Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിയോ ഒളിംപിക്‌സ്; ഗോള്‍ഫ് താരങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനത്തിന് ജാസന്റെ മറുപടി

കാന്‍ബെറ: ഒളിംപിക്‌സില്‍ നിന്ന് പിന്മാറിയതില്‍ ആസ്‌ട്രേലിയന്‍ ടീമിനെതിരെയുള്ള വിമര്‍ശകര്‍ക്കുള്ള മറുപടിയുമായി ലോക ഒന്നാം നമ്പര്‍ ഗോള്‍ഫ് താരം ജാസണ്‍ ഡേ. സിക്ക വൈറസ് ബാധയെ തുടര്‍ന്നാണ് റിയോ ഒളിംപിക്‌സില്‍ നിന്ന് പിന്മാറുന്നതായി ഡേ ഉള്‍പ്പെടെയുള്ള പത്തംഗ ടീം പ്രഖ്യാപിച്ചത്.

Read also: ആന്‍ഡ്രോയ്ഡ് ആപ്പില്‍ വീഡിയോ സേവിംഗ് ഓപ്ഷനുമായി ഫേസ്ബുക്ക്

1904ന് ശേഷം ആദ്യമായി ഗോള്‍ഫ് മത്സര ഇനമായി ഉള്‍പ്പെടുത്തിയ ഒളിംപിക്‌സാണ് റിയോയില്‍ നടക്കാനിരിക്കുന്നത്. ബ്രസീലില്‍ സിക്ക വൈറസ് വ്യാപിക്കാന്‍ തുടങ്ങിയതോടയായിരുന്നു ടീം മത്സരത്തില്‍ നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ പ്രൈസ് മണി കുറഞ്ഞതുകൊണ്ടാണ് ഒളിംപിക്‌സില്‍ നിന്ന് പിന്മാറിയതെന്നായിരുന്നു ടീമിനെതിരെ മാധ്യമങ്ങള്‍ ഉന്നയിച്ച ആരോപണം.

-jasonday

തങ്ങള്‍ക്കാവശ്യമായ പണം ഇപ്പോള്‍ ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ ഡേ പ്രൈസ് മണി ലഭിക്കാത്ത മത്സരങ്ങളിലും തങ്ങള്‍ പങ്കെടുക്കാറുണ്ടെന്നും കൂട്ടിച്ചേര്‍ക്കുന്നു. റിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുമ്പോള്‍ മുന്‍ഗണന നല്‍കുന്നത് മെഡലിനാണ് ഡേ പറയുന്നു. എന്നാല്‍ സിക്ക വൈറസ് പടരുന്നതിനിടെ അമിത പ്രകടനമായിരുന്നു താരങ്ങളുടേതെന്ന് ഇന്റര്‍നാഷല്‍ ഗോള്‍ഫ് ഫെഡറേഷന്‍ പ്രസിഡന്റ് പീറ്റര്‍ ഡോര്‍സന്‍ പറയുന്നു. സിക്ക വൈറസ് ഭീതിനിലനില്‍ക്കുന്നതിനാല്‍ ഒളിംപിക്‌സ് നീട്ടിവെയ്ക്കണമെന്ന് പല സംഘടനകളും ആവശ്യമുന്നയിച്ചെങ്കിലും രാജ്യാന്തര ഒളിംപിക്‌സ് അസോസിയേഷന്‍ വീട്ടുവീഴ്ചക്ക് തയ്യാറായിരുന്നില്ല.

Story first published: Monday, July 18, 2016, 17:20 [IST]
Other articles published on Jul 18, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+