ധോണിയെ മാറ്റാം, പക്ഷേ പകരക്കാരന്‍ ആര്?
ലണ്ടന്‍: ഒന്നോ രണ്ടോ പരമ്പര തോറ്റാലുടന്‍ ക്യാപ്റ്റന്റെ രക്തത്തിന് വേണ്ടി മുറവിളി ഉയരുന്നത് ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ സംഭവം ഒന്നുമല്ല. ഇതിപ്പോള്‍ ന്യൂസിലന്‍ഡിലും ദക്ഷിണാഫ്രിക്കയിലും അടക്കം തുടര്‍ച്ചയായ മൂന്നാം വിദേശപര്യടനമാണ് ധോണിയുടെ കീഴില്‍ ഇന്ത്യ തോല്‍ക്കാന്‍ പോകുന്നത്. ക്യാപ്റ്റന്‍ രാജിവെക്കണമെന്ന ആവശ്യം ഉയരും, സ്വാഭാവികം.
ഏറ്റവും കൂടുതല്‍ വിദേശ തോല്‍വികള്‍ എന്ന ഇന്ത്യന്‍ റെക്കോര്‍ഡ് കൈവശം വെക്കുന്ന ക്യാപ്റ്റന്‍ ധോണിയെ മാറ്റി എന്ന് തന്നെ വെക്കുക. പകരം ആരാണ് ഇന്ത്യയെ നയിക്കാന്‍ ഉള്ളത്. ഫോമില്ലാതെ നട്ടം തിരിയുന്ന വൈസ് ക്യാപ്റ്റന്‍ വിരാട് കോലിയോ. ഈ പോക്ക് പോയാല്‍ കോലി ടീമില്‍ തന്നെ കാണില്ല എന്ന സ്ഥിതിയാണ്. ക്യാപ്റ്റന്‍ കൂളിന് പകരം വെക്കാന്‍ ഇന്ത്യയ്ക്ക് പറ്റിയ ഒരാളില്ല എന്നതാണ് സത്യം.
അഥവാ ഇനി ഒരു ക്യാപ്റ്റന്‍ കൂടിയേ തീരൂ എന്നാണെങ്കില്‍ ഉള്ള സാധ്യതക്കാര്‍ ഇവരാണ് നോക്കൂ.

ധോണിയെ മാറ്റണോ
ഇംഗ്ലണ്ടിലെ പരമ്പര കൂടി പോയാല്‍ ധോണിയുടെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ അടുത്ത വര്‍ഷം ലോകകപ്പ് വരികയാണ്. ഇപ്പോള്‍ ക്യാപ്റ്റനെ മാറ്റുന്നത് ബുദ്ധിയാകില്ല എന്ന് കരുതുന്നവരുമുണ്ട്.

വിരാട് കോലി മതിയോ
സ്വാഭാവികമായും വൈസ് ക്യാപ്റ്റന്‍ വിരാട് കോലിയാണ് ധോണിക്ക് പകരക്കാരനാകേണ്ടത്. എന്നാല്‍ ഇപ്പോഴത്തെ ഫോമില്‍ കോലിയെ ക്യാപ്റ്റനാക്കുന്നത് ആത്മഹത്യാപരമാകും. ഇംഗ്ലണ്ടില്‍ എട്ടിന്നിംഗ്‌സ് കളിച്ചിട്ടും ഒരു അര്‍ധസെഞ്ചുറി പോലും കിട്ടാത്ത അത്രയും ഫോമൗട്ടിലാണ് കോലി.

ഗംഭീറിന് ഒരു ചാന്‍സ്
ഗൗതം ഗംഭീറാണ് ക്യാപ്റ്റന്‍സിയില്‍ തിളങ്ങാന്‍ ചാന്‍സുള്ള മറ്റൊരു കളിക്കാരന്‍. എന്നാല്‍ ധോണിയുമായി നല്ല ടേംസിലല്ലാത്ത ഗംഭീര്‍ ടീമില്‍ സ്ഥിരക്കാരനല്ല. മാത്രമല്ല വലിയ ഫോമിലുമല്ല.

ചോരയോട്ടം കൂടുതല്‍
ധോണിയെപ്പോലെയല്ല, ഗാംഗുലിയെപ്പോലെയാണ് കോലിയുടെ ശൈലി. അടിക്ക് തിരിച്ചടി. ഉടക്കെങ്കില്‍ ഉടക്ക്. വികാരമാണ് ആദ്യം. ക്യാപ്റ്റനാക്കാന്‍ കോലിക്ക് പക്വത പോര എന്നാണ് പൊതുവേ അഭിപ്രായം

അശ്വിനോ
കോലിയും ഗംഭീറും കഴിഞ്ഞാല്‍ ടെസ്റ്റ് ടീമില്‍ സ്ഥാനം ഉറപ്പുള്ള ഒരാള്‍ ആര്‍ അശ്വിനാണ്. എന്നാല്‍ ഫസ്റ്റ് ക്ലാസ് തലത്തില്‍ പോലും ടീമിനെ നയിച്ച പരിചയം അശ്വിനില്ല.

രോഹിത് ശര്‍മ
ഐ പി എല്ലിലും ചാമ്പ്യന്‍സ് ലീഗിലും മുംബൈ ഇന്ത്യന്‍സിനെ ചാമ്പ്യന്മാരാക്കിയ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി ഭേദമാണ്. എന്നാല്‍ മൂന്ന് ടീമിലും രോഹിതിന് സ്ഥാനം ഉറപ്പില്ല.

ധവാന്‍
ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി 20യിലും ടീമിന്റെ ഓപ്പണറാണ് ധവാന്‍. ഐ പി എല്ലില്‍ ഹൈദരാബാദ് ടീമിന്റെ ക്യാപ്റ്റനുമാണ്. എന്നാല്‍ ധവാന്റെ ക്യാപ്റ്റന്‍സി റെക്കോര്‍ഡ് അത്ര പോര.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications