Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബൗളിങ് കോച്ചായി വസിം അക്രം ഇന്ത്യയില്‍

ഹൈദരാബാദ്: പാക് ക്രിക്കറ്റ് കണ്ട ലോകോത്തര ബൗളര്‍മാരിലൊരാളായ വസിം അക്രം ബൗളിങ് കോച്ചായി ഇന്ത്യയിലെത്തുന്നതായി റിപ്പോര്‍ട്ട്. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനാണ് അക്രത്തെ ബൗളിങ് കോച്ചായി നിയമിക്കാനൊരുങ്ങുന്നത്. ഇക്കാര്യത്തില്‍ അക്രവുമായി ചര്‍ച്ച നടത്തിയെന്നും പരിശീലനം നല്‍കാന്‍ താരം സമ്മതം അറിയിച്ചതായും ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ മീഡിയ മാനേജര്‍ വിക്രം മാന്‍ സിംഗ് പറഞ്ഞു.

ദുര്‍ബലമായ ബൗളിങ് രഞ്ജി ട്രോഫിയില്‍ ടീമിനെ പിന്നോട്ടടിച്ചതിന് പിന്നാലെയാണ് മികച്ചൊരു കോച്ചിനെ കൊണ്ടുവരാനായി ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചത്. നിലവില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ കമന്റേറ്ററായി കരാറിലുള്ള അക്രം ലോകകപ്പ് കഴിയുന്നതോടുകൂടി ഹൈദരാബാദിലെത്തുമെന്നാണ് വിവരം.

wasim-akram

ഇന്ത്യന്‍ ടീമിന്റെ മാനേജരും ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ അര്‍ഷാദ് അയൂബ് അക്രവുമായി ഇതുസംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. ലോകകപ്പ് ക്രിക്കറ്റ് കഴിയുന്നതോടുകൂടി അന്തിമ തീരുമാനത്തിലെത്താന്‍ കഴിയുമെന്ന് അര്‍ഷാദ് അയൂബ് അറിയിച്ചു. അക്രത്തിന്റെ സേവനം ടീമിന് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

സിങ് ബൗളിങ്ങിന്റെ സുല്‍ത്താന്‍ എന്ന പേരിലറിയപ്പെടുന്ന വസിം അക്രം പാക്കിസ്ഥാന്റെ സുവര്‍ണ കാലഘട്ടത്തിലെ മികച്ച കളിക്കാരിലൊരാളാണ്. 104 ടെസ്റ്റുകളില്‍ നിന്നായി 414 വിക്കറ്റുകളും 356 ഏകദിനങ്ങളില്‍ നിന്നായി 502 വിക്കറ്റുകളും അക്രം കരസ്ഥമാക്കിയിട്ടുണ്ട്.

Story first published: Monday, February 9, 2015, 8:52 [IST]
Other articles published on Feb 9, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+