വിജേന്ദര്‍ സിങിന്റെ ഇടി കാണണോ... നല്ല കിടിലന്‍ ഇടി!!!
പ്രൊഫഷണല്‍ ബോക്‌സിങ് രംഗത്ത് ഇന്ത്യയുടെ ആദ്യ കാല്‍വപ്പായിരുന്നു കഴിഞ്ഞ ദിവസം വിജേന്ദര്‍ സിങ് നേടിയ കിരീടം. ഏഷ്യ-പസഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റ് കിരീടം ഇന്ത്യയുടെ അഭിമാനമായ വിജേന്ദര്‍ ചൂടി.
ബോക്‌സിങ്ങില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയപ്പോഴാണ് വിജേന്ദര്‍ സിങ് പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിയത്. തുടര്‍ന്ന് ലോകം ശ്രദ്ധിയ്ക്കുന്ന ബോക്‌സര്‍മാരില്‍ ഒരാളായി അദ്ദേഹം മാറി.
പ്രൊഫഷണല്‍ ബോക്‌സിങ്ങിലേയ്ക്ക് വിജേന്ദര്‍ ചുവട് വച്ചിട്ട് ഒരു വര്‍ഷമേ ആകുന്നുള്ളൂ. അതിനിടയില്‍ തന്നെ അദ്ദേഹം ഒരു കിരീടവും സ്വന്തമാക്കി. വിജേന്ദര്‍ സിങ്ങിന്റെ ഇടി കാണണോ...

ചരിത്ര വിജയം
ദില്ലിയിലെ ത്യാഗരാജ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന മത്സരത്തില്‍ ചരിത്ര വിജയമാണ് വിജേന്ദര്‍ സിങ് സ്വന്തമാക്കിയത്. വിധി പ്രഖ്യാപിയ്ക്കും മുമ്പ് തന്നെ കാണികള്‍ വിജേന്ദറിന് വേണ്ടി ആര്‍ത്തുവിളിച്ചു.

പത്ത് റൗണ്ടുകള്‍
ഇടിക്കൂട്ടില്‍ 10 റൗണ്ടുകള്‍ നീണ്ടു വിജയിയെ നിശ്ചയിക്കാന്‍. പ്രൊപഷണല്‍ ബോക്‌സിങ്ങില്‍ ആദ്യമായാണ് വിജേന്ദര്‍ സിങ്ങിന് പത്താം റൗണ്ട് വരെ പോരാടേണ്ടി വന്നത്.

കെറി ഹോപ്പ്
ഓസ്‌ട്രേലിയയുടെ കെറി ഹോപ്പ് ആയിരുന്നു വിജേന്ദര്‍ സിങിന്റെ എതിരാളി.

പോയന്റ് ഇങ്ങനെ
98-92, 98-92, 100-90 എന്നിങ്ങനെയാണ് മൂന്ന് വിധകര്‍ത്താക്കള്‍ വിധിച്ചത്. വിജയി വിജേന്ദര്‍ തന്നെ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടായിരുന്നില്ല.

ശക്തമായ പ്രതിരോധം
അത്ര എളുപ്പമായിരുന്നില്ല വിജേന്ദറിന്റെ വിജയം. ആദ്യ റൗണ്ടില്‍ രണ്ട് പേരും പ്രതിരോധത്തിലൂന്നിയാണ് തുടങ്ങിയത്. മൂന്നാം റൗണ്ടില്‍ കെറി അതി ശക്തമായി വിജേന്ദറിനെ കടന്നാക്രമിയ്ക്കുകയും ചെയ്തു.
വീഡിയോ
ഇതാ ഇടിക്കൂട്ടില്‍ വിജേന്ദര്‍ ഇടിക്കൂട്ടില്‍ നേടിയ വിജയത്തിന്റെ വീഡിയോ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications