For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹര്‍ഷ ഭോഗ്ലെയുടെ പണി പോയത് രാജ്യസ്‌നേഹം ഇല്ലാത്തത് കൊണ്ടോ? ബച്ചനും ധോണിയും പറയുന്നത്.....

By Muralidharan

ക്രിക്കറ്റ് കമന്ററി പറയുന്നവരുടെ പണി രാജ്യസ്‌നേഹം വളര്‍ത്തലല്ല. കളി പറയലാണ്. അങ്ങനെ നോക്കിയാല്‍ ഇന്ന് ഇന്ത്യയില്‍ ഏറ്റവും നന്നായി കളി പറയുന്നവരില്‍ ഒരാളാണ് ഹര്‍ഷ ഭോഗ്ലെ. എന്നാല്‍ കാണികള്‍ക്ക് തന്റെ കമന്ററി ഇഷ്ടമാകുന്നില്ലായിരിക്കും, അതുകൊണ്ടായിരിക്കും എന്നെ ബി സി സി ഐ ഐ പി എല്‍ കമന്ററിയില്‍ നിന്നും പുറത്താക്കിയത് എന്നാണ് ഹര്‍ഷ ഭോഗ്ലെ പറയുന്നത്. എന്നാല്‍ ഇത് വിശ്വസിക്കാന്‍ സോഷ്യല്‍ മീഡിയയിലെ ആരാധകര്‍ തയ്യാറല്ല.

ഇന്ത്യന്‍ താരങ്ങളെക്കാള്‍ കൂടുതല്‍ ബംഗ്ലാദേശി താരങ്ങളെ ഇന്ത്യന്‍ കമന്റേറ്റര്‍മാര്‍ പുകഴ്ത്തുന്നതില്‍ ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ അടുത്തിടെ നീരസം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി അതേറ്റ് പിടിക്കുകയും ചെയ്തു. ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ 1 റണ്ണിന്റെ അത്ഭുത വിജയം നേടിയ കളിയില്‍ ബംഗ്ലാ താരങ്ങളെ ഭോഗ്ലെ പുകഴ്ത്തിയതാണ് ബിഗ് ബിക്കും ധോണിക്കും പിടിക്കാതിരുന്നത്.

bhogle

ഹര്‍ഷ ഭോഗ്ലെയുടെ പുറത്താകലിന് പിന്നില്‍ പ്രമുഖ താരങ്ങള്‍ക്ക് കൈയ്യുള്ളതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അങ്ങനെ ഉണ്ടാകില്ല എന്നാണ് ഭോഗ്ലെ തന്നെ പറയുന്നത്. അതല്ല നാഗ്പൂരില്‍ നടന്ന ലോകകപ്പ് മത്സരത്തിനിടെ കമന്ററി പറയാനെത്തിയ ഭോഗ്ലെ വിദര്‍ഭ അസോസിയേഷന്‍ ഭാരവാഹികളുമായി പ്രശ്‌നമുണ്ടാക്കിയെന്നും അതാണ് പുറത്താകലിന് വഴിവെച്ചതെന്നും അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.

കമന്റേറ്റര്‍മാരായ തങ്ങള്‍ വെറും കഥ പറയുന്നവര്‍ മാത്രമാണെന്നും കളിക്കാരാണ് ശരിക്കും കഥയുണ്ടാക്കുന്നത് എന്നും ഭോഗ്ലെ ബച്ചനും ധോണിക്കും മറുപടി നല്‍കിയിരുന്നു. എന്തായാലും ഇന്ത്യന്‍ ക്രിക്കറ്റും രാഷ്ട്രീയവും രാജ്യസ്‌നേഹവും എല്ലാം കൂടിച്ചേര്‍ന്ന കളിയിലാണ് ഹര്‍ഷ ഭോഗ്ലെയ്ക്ക് പണി പോയത് എന്നാണ് സോഷ്യല്‍ മീഡിയ വിശ്വസിക്കുന്നത്. മറിച്ച് ആരാധകര്‍ക്ക് ദഹിക്കുന്ന ഒരു കാരണം പറയാന്‍ ബി സി സി ഐക്കും കഴിഞ്ഞിട്ടില്ല.

Story first published: Tuesday, April 12, 2016, 13:55 [IST]
Other articles published on Apr 12, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+