Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീണ്ടും വിജേന്ദര്‍; എതിരാളിയെ കീഴടക്കി ഏഷ്യാ പസഫിക് കിരീടം

ദില്ലി: പ്രൊഫണല്‍ ബോക്‌സിങ്ങിലേക്ക് കൂടുമാറിയശേഷം ഇന്ത്യന്‍ താരം വിജേന്ദ്രര്‍ സിങ് ആദ്യ കിരീടം സ്വന്തമാക്കി. ഓസ്‌ട്രേലിയയുടെ കെറി ഹോപ്പിനെ 10 റൗണ്ട് നീണ്ട പോരാട്ടത്തില്‍ തോല്‍പ്പിച്ച് ഏഷ്യാ പസഫിക് സൂപ്പര്‍ മിഡില്‍വെയിറ്റ് കിരീടം വിജേന്ദര്‍ സ്വന്തമാക്കി. പ്രൊഫണല്‍ ബോക്‌സിങ്ങില്‍ അരങ്ങേറ്റം കുറിച്ചശേഷമുള്ള വിജേന്ദറിന്റെ തുടര്‍ച്ചയായ ഏഴാം ജയം കൂടിയാണിത്.

35 മത്സരങ്ങളുടെ അനുഭവ പരിചയവുമായാണ് കെറി ഹോപ്പ് വിജേന്ദറിനെ നേരിടാനെത്തിയത്. എന്നാല്‍ ഒരു റൗണ്ടില്‍ പോലും വിജേന്ദറിന് മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ഹോപ്പിന് കഴിഞ്ഞില്ല. ഇതാദ്യമായി സ്വന്തം രാജ്യത്ത് കാണികളുടെ മുന്നില്‍ മത്സരിക്കാനിറങ്ങിയ വിജേന്ദര്‍ ആരാധകര്‍ക്ക് മിന്നുന്ന വിജയമാണ് സമ്മാനിച്ചത്.

vijender

ആദ്യത്തെ മൂന്നു റൗണ്ടുകളില്‍ ഇരുവരും പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. പിന്നീടങ്ങോട്ട് ബോക്‌സര്‍മാര്‍ പരസ്പരം ആക്രമണത്തിനിറങ്ങുകയായിരുന്നു. ഹോപ്പിന്റെ മിക്ക പഞ്ചുകളും വിജേന്ദ്രറിന്റെ ദേഹത്ത് തൊട്ടില്ല. മറുഭാഗത്ത് മികച്ച സ്റ്റാമിനയോടെ എതിരാളിക്കുമേല്‍ അവസരം കിട്ടുമ്പോഴെല്ലാം ആക്രമിക്കുകയായിരുന്നു വിജേന്ദറിന്റെ തന്ത്രം.

നേരത്തെ നടന്ന മത്സരങ്ങളിലെല്ലാം 10 റൗണ്ടുകളും തീരുന്നതിന് മുന്‍പ് നോക്കൗട്ട് വിജയമാണ് നേടിയിരുന്നതെങ്കില്‍ ആദ്യ കിരീടത്തിന് 10 റൗണ്ടും വിജേന്ദറിന് പോരിടേണ്ടതായിവന്നു. ദില്ലിയില്‍ നടന്ന മത്സരം വീക്ഷിക്കാന്‍ രാഷ്ട്രീയ കായിക രംഗത്തെ പ്രമുഖരെത്തിയിരുന്നു. വിരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, രാഹുല്‍ ഗാന്ധി, രാജീവ് ശുക്ല തുടങ്ങിയവര്‍ വിജേന്ദറിനു പിന്തുണയുമായി ഗ്യാലറിയിലെത്തി.

Story first published: Sunday, July 17, 2016, 9:53 [IST]
Other articles published on Jul 17, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+