Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ ഗുസ്തി ലീഗ്; വിനേഷ് ഫോഗട്ടിന്റെ മികവില്‍ മുംബൈയ്ക്ക് ജയം

ചണ്ഡീഗഡ്: ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ടിന്റെ മികവില്‍ പ്രോ ഗുസ്തി ലീഗ് നാലാം സീസണില്‍ മുംബൈ മഹാരഥി ഹരിയാണ ഹമ്മേഴ്‌സിനെ തോല്‍പ്പിച്ചു. തുടര്‍ച്ചയായ വിജയങ്ങളുമായി കുതിക്കുകയായിരുന്ന ഹരിയാണയെ തളയ്ക്കാനും ഇതോടെ മുംബൈയ്ക്ക് സാധിച്ചു. 4-3 എന്ന മാര്‍ജിനിലായിരുന്നു മുംബൈയുടെ വിജയം. വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ വിനേഷ് ഫോഗട്ട് 12-2 എന്ന നിലയില്‍ എതിരാളി സീമയെ തോല്‍പ്പിച്ചു.

vinesh

മുംബൈ ആണ് മത്സരത്തില്‍ ആദ്യ ജയം നേടിയത്. പുരുഷന്മാരുടെ 65 കിലോഗ്രാം വിഭാഗത്തില്‍ ഹാര്‍ഫൂല്‍ ഹരിയാണയുടെ രജനീഷിനെ 5-2 എന്ന സ്‌കോറില്‍ തോല്‍പ്പിച്ചു. രണ്ടാം മത്സരത്തില്‍ വനിതകളുടെ 62 കിലോഗ്രാം വിഭാഗത്തില്‍ തതന്യ ഒമല്‍ചെങ്കോ ഹരിയാണയെ ഒപ്പമെത്തിച്ചു. ശില്‍പി യാദവിനെയാണ് തതന്യ തോല്‍പ്പിച്ചത്. മൂന്നാം മത്സരത്തിലും ഹരിയാണയ്ക്കായിരുന്നു ജയം. പുരുഷന്മാരുടെ 82 കിലോഗ്രാം വിഭാഗത്തില്‍ അലി ഷബനോവ് ദീപക് പൂണിയയെയാണ് കീഴ്‌പ്പെടുത്തിയത്.

നാലാം മത്സരത്തില്‍ സീനത്ത് നെമത്ത് ജയത്തോടെ മുംബൈയെ 2-2 എന്ന നിലയില്‍ ഒപ്പമെത്തിച്ചു. കിരണിനെതിരെയായിരുന്നു സീനത്തിന്റെ വിജയം. അഞ്ചാം മത്സരത്തിലും മുംബൈയ്ക്കായിരുന്നു ജയം. പുരുഷന്മാരുടെ 125 കിലോഗ്രാം വിഭാഗത്തില്‍ ബൈസ്തീവ് വ്‌ലാദിസ്യാവ് ഹരിയാണയുടെ അലക്‌സാണ്ടര്‍ ഖൊട്‌സിയാനിവ്‌സ്‌കിയെ പരാജയപ്പെടുത്തി. പുരുഷന്മാരുടെ 57 കിലോഗ്രാം വിഭാഗത്തില്‍ ഹരിയാണയ്ക്കായിരുന്നു ജയം. രവികുമാര്‍ മുംബൈയുടെ ഇബ്രാജിം ഇല്യാസോവിനെ വ്യക്തമായ മാര്‍ജിനില്‍ കീഴടക്കി.

Story first published: Friday, January 25, 2019, 10:02 [IST]
Other articles published on Jan 25, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+