദരാക്കാന്‍ പറ്റില്ല ഇവരെ.. കാണൂ..

ഇത് കളി വേറെയാണ്
ഏഷ്യയിലെ കരുത്തരില്‍ ഒരാളാണ് ഇന്ത്യ. സാമ്പത്തികശക്തി എന്ന നിലയിലും ജനസംഖ്യയിലും ഇന്ത്യയ്ക്ക് വലിയ പ്രാധാന്യം ഉണ്ട്. എന്നാല്‍ ഒരു ക്രിക്കറ്റിനപ്പുറം കളിക്കളത്തില്‍ ഇന്ത്യയുടെ സ്ഥിതി അത്ര ശോഭനമൊന്നും അല്ല. ശോഭനമല്ല എന്ന് മാത്രമല്ല ദയനീയമാണ് താനും. ആ കണക്കുകളും ഉണ്ട്.

നാണംകെട്ടുപോയി
ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ഇങ്ങനൊക്കെയാണ് ഭായ് എന്ന് പറയാം. പക്ഷേ 87 രാജ്യങ്ങള്‍ മെഡല്‍ നേടിയതില്‍ ജനസംഖ്യാനുപാതം വെച്ച് നോക്കിയാല്‍ ഏറ്റവും മോശം പ്രകടനം നടത്തിയത് ഇന്ത്യയാണ്. 132 കോടിയില്‍പ്പരം ജനങ്ങള്‍ക്ക് 2 മെഡല്‍. ഒന്ന് ഹരിച്ചുനോക്കൂ, ഒരു മെഡല്‍ എത്രപേര്‍ക്ക് സമമെന്ന്.

ആശ്വസിക്കാന്‍ വകയുണ്ട്
ഇന്ത്യയുടെ അയല്‍രാജ്യമായ പാകിസ്താന് ഈ ഒളിംപിക്‌സില്‍ ഒരു മെഡല്‍ പോലും കിട്ടിയില്ല. ഏറ്റവും ദയനീയ പ്രകടനം കാഴ്ചവെച്ച പ്രമുഖ രാജ്യവും പാകിസ്താന്‍ തന്നെ. ഇന്ത്യയ്ക്ക് മെഡല്‍ കിട്ടിയതും പാകിസ്താന് കിട്ടാതിരുന്നതും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

സംപൂജ്യരുമുണ്ട്
വിജയിക്കുക എന്നതല്ല പങ്കെടുക്കലാണ് ഒളിംപിക്‌സിന്റെ മുദ്രാവാക്യം. 207 രാജ്യങ്ങള്‍ മത്സരിക്കാന്‍ എത്തിയതില്‍ 87 രാജ്യങ്ങളാണ് അക്കൗണ്ട് തുറന്നത്. ബാക്കി 120 രാജ്യക്കാര്‍ക്ക് ഒരു മെഡല്‍ പോലും കിട്ടിയില്ല. ഇന്ത്യയ്ക്ക് രണ്ടെണ്ണമെങ്കിലും കിട്ടി എന്ന് ആശ്വസിക്കാം.

കുറച്ച് കാലമായി ഇത് തന്നെ
ലണ്ടന്‍ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് ആറ് മെഡലുകള്‍ കിട്ടിയിരുന്നു. പക്ഷേ 1980 ന് ശേഷം ഇന്ത്യയുടെ അക്കൗണ്ടിലുള്ളത് ഒരേയൊരു സ്വര്‍ണ മെഡലാണ്. ഇത്തവണ റിയോ ഒളിംപിക്‌സില്‍ മെഡലുകള്‍ രണ്ടക്കം കടത്താമെന്ന് ഇന്ത്യ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല

പ്രമുഖര്‍ ഇങ്ങനെ
46 സ്വര്‍ണം അടക്കം 121 മെഡലുമായി അമേരിക്ക ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 27 സ്വര്‍ണമടക്കം 67 മെഡലുമായി ബ്രിട്ടന്‍ രണ്ടാമതും 26 സ്വര്‍ണമടക്കം 70 മെഡലുകളുമായി ചൈന മൂന്നാമതും എത്തി. എന്നാല്‍ ജനസംഖ്യ വെച്ച് നോക്കിയാല്‍ ഇവരാരും ആദ്യസ്ഥാനങ്ങളില്‍ എത്തില്ല.

ബെഹാമസും ജമൈക്കയുമാണ്
ബെഹാമസും ജമൈക്കയുമാണ് ജനസംഖ്യാനുപാതത്തില്‍ നോക്കിയാല്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയവര്‍. ബെഹാമസ് 3.88 ലക്ഷത്തില്‍ ഒരാള്‍ക്കും ജമൈക്ക 4.55 ലക്ഷത്തില്‍ ഒരാള്‍ക്കും എന്ന അനുപാതത്തില്‍ മെഡലുകള്‍ നേടി.

ഏറ്റവും കൂടുതല്‍
ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന രാജ്യങ്ങളില്‍ സ്വര്‍ണമെഡല്‍ കിട്ടുന്നവര്‍ക്ക് ഏറ്റവും കൂടുതല്‍ പാരിതോഷികം പ്രഖ്യാപിച്ചത് ഇന്ത്യയാണ്. 75 മില്യണ്‍ രൂപ. മെഡല്‍ നേട്ടത്തില്‍ മുന്നിലുള്ള പല രാജ്യങ്ങളെക്കാളും മടങ്ങുകള്‍ കൂടുതലാണ് ഇത്. വെള്ളി മെഡല്‍ നേടിയ പി വി സിന്ധുവിന് ഇതിനോടകം പല വകയായി 13 കോടിയോളം രൂപ പാരിതോഷികമായി കിട്ടിക്കഴിഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications