ഒടുവില്‍ വിന്‍ഡീസ് മാപ്പ് പറഞ്ഞു,5വര്‍ഷം ഇന്ത്യ-വിന്‍ഡീസ് മത്സരം ഇല്ല
ദില്ലി: പ്രതിഫലത്തര്‍ക്കത്തെ തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസ് ടീം ഇന്ത്യ പര്യടനം അവസാനിപ്പിച്ച് മടങ്ങുന്നതില്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് മാപ്പ് പറഞ്ഞു, ബോര്‍ഡുമായുള്ള പ്രതിഫലത്തര്‍ക്കത്തെത്തുടര്‍ന്നാണ് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം ഇന്ത്യയിലെ മത്സരങ്ങള്‍ ഉപേക്ഷിചട്ചത്. മത്സരം ഉപേക്ഷിയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നെന്നും ക്ഷമ ചോദിയ്ക്കുന്നെന്നും വെസ്റ്റ് ഇന്‍സീഡ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. വിന്‍ഡീസുമായി അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് മത്സരങ്ങള്‍ വേണ്ടെന്ന നിലപാടിലാണ് ബിസിസിഐ.
വെള്ളിയാഴ്ച ചേര്‍ന്ന ബോര്‍ഡിന്റെ അടിയന്തര യോഗത്തിന് ശേഷമാണ് പല നിര്‍ണായക തീരുമാനങ്ങളും ഉണ്ടായത്. ധര്‍മ്മശാലയില്‍ നടന്ന നാലാം ഏകദിന മത്സരത്തോടെ വീന്‍ഡീസ് ടീം ഇന്ത്യന്‍ പര്യടനം ഉപേക്ഷിച്ചിരുന്നു. അഞ്ച് ഏകദിന മത്സരങ്ങള്‍, ഒരു ട്വന്റി ട്വന്റി മൂന്ന് ടെസ്റ്റ് പരമ്പരകള്‍ എന്നിവയാണ് വിന്‍ഡീസിന്റെ പര്യടനത്തില്‍ ഉണ്ടായിരുന്നത്.

വിന്‍ഡീസ് പരമ്പരയ്ക്ക് പകരം ശ്രീലങ്കയുമായി അഞ്ച് ഏകദിന പരമ്പരകള്‍ നടത്താന്‍ ബിസിസിഐ താരുമാനിച്ചു, പകംര ടീമിനെ നല്‍കാമെന്ന് വിന്‍ഡീല് ബോര്‍ഡ് പറഞ്ഞെങ്കിലും ബിസിസിഐ നിരസിയ്ക്കുകയായിരുന്നു. വിന്‍ഡീസ് ബോര്‍ഡിന്റെ പ്രതിഫല പരിഷ്‌ക്കാരങ്ങള്‍ ഉള്‍പ്പടെ മുതിര്‍ന്ന ടീം അംഗങ്ങള്‍ എതിര്‍ത്തതാണ് തര്‍ക്കത്തിനിടയാക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications