Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിയോ ഒളിംപിക്‌സ്; നീന്തല്‍ ഇതിഹാസം ഫെല്‍പ്‌സ് മസിലുകള്‍ക്കായി പ്രത്യേക ചികിത്സ നടത്തി

റിയോ: അഞ്ച് ഒളിംപിക്‌സുകളിലായി 19 സ്വര്‍ണം കരസ്ഥമാക്കിയ അമേരിക്കയുടെ നീന്തല്‍ ഇതിഹാസതാരം മൈക്കില്‍ ഫെല്‍പ്‌സ് മസിലുകള്‍ക്കുവേണ്ടി പ്രത്യേക ചികിത്സ നടത്തിയതായി റിപ്പോര്‍ട്ട്. ഫെല്‍പിസിന്റെ പുറംഭാഗത്ത് വൃത്താകൃതിയില്‍ കാണുന്ന പര്‍പ്പിളുകള്‍ ഇതിന്റെ അടയാളമാണെന്ന് സ്‌പോര്‍ട്‌സ് വിദഗ്ധര്‍ പറയുന്നു.

ടാറ്റൂ പോലെ കാണപ്പെട്ട അടയാളം 31കാരനായ ഫെല്‍സ് മസിലുകളുടെ വഴക്കം നിലനിര്‍ത്താനായി നടത്തിയ ചികിത്സയുടെ തെളിവുകളാണ്. ചെറിയ ഗ്ലാസ് കപ്പുകള്‍ മസിലുകളുടെ മുകളില്‍ വെച്ച് ചൂടാക്കിയാണ് ചികിത്സ നടത്തുന്നത്. ഇത്തരം ചികിത്സ ഫലപ്രദമാണെന്നും ഈ രംഗത്തെ പരിചയ സമ്പന്നര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

phelps

ലണ്ടന്‍ ഒളിംപിക്‌സിനുശേഷം ഫെല്‍പ്‌സ് വിരമിക്കല്‍ പ്രഖ്യാപിച്ചതായിരുന്നു. പിന്നീട് രാജ്യത്തിനുവേണ്ടി മടങ്ങിവന്നു. പ്രായം നീന്തല്‍ക്കുളത്തിലെ തന്റെ അപ്രമാദിത്വത്തിന് തടയിട്ടിട്ടില്ലെന്ന് അദ്ദേഹം തെളിയിക്കുകയും ചെയ്തു. അഞ്ചു ഒളിമ്പിക്‌സുകള്‍ നീണ്ട കരിയര്‍ തന്റെ കായികബലം നിലനിര്‍ത്തുകയെന്നത് ഏതൊരു താരത്തെ സംബന്ധിച്ചിടത്തോളവും ശ്രമകരമാണ്.

റിയോ ഒളിമ്പിക്‌സില്‍ 4x400 മീറ്ററില്‍ ഫെല്‍പ്‌സ് സ്വര്‍ണം നേടിക്കഴിഞ്ഞു. പതിവുപോലെ വരും ദിവസങ്ങളിലും അമേരിക്കയുടെ വലിയ സ്വര്‍ണ പ്രതീക്ഷയാണ് ഫെല്‍പ്‌സ്.

Story first published: Tuesday, August 9, 2016, 9:34 [IST]
Other articles published on Aug 9, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+