അഡ്ലെയ്ഡ്: ലോകകപ്പ് ക്വാര്ട്ടര്ഫൈനലിനിടെ പരസ്പരം കൊമ്പ്കോര്‍ത്ത പാകിസ്താന്റെ വഹാബ് റിയാസിനും ഓസ്ട്രേലിയയുടെ ഷെയ്ന് വാട്സനും ഐ.സി.സി. പിഴയിട്ടു.
വഹാബ് മാച്ച്ഫീസിന്റെ അമ്പത് ശതമാനവും വാട്സണ് മാച്ച് ഫീസിന്റെ പതിനഞ്ച് ശതമാനവുമാണ് പിഴ അടക്കേണ്ടത്. കളിക്കാര്‍ രണ്ടാളും കുറ്റമേറ്റതിനാല് കൂടുതല്‍ വിചാരണ ഉണ്ടാവില്ല.
ബൗളിങ്ങിനുശേഷം പല തവണ വാട്സനെതിരെ പ്രകോപനപരമായ ആംഗ്യം കാട്ടിയതിനാണ് വഹാബിനെതിരെ നടപടി.
വഹാബിനെ പ്രകോപിപ്പിച്ചതിനാണ് വാട്സന് പിഴയിട്ടത്. ഇരുവരും തമ്മില്‍ വാക്പോരും നടന്നിരുന്നു. എന്നാല്‍, മത്സരശേഷം പരസ്പരം കെകൊടുത്താണ് രണ്ടുപേരും പിരിഞ്ഞത്. വാട്സണ് വഹാബിനോട് പറഞ്ഞത് എന്താണെന്ന് വ്യക്തിമായിരുന്നില്ലെന്നാണ് അമ്പയര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയത്.