കൊല്‍ക്കത്ത പ്ലേ ഓഫില്‍, ബാംഗ്ലൂര്‍ പുറത്ത്
കൊല്‍ക്കത്ത: ഒരു റോബിന്‍ ഉത്തപ്പയും സുനില്‍ നരെയ്‌നും കൂടെയുണ്ടെങ്കില്‍ പിന്നെ ആരെപ്പേടിക്കാന്‍ എന്ന നിലയിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കളി. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയെ 83 റണ്‍സോടെ ഉത്തപ്പ കൂറ്റന്‍ സ്‌കോറിലെത്തിച്ചു. സീണസിലെ ഓറഞ്ച് തൊപ്പിക്കാരനാണ് ഇപ്പോള്‍ ഉത്തപ്പ.
രണ്ടോവറില്‍ വിരാട് കോലി, യുവരാജ് സിംഗ്, ഡിവില്ലിയേഴ്‌സ്, ടക്കവാലെ എന്നിങ്ങനെ നാല് വിക്കറ്റുകള്‍. ഇത്രയൊന്നും വേണ്ട 196 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിനെ കെട്ടും കെട്ടിച്ച് വിടാന്‍. സുനില്‍ നരെയ്‌ന്റെ മിന്നുന്ന ബൗളിംഗില്‍ കൊല്‍ക്കത്ത ബാംഗ്ലൂരിനെ കീഴടക്കിയത് 30 റണ്‍സിന്.
ഒരു കളി ബാക്കി നില്‍ക്കേ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ഐ പി എല്ലില്‍ നിന്നും പുറത്തായി. ഗെയ്ല്‍ ജയിപ്പിക്കും എന്ന് കരുതിയിരുന്ന വിജയ് മല്യയും ബാംഗ്ലൂര്‍ ആരാധകരും വീണ്ടും നിരാശരായി.

ദാ പിടി ഒരു ഫ്‌ളൈയിംഗ് കിസ്
പുറത്താകാതെ 83 റണ്‍സടിച്ച് കൊല്‍ക്കത്തയെ വിജയത്തിലെത്തിച്ച റോബിന്‍ ഉത്തപ്പ കാണികളെ അഭിവാദ്യം ചെയ്യുന്നു.

ഞങ്ങള്‍ ജയിച്ചു കേട്ടാ
കളി ജയിച്ച ശേഷം കൊല്‍ക്കത്ത ടീം ഓണറും ബോളിവുഡ് താരവുമായ ജൂഹി ചൗള

അംപയറേ ഇവന്‍ വീണു
യൂസഫ് പത്താനെ റണ്ണൗട്ടാക്കാനുള്ള അപ്പീലിനിടെ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ടക്കവാലെയും.

ഹാവൂ കോലി പോയി
വിരാട് കോലിയുടെ വിക്കറ്റ് ആഘോഷിക്കുന്ന കൊല്‍ക്കത്ത ടീമംഗങ്ങള്‍

ഇതേയുള്ളൂ
ആറ് റണ്‍സെടുത്ത് പുറത്തായ ക്രിസ് ഗെയ്‌ലിന്റെ വക ഒരു ബൗണ്ടറി. ഈ സീസണില്‍ ബാംഗ്ലൂരിന് വിനയായത് ഗെയിലിന്റെ മോശം ഫോം.

യുവി അടിച്ചുനോക്കി
ഉമേഷ് യാദവിന്റെ ഒരോവറില്‍ 21 റണ്‍സടിച്ച് യുവരാജ് പൊരുതി നോക്കിയെങ്കിലും വിജയലക്ഷ്യം വളരെ വലുതായിപ്പോയി

ഡിവില്ലിയേഴ്‌സ് പോകുന്ന പോക്ക് കണ്ടാ
സുനില്‍ നരെയ്ന്‍ എ ബി ഡിവില്ലിയേഴ്‌സിനെ ക്ലീന്‍ ബൗള്‍ ചെയ്ത് വിട്ടപ്പോള്‍

ഇതെങ്ങനെ സാധിക്കുന്നു
നാലോവറില്‍ നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്‍ ബൗളര്‍ സുനില്‍ നരെയ്ന്‍

ഔട്ട് ഔട്ട്
ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവിന്റെ വക ഒരു അപ്പീല്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications