പ്രതിഫലത്തര്‍ക്കം: കളി നിര്‍ത്തി വിന്‍ഡീസ് ടീം തിരിച്ചുപോകും!
ദില്ലി: ഇന്ത്യന്‍ പര്യടനം പാതിവഴിയില്‍ നിര്‍ത്തി വെസ്റ്റ് ഇന്‍ഡീസ് ടീം തിരിച്ചുപറക്കുന്നു. ക്രിക്കറ്റ് ബോര്‍ഡുമായി നടക്കുന്ന പ്രതിഫലത്തര്‍ക്കം മൂര്‍ധന്യാവസ്ഥയിലെത്തിയതോടെയാണ് വിന്‍ഡീസ് കളിക്കാന്‍ ഇന്ത്യന്‍ പര്യടനം അവസാനിപ്പിച്ച് തിരിച്ചുപോകുന്നത്. വെസ്റ്റ് ഇന്‍ഡീസ് ടീം മാനേജര്‍ റിച്ചി റിച്ചാര്‍ഡ്‌സണ്‍ ബി സി സി ഐയെ അറിയിച്ചതാണ് ഇക്കാര്യം.
ധര്‍മശാലയില്‍ നടക്കുന്ന നാലാം ഏകദിനത്തിന് ശേഷം വെസ്റ്റ് ഇന്‍ഡീസ് ടീം നാട്ടിലേക്ക് തിരിക്കും. അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഒരു കളി കൂടി ബാക്കിയുണ്ട്. ഇത് കൂടാതെ ടെസ്റ്റ് പരമ്പരയും ട്വന്റി 20 മത്സരവും നടക്കാനുണ്ട്. വെസ്റ്റ് ഇന്‍ഡീസ് ടീം പോയാല്‍ പകരമായി ശ്രീലങ്കന്‍ ടീമിനെ ക്ഷണിക്കാനുളള തയ്യാറെടുപ്പിലാണ് ബി സി സി ഐ എന്നറിയുന്നു.

വെസ്റ്റ് ഇന്‍ഡീസ് ടീം പിന്മാറുന്ന കാര്യം ബി സി സി ഐയും സ്ഥിരീകരിച്ചു. ഇന്ത്യന്‍ പരമ്പര റദ്ദാക്കി മടങ്ങാനുളള തീരുമാനം ഞെട്ടിക്കുന്നതും നിരാശജനകവുമാണ് എന്ന് ബി സി സി ഐ സെക്രട്ടറി സഞ്ജയ് പട്ടേല്‍ പറഞ്ഞു. ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വെസ്റ്റ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ കഴിവില്ലായ്മ നടന്നുകൊണ്ടിരിക്കുന്ന ഒരു പരമ്പരയെ കൂടി ബാധിച്ചിരിക്കുകയാണ് ഇപ്പോള്‍.
കൊച്ചിയിലെ ആദ്യ ഏകദിനത്തിന് മുമ്പേ തന്നെ വിന്‍ഡീസ് ടീം തിരിച്ചുപോകേണ്ടതായിരുന്നു. അന്ന് ബി സി സി ഐ ഇടപെട്ട് തല്‍ക്കാലം പ്രശ്‌നങ്ങള്‍ ഒതുക്കി. ശമ്പളകുടിശ്ശിക തീര്‍ത്തുകിട്ടാതെ കളിക്കാന്‍ ഇറങ്ങില്ലെന്ന നിലപാടിലാണ് ക്യാപ്റ്റന്‍ ബ്രാവോയും മറ്റ് കളിക്കാരും. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ അവസാനത്തെ മത്സരം ഒക്ടോബര്‍ 20 ന് കൊല്‍ക്കത്തയിലാണ് നടക്കേണ്ടിയിരുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications