റിയോ ഡി ജനീറോ: ഹിജാബ് ധരിച്ചെത്തിയ അമേരിക്കന്‍ താരം ചരിത്രമായി. ഒളിംപിക്‌സില്‍ ഹിജാബ് ധരിച്ച് മത്സരിക്കാനെത്തിയെ അമേരിക്കന്‍ ഫെന്‍സിംഗ് താരം ഇബ്തിഹാജ് മുഹമ്മദാണ് ചരിത്രമായത്. ഫെന്‍സിംഗ് മത്സരത്തില്‍ നിന്നും പുറത്താവുന്നതിന് മുമ്പായി രണ്ട് പോരാട്ടം ഈ ധീരവനിത പൂര്‍ത്തിയാക്കിയിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്നാണ് മുഹമ്മദ് പുറത്തായത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു മത്സരം.
Read also: റിയോ ഒളിംപിക്‌സ്: ശോഭാ ഡേയ്ക്ക് വിരോധം ഇന്ത്യയോടോ താരങ്ങളോടോ!!!
ലോക എട്ടാം നമ്പര്‍ താരവും, അമേരിക്കയിലെ രണ്ടാം നമ്പര്‍ താരവുമാണ് മുഹമ്മദ്. ഫെന്‍സിംഗില്‍ വ്യക്തിഗത ഇനത്തില്‍ രണ്ട് തവണ മാറ്റുരച്ച ശേഷമാണ് താരം പുറത്തായത്. കൈയ്ക്ക് പരിക്കേറ്റതുമൂലം ലണ്ടന്‍ ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന താരം വിജയപ്രതീക്ഷയുമായാണ് റിയോയിലെത്തുന്നത്. ഫെബ്രുവരിയില്‍ ഒളിംപിക്്‌സ് യോഗ്യത നേടിയതുമുതല്‍ തന്നെ 30 കാരിയായ ഇബ്തിഹാജ് ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഏഥന്‍സ് വേള്‍ഡ് കപ്പിലെ വെങ്കലമെഡലാണ് മുഹമ്മദിനെ റിയോയിലെത്തിച്ചത്.

ന്യൂജേഴ്‌സിയിലെ കായിക കുടുംബത്തില്‍ ജനിച്ച ഈ ഫെന്‍സിംഗ് താരത്തിന്റെ സഹോദരി ഫായിസയും ഫെന്‍സിംഗ് താരമാണ്. സഹോദരന് കമ്പം ഫുട്‌ബോളിലും. 13 വയസ്സില്‍ ഫെന്‍സിംഗിലേക്കെത്തിയ മുഹമ്മദിന് മാര്‍ഗ്ഗദര്‍ശിയായത് അമ്മയാണ്. 16ാം വയസ്സിലാണ് മത്സരരംഗത്തെത്തുന്നത്. നോര്‍ത്ത് കരോലിനയിലെ ഡ്യൂക്ക് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം നേടിയ മുഹമ്മദ് ജീവിതം ഫെന്‍സിങ്ങിംഗിനായി ഉഴിഞ്ഞുവെച്ചതാണ്. ഫെന്‍സിംഗിന് പുറമേ ഫാഷന്‍ ഡിസൈനിംഗിലും ഇബ്തിഹാജിന് താല്‍പ്പര്യമുണ്ട്.