ഒളിംപിക്‌സിനിടയിലെ മോഷണ വിവാദം; അമേരിക്കന്‍ താരത്തിന് 10 മാസം വിലക്ക്
ന്യൂയോര്‍ക്ക്: റിയോ ഒളിംപിക്‌സിനിടെ വ്യാജ മോഷണ പരാതി നല്‍കിയ അമേരിക്കന്‍ നീന്തല്‍ താരം റയാന്‍ ലോക്തെയ്ക്ക് 10 മാസം വിലക്ക്. റിയോയില്‍ തങ്ങളുടെ താമസസ്ഥലത്തിനടുത്തുവെച്ച് തോക്കുചൂണ്ടി പണവും മറ്റും കവര്‍ച്ച ചെയ്‌തെന്നായിരുന്നു താരത്തിന്റെ പരാതി. പരാതി വ്യാജമാണെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
2017 പകുതിവരെ നീന്തല്‍ താരത്തിന് ഇനി മത്സരിക്കാനാകില്ല. ബുഡാപെസ്റ്റില്‍ അടുത്തവര്‍ഷം നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇതോടെ ലോക്തെയ്ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞേക്കില്ലെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോക്തെയ്‌ക്കൊപ്പം പരാതി ഉന്നയിച്ച മറ്റു മൂന്നു താരങ്ങള്‍ക്ക് 4 മാസവും വിലക്കുണ്ട്.

നീന്തല്‍താരം വ്യാജ പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് ബ്രസീലിയന്‍ പോലീസ് പരാതിക്കാര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍, കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍പ് ഇവര്‍ രാജ്യംവിട്ടിരുന്നു. രാത്രിയിലെ മദ്യപാന പാര്‍ട്ടി കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ കവര്‍ച്ചക്കാര്‍ തടഞ്ഞുനിര്‍ത്തി മോഷണം നടത്തിയെന്നായിരുന്നു ഇവരുടെ ആരോപണം.
ബ്രസീലില്‍ ഒളിംപിക്‌സിനിടെ വ്യാപകമായതോതില്‍ കവര്‍ച്ച നടക്കുന്നുണ്ടെന്ന അഭ്യൂഹത്തിനിടെയായിരുന്നു ഇവരുടെ പരാതി എന്നതിനാല്‍ ഗൗരവമായാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍, സിസിടിവി പരിശോധനയില്‍ നിന്നും പരാതി വ്യാജമാണെന്ന് തെളിഞ്ഞു. പരാതിയില്‍ കഴിമ്പില്ലെന്ന് ലോക്തെയുടെ സുഹൃത്തുക്കളും പറഞ്ഞതോടെയാണ് സംഭവത്തിന്റെ നിജസ്ഥിതി പുറത്തുവരുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications