Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ്: പ്രീക്വാര്‍ട്ടറില്‍ വിനേഷ് ഫോഗട്ടിന് തോല്‍വി, കിരീട മോഹം അവസാനിച്ചു

നുര്‍ സുല്‍ത്താന്‍ (കസാഖിസ്താന്‍): ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വനിതാ താരം വിനേഷ് ഫോഗട്ടിന് പ്രീക്വാര്‍ട്ടറില്‍ തോല്‍വി. 53 കിലോ വനിതാ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍ ജപ്പാന്റെ മായു മുക്കെയ്ദയോടാണ് വിനേഷ് ഫോഗട്ട് പരാജയപ്പെട്ടത്. ഇതേസമയം, ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡലിനുള്ള സാധ്യത ഇന്ത്യന്‍ താരത്തിന് ഇപ്പോഴുമുണ്ട്.

ക്വാര്‍ട്ടറില്‍ ടോപ് സീഡ് താരം അമേരിക്കയുടെ സാറ ഹില്‍ഡിബ്രാന്‍ഡിനെ മുക്കെയ്ദ കീഴ്‌പ്പെടുത്തി ഫൈനലിലെത്തിയാല്‍ ഫോഗട്ടിന്റെ വെങ്കല മെഡല്‍ സാധ്യത സജീവമാകും; ഒപ്പം 2020 ടോക്കിയോ ഒളിമ്പിക്‌സിനുള്ള യോഗ്യതയും. സീസണില്‍ തുടര്‍ച്ചയായി ഇതു രണ്ടാം തവണയാണ് വിനേഷ് ഫോഗട്ട് ജാപ്പനീസ് താരത്തോട് പരാജയപ്പെടുന്നത്.

വിനേഷ് ഫോഗട്ട്

നേരത്തെ ചൈനയില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും വിനേഷിനെ മുക്കെയ്ദ കീഴ്‌പ്പെടുത്തിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെംയിസിലും കിരീടം നേടിയിട്ടുണ്ടെങ്കിലും ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരു മെഡല്‍ കരസ്ഥമാക്കാന്‍ ഇന്ത്യന്‍ താരത്തിനായിട്ടില്ല.

ഇന്നു നടന്ന മറ്റൊരു ഒളിമ്പിക് വിഭാഗത്തില്‍ (50 കിലോ) ഇന്ത്യന്‍ സീമാ ബിസ്ല മൂന്നുതവണ ഒളിമ്പിക് മെഡല്‍ ജേതാവ് അസൈര്‍ബൈജാന്റെ മരിയ സ്റ്റാഡ്‌നിക്കിനോട് പരാജയപ്പെട്ടതിനും കായികലോകം സാക്ഷ്യം വഹിച്ചു. 2-9 എന്ന സ്‌കോറിനാണ് പ്രീക്വാര്‍ട്ടറില്‍ സീമാ ബിസ്‌ല ഏകപക്ഷീയമായി തോറ്റത്. ഇതേസമയം, സെമി യോഗ്യത നേടിയ സ്റ്റാഡ്‌നിക്ക് സീമയുടെ മെഡല്‍ പ്രതീക്ഷ കാത്തിട്ടുണ്ട്.

ഒളിമ്പിക് ഇതര വിഭാഗത്തില്‍ (72 കിലോ) ഇന്ത്യന്‍ താരം കോമല്‍ ഗോലെ നിരാശപ്പെടുത്തി. തുര്‍ക്കിയുടെ ബെസ്റ്റെ ആള്‍ത്തുഗിനെതിരെ അമിത പ്രതിരോധത്തില്‍ കടന്നതാണ് കോമലിന് വിനയായത്.

Story first published: Tuesday, September 17, 2019, 16:46 [IST]
Other articles published on Sep 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+