For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീരവാദം മുഴക്കിയെത്തിയ ഫ്രാന്‍സിസ് ചെക്കയെ വിജേന്ദര്‍ മൂന്നാം റൗണ്ടില്‍ ഇടിച്ചിട്ടു

By Anwar Sadath

ദില്ലി: ഇന്ത്യന്‍ ബോക്‌സര്‍ വിജേന്ദര്‍ സിങ്ങിന്റെ ബോക്‌സിങ് കരിയര്‍ അവസാനിപ്പിക്കുമെന്ന് വീരവാദം മുഴക്കിയെത്തിയ ടാന്‍സാനിയയുടെ മുന്‍ ലോക ചാമ്പ്യന്‍ ഫ്രാന്‍സിസ് ചെക്കയ്ക്ക് കനത്ത തോല്‍വി. ഏഷ്യാ പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് ബോക്‌സിങ് കിരീടത്തിനായുള്ള പോരാട്ടത്തില്‍ മൂന്നാം റൗണ്ടില്‍ തന്നെ വിജേന്ദര്‍ എതിരാളിയെ ഇടിച്ചിട്ടു.

ജുലൈയില്‍ ഓസ്‌ട്രേലിയന്‍ താരം കെറി ഹോപ്പിനെ പരാജയപ്പെടുത്തി ഏഷ്യാ പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിട്ട വിജേന്ദര്‍ ഇതോടെ കിരീടം നിലനിര്‍ത്തി. പ്രഫഷണല്‍ ബോക്‌സിങ്ങില്‍ അരങ്ങേറ്റം കുറിച്ചതിനു ശേഷം വിജേന്ദര്‍ തോല്‍വി അറിഞ്ഞിട്ടില്ല. വിജേന്ദറിന്റെ തുടര്‍ച്ചയായ എട്ടാം ജയമാണിത്.

 vijender-singh

ആദ്യ റൗണ്ടില്‍ വിജേന്ദറും ഫ്രാന്‍സിസ് ചെക്കയും പരസ്പരം മനസിലാക്കാനായി പ്രതിരോധത്തിലൂന്നിയപ്പോള്‍ കാര്യമായി ആക്രമണമുണ്ടായില്ല. എന്നാല്‍, രണ്ടാം റൗണ്ടില്‍ സ്ഥിതി തീര്‍ത്തും വ്യത്യസ്ഥമായിരുന്നു. കനത്ത ആക്രമണം അഴിച്ചുവിട്ട വിജേന്ദറിന്റെ ഏഴു പഞ്ചുകളാണ് ലാന്‍ഡ് ചെയ്തത്. മൂന്നു പഞ്ചുകള്‍ മാത്രമാണ് ചെക്കയ്ക്ക് ഫിനിഷ് ചെയ്യാന്‍ സാധിച്ചത്.

മൂന്നാം റൗണ്ടിലും വിജേന്ദര്‍ ആധിപത്യം തുടര്‍ന്നതോടെ അവശനായ ഫ്രാന്‍സിസ് ചെക്ക മത്സരത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. ഇതോടെ വിജേന്ദറിനെ വിജയിയായി പ്രഖ്യാപിച്ചു. ദില്ലിയിലെ ത്യാഗരാജ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന മത്സരം കാണാനായി പ്രമുഖര്‍ എത്തിയിരുന്നു.

Story first published: Sunday, December 18, 2016, 12:35 [IST]
Other articles published on Dec 18, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+