വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിശ്വനാഥന്‍ ആനന്ദ്, ചെസ് ബോര്‍ഡിലെ ഇന്ത്യന്‍ വിസ്മയം

ന്യൂഡല്‍ഹി: ചെസ് ബോര്‍ഡിലെ കരുനീക്കങ്ങളില്‍ ഇന്ത്യയെ അടയാളപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് വിശ്വനാഥന്‍ ആനന്ദ്. എതിരാളികളുടെ കണക്കുകൂട്ടലുകളെ ഒരുപടി മുന്നേകണ്ട് കരുനീക്കം നടത്തേണ്ട ചെസ് ബോര്‍ഡിലെ ചാണക്യന്‍ തന്നെയാണ് ആനന്ദ്. അഞ്ച് തവണ ഇന്ത്യക്കുവേണ്ടി ലോക ചാമ്പ്യന്‍ഷിപ്പ് നേടാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 1987ല്‍ ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഗ്രാന്റ്മാസ്റ്റര്‍ ബഹുമതി നേടിയ ആനന്ദ് കരയറില്‍ ഇന്ത്യക്ക് അഭിമാനം നല്‍കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് വിജയിക്കുന്ന ആദ്യ ഏഷ്യാക്കാരന്‍, ചെസ്സ് ഓസ്‌കാര്‍ ലഭിച്ച ആദ്യ ഇന്ത്യക്കാരന്‍, ഇന്ത്യയിലെ പ്രഥമ ഗ്രാന്റ്മാസ്റ്റര്‍ എന്ന നിലയില്‍ പ്രശസ്തനായ ആനന്ദ് ഫിഡെയുടെ സ്ഥാനക്രമ പട്ടികയില്‍ 2800ല്‍ അധികം പോയിന്റ് നേടിയിട്ടുള്ള ആറ് താരങ്ങളില്‍ ഒരാളാണ്.

1969 ഡിസംബര്‍ 11ന് തമിഴ്‌നാടിലെ മയിലാഡുത്തുറൈയിലാണ് ആനന്ദിന്റെ ജനനം. തന്റെ ആറാം വയസില്‍ അമ്മയില്‍ നിന്നാണ് ആനന്ദ് ചെസ്സിന്റെ ബാലപാഠങ്ങള്‍ പഠിക്കുന്നത്. ചെസ്സിലെ അദ്ദേഹത്തിന്റെ അപാര പാഠവം മനസിലാക്കിയ മാതാപിതാക്കള്‍ അവന് വേണ്ട സാഹചര്യം ഒരുക്കി നല്‍കി. 14ാം വയസില്‍ ഇന്ത്യന്‍ നാഷണല്‍ സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ആനന്ദ് സ്വര്‍ണ്ണം നേടി. കളിച്ച ഒമ്പത് മത്സരത്തിലും വിജയം നേടിയാണ് ആനന്ദ് മിടുക്കുകാട്ടിയത്. തന്റെ 15ാം വയസില്‍ അന്താരാഷ്ട്ര ഗ്രാന്റ്മാസ്റ്റര്‍ പട്ടം ആനന്ദിനെ തേടിയെത്തി. 15ാം വയസില്‍ കളിച്ച മൂന്ന് ദേശീയ ചാമ്പ്യന്‍ഷിപ്പിലും വിജയം നേടാന്‍ ആനന്ദിന് സാധിച്ചു.

viswanathananand

തന്റെ 17ാം വയസിലാണ് അദ്ദേഹം തന്റെ ആദ്യ ലോക ചെസ് കിരീടം ചൂടുന്നത്. 1987ലെ ലോക ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പിലൂടെയായിരുന്നു ആനന്ദ് ഈ നേട്ടത്തിലെത്തിയത്. ഈ നേട്ടത്തിലെത്തുന്ന ഏഷ്യയിലെ തന്നെ ആദ്യ താരമായി മാറാനും ആനന്ദിന് സാധിച്ചു. 1991ല്‍ കരിയറിലെ ആദ്യ അന്താരാഷ്ട്ര ചെസ് കിരീടം ആനന്ദ് നേടി. ലോക ചാമ്പ്യന്‍ ഗാരി കാസ്പറോവിനെയും ആനാട്ടോലി കാര്‍പ്പോവ് എന്നിവരെ മറികടന്നാണ് ആനന്ദിന്റെ ലോക കിരീട നേട്ടം. 2000, 2007, 2008, 2010, 2012 വര്‍ഷങ്ങളിലായിരുന്നു ലോക ചാമ്പ്യന്‍ഷിപ്പില്‍ ആനന്ദ് കിരീടം ചൂടിയത്. ചെസില്‍ ഇന്ത്യക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് രാജ്യം 1985ല്‍ അര്‍ജുന അവാര്‍ഡും 1987ല്‍ പത്മശ്രീയും 1991ല്‍ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരവും 2000ല്‍ പത്മ ഭൂഷണും 2007ല്‍ പത്മ വിഭൂണനും നല്‍കി രാജ്യം ആദരിച്ചു. 50ാം വയസിലും തെറ്റാത്ത കരുനീക്കങ്ങളുമായി ആനന്ദ് സജീവമാണ്.

Story first published: Saturday, August 8, 2020, 11:25 [IST]
Other articles published on Aug 8, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X