ഇടിക്കൂട്ടില്‍ എതിരാളിയെ മലര്‍ത്തിയടിച്ച ഇന്ത്യന്‍താരം വിജേന്ദര്‍ സിംഗിന് വിജയത്തുടക്കം
മാഞ്ചസ്റ്റര്‍: ഇന്ത്യന്‍താരം വിജേന്ദര്‍ സിങ്ങിന് പ്രെഫഷണല്‍ ബോക്‌സിങ്ങില്‍ വിജയത്തുടക്കം. ഇടിക്കൂട്ടില്‍ എതിരാളി സോണി വൈറ്റിനെ ഇടിച്ചു വീഴ്ത്തിയാണ് വിജേന്ദര്‍ അരങ്ങേറ്റം കുറിച്ചത്. പ്രെഫഷണല്‍ ബോക്‌സിങ്ങിലെ അരങ്ങേറ്റ മത്സരത്തിലാണ് ബ്രിട്ടീഷ് താരത്തെ വിജേന്ദര്‍ ഇടിച്ചു വീഴ്ത്തിയത്.
സോണി വൈറ്റിങ്ങിനോടുള്ള എല്ലാ ദേഷ്യവും വിജേന്ദര്‍ റിംഗില്‍ കാണിച്ചു. കാരണം, സോണി വൈറ്റിങ് വിജേന്ദറിനെ കുട്ടിയെന്ന് വിളിച്ച് കളിയാക്കിയിരുന്നു. തോറ്റു കൊടുക്കില്ല എന്നു മനസ്സില്‍ ഉറപ്പിച്ചാണ് വിജേന്ദര്‍ റിംഗില്‍ പ്രവേശിച്ചത്.

ഇടിമിന്നല്‍
കുട്ടി എന്നു വിളിച്ച് കളിയാക്കിയ ബ്രിട്ടണ്‍ താരത്തിന് റിംഗില്‍ നേരിടേണ്ടി വന്നത് ഇടിമിന്നലായിരുന്നു. ബ്രിട്ടീഷ് താരം സോണി വൈറ്റിനെയാണ് വിജേന്ദര്‍ ഇടിച്ചൊതുക്കിയത്.

മൂന്നാം റൗണ്ട് ആവേശകരം
ആവേശകരമായ പോരാട്ടമാണ് റിംഗില്‍ ഇരുവരും കാഴ്ചവെച്ചത്. മൂന്ന് റൗണ്ടിലും സോണിയെ വിജേന്ദര്‍ തോല്‍പ്പിച്ചു. മൂന്നാമത്തെ റൗണ്ടില്‍ വിജേന്ദറിന്റെ ഇടിയേറ്റ് എതിരാളി വിഴുകയായിരുന്നു.

കുട്ടിയെന്ന് കളിയാക്കി
ബോക്‌സിങില്‍ പ്രായം കുറഞ്ഞ ഒരു താരമാണ് വിജേന്ദര്‍ സിങ്. അതുകൊണ്ടു തന്നെ പരിഹാസങ്ങള്‍ താരം ഒരുപാട് നേരിട്ടിട്ടുണ്ട്. സോണി വൈറ്റിങ് വിജേന്ദറിനെ കുട്ടിയെന്ന് കളിയാക്കിയിരുന്നു.

ഇന്ത്യയുടെ മറ്റൊരു അഭിമാനം
ബോക്‌സിങ് രംഗത്തെ കരുത്തുറ്റ താരത്തെയാണ് വിജേന്ദര്‍ എന്ന ഇന്ത്യക്കാരന്‍ ഇടിച്ചു തോല്‍പ്പിച്ചത്. വിജേന്ദറിന്റെ അപ്രതീക്ഷിത ആക്രമണങ്ങള്‍ എതിരിടാന്‍ കഴിയാതെ സോണി റിംഗില്‍ വീഴുകയായിരുന്നു.

ആത്മവിശ്വാസത്തോടെ മുന്നോട്ട്
സോണി വൈറ്റിനെ തോല്‍പ്പിക്കാന്‍ സാധിച്ചത് ഏറെ ആത്മവിശ്വാസം നല്‍കുന്നുവെന്ന് വിജേന്ദര്‍ പറഞ്ഞു. ആരാധകര്‍ക്ക് നന്ദി പറഞ്ഞ വിജേന്ദര്‍ ഈ മാസം 30നാണ് അടുത്ത തന്റെ മത്സരമെന്നും വ്യക്തമാക്കി. കഠിനമായ പരിശീലനത്തിലൂടെ അടുത്ത പോരാട്ടവും ജയിക്കുമെന്ന് താരം പറഞ്ഞു. ഇതു തുടക്കം മാത്രമെന്നും താരം പറഞ്ഞു.

സിനിമയിലും
ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവ് വിജേന്ദര്‍ സിങ് ബോളിവുഡ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്. അക്ഷയ് കുമാര്‍ നായകനായി എത്തിയ ഫഗ്ലി എന്ന ചിത്രത്തിലൂടെയാണ് വിജേന്ദര്‍ സിങ് എത്തിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications