Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പഞ്ചാബിനെ തോല്‍പിക്കാന്‍ ആവില്ല മക്കളേ

കട്ടക്ക്: ഡിഫന്‍ഡിംഗ് ചാമ്പ്യന്മാര്‍ എന്ന പേര് അന്വര്‍ഥമാക്കി മുംബൈ ഇന്ത്യന്‍സ് ഐ പി എല്ലിന്റെ ഏഴാം സീസണില്‍ നിന്നും പുറത്തായി. ഡിഫന്‍ഡിംഗ് അല്ലാതെ സീസണില്‍ ഒരിക്കല്‍ പോലും അറ്റാക്കിംഗ് ക്രിക്കറ്റ് കളിക്കാന്‍ ചാമ്പ്യന്മാര്‍ക്ക് കഴിഞ്ഞില്ല. മാക്‌സ് വെല്ലീയന്‍ ക്രിക്കറ്റിന്റെ കാലത്താണ് മുംബൈയുടെ ഈ മുട്ടാപ്പോക്ക് കളി. എവിടെ ജയിക്കാന്‍.

കൊല്‍ക്കത്തയ്‌ക്കെതിരെ നിര്‍ണായക മത്സരത്തിന് ഇറങ്ങിയപ്പോഴും മുംബൈയുടെ സമീപനത്തിന് മാറ്റമുണ്ടായില്ല. ഒരു പരീക്ഷണവും നടത്താതെ, നല്ല കളിക്കാരെ ബഞ്ചിലും ബാറ്റിംഗ് ഓര്‍ഡറില്‍ വാലറ്റത്തും ഒളിപ്പിച്ച് കളിക്കാനിറങ്ങിയ മുംബൈ കൊല്‍ക്കത്തയോട് തോല്‍വി ചോദിച്ചുവാങ്ങി. 142 റണ്‍സിന്റെ വിജയലക്ഷ്യം വെറും നാല് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത അടിച്ചെടുത്തു.

നേരത്തെ ഹൈദരാബാദും പഞ്ചാബും തമ്മില്‍ കളിച്ചതായിരുന്നു ശരിക്കുള്ള ട്വന്റി 20 കളി. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 205 റണ്‍സെടുത്തപ്പോള്‍ ചാമ്പ്യന്മാരുടെ കളി കളിച്ച പഞ്ചാബ് എട്ട് പന്തും ആറ് വിക്കറ്റും ബാക്കി നില്‍ക്കേ ലക്ഷ്യം കണ്ടു.

എന്തിനീ പരീക്ഷണം

എന്തിനീ പരീക്ഷണം

ചാമ്പ്യന്‍ ടീമായ മുംബൈ ഇന്ത്യന്‍സിന് ഓപ്പണിംഗ് ഇറക്കാന്‍ ഗൗതം തീരെ പോര എന്ന് ഓരോ കളിയും തെളിയിക്കുന്നു. ഡീസന്റ് ആയി ബാറ്റ് ചെയ്തിരുന്ന താരെയെ ആറാം നമ്പറിലേക്ക് തള്ളിയാണ് മുംബൈ ഗൗതമിനെ ഓപ്പണ്‍ ചെയ്യിക്കുന്നത്.

ഇഴഞ്ഞിഴഞ്ഞ് ഒരു അര്‍ധസെഞ്ചുറി

ഇഴഞ്ഞിഴഞ്ഞ് ഒരു അര്‍ധസെഞ്ചുറി

മധ്യ ഓവറുകളില്‍ റണ്ണെടുക്കാതെ തട്ടിക്കളിച്ചതിന്റെ ഫലമാണ് മുംബൈ അനുഭവിച്ചത്. തട്ടിയും മുട്ടിയും കളിച്ച് രോഹിത് ശര്‍മ ഓരോ ഓവറിലും രണ്ടും മൂന്നും ഡോട്ട് ബോളുകള്‍ കളിച്ചു.

ഗുഡ് ബൈ മലിംഗ

ഗുഡ് ബൈ മലിംഗ

ഇംഗ്ലണ്ടിനെതിര കളിക്കാന്‍ വേണ്ടി മലിംഗയും പോയതോടെ ബാക്കിയുള്ള കളികളില്‍ മുംബൈയുടെ സ്ഥിതി വീണ്ടും ദയനീയമാകും

 എന്തിനാണീ പത്താന്‍

എന്തിനാണീ പത്താന്‍

ബാറ്റിംഗിലും ബോളിംഗിലും പോട്ടെ ഫീല്‍ഡിലും യൂസഫ് പത്താന്‍ ബാധ്യതയാകുകയാണ്. രോഹിത് ശര്‍മ നല്‍കിയ അനായാസ ക്യാച്ച് പത്താന്‍ നിലത്തിടുന്നു. 20 റണ്‍സെടുത്ത് പുറത്താകാതെ നിന്നാണ് തന്റെ നൂറാം കളിയില്‍ പത്താന്‍ ആശ്വാസം കണ്ടെത്തിയത്.

 ഉത്തപ്പ കസറി

ഉത്തപ്പ കസറി

80 റണ്‍സോടെ കൊല്‍ക്കത്തയുടെ വിജയത്തിന് അടിത്തറയിട്ട ഓപ്പണര്‍ റോബിന്‍ ഉത്തപ്പ.

206, വെറും ഈസി

206, വെറും ഈസി

ഹൈദരാബാദിനെതിരെ 206 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പാട്ടും പാടി അടിച്ചെടുത്ത ശേഷം പഞ്ചാബ് ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലി

സാഹയ്ക്ക് മാക്‌സ് വെല്‍ കൂടിയോ

സാഹയ്ക്ക് മാക്‌സ് വെല്‍ കൂടിയോ

മാക്‌സ് വെല്ലിന്റെ പ്രേതം കൂടിയത് പോലുള്ള അടിയായിരുന്നു വൃദ്ധിമാന്‍ സാഹയുടെ വക. 26 പന്തിലായിരുന്നു സാഹയുടെ 54 റണ്‍സ്.

മാക്‌സി മാക്‌സ് വെല്‍

മാക്‌സി മാക്‌സ് വെല്‍

22 പന്തില്‍ 43 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ ഒരു ഷോട്ട്

Story first published: Thursday, May 15, 2014, 11:48 [IST]
Other articles published on May 15, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+