For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധോണി വീണ്ടും ടീമില്‍, സഞ്ജുവിന് ഇടമില്ല

By Neethu

ബംഗളൂരു: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു വി സാംസണ് ഇന്ത്യന്‍ ടീമില്‍ ഇടംനേടാനായില്ല. ഏകദിന ടീമിന്റെ ക്യാപ്റ്റനായി മഹേന്ദ്രസിങ് ധോണി തുടരും.ആദ്യ മൂന്നു ഏകദിനങ്ങള്‍ക്കും മൂന്നു ട്വന്റി20 മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് പ്രഖാപ്പിച്ചത്.

ഇന്ത്യന്‍ ടീമില്‍ രണ്ടു പുതുമുഖങ്ങളാണ് ഉള്ളത്. യുവതാരമായ ഗുര്‍കീരത് സിങാണ് ഏകദിന ടീമിലെ പുതുമുഖം.കര്‍ണ്ണാടക പേസര്‍ അരവിന്ദ് ട്വന്റി20 ടീമിലെ പുതുമുഖമാണ്. ധോണി മടങ്ങിയെത്തിയതോടെ സഞ്ജു സാംസണ് ഇടം നഷ്ടമായത്.

gurkeerat1

ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറ്റുന്നതിനെ കുറിച്ച് ആലോചിച്ചിട്ടിലെന്നും ധോണി തുടരുന്നതില്‍ സന്തോഷമുണ്ടെന്നും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സന്ദീപ് പാട്ടില്‍ പറഞ്ഞു. അടുത്ത വേള്‍ഡ് ട്വിറ്റി20ക്കു മുമ്പ് നല്ല കോബിനേഷന്‍ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും കളിക്കാരുടെ പ്രകടനത്തെ മുന്‍നിര്‍ത്തിയാകും തീരുമാനിക്കുക. ഗുര്‍കീരത് സിങിന്റെ ഓള്‍ റൗഡര്‍ കഴിവിനെയും കഴിഞ്ഞ പ്രകടനങ്ങളെയും മുന്‍ നിര്‍ത്തിയാണ് സെലക്ഷന്‍ നടത്തിയതെന്നും ഗുര്‍കീരതിനെ പോലുള്ള ചെറുപ്പക്കാരാണ് ടീമിന് ആവശ്യമെന്നും പറഞ്ഞു.

doni

ഏകദിന ടീം
എം എസ് ധോണി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ ,വിരാട് കൊഹ്‌ലി, സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, അജിന്‍ക്യ രഹാനെ, സ്റ്റുവര്‍ട്ട് ബിന്നി, അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ഗുര്‍കീരത് സിംഗ്, അമിത് മിശ്ര, ഭുവനേശ്വര്‍ കുമാര്‍, മോഹിത് ശര്‍മ്മ, ഉമേഷ് യാദവ്

ഇന്ത്യന്‍ ട്വന്റി 20
ധോണി (ക്യാപ്റ്റന്‍), ധവാന്‍, രോഹിത്, കൊഹ്‌ലി, റെയ്‌ന, റായുഡു, രഹാനെ, ബിന്നി, അശ്വിന്‍, അക്ഷര്‍, ഹര്‍ഭജന്‍, മിശ്ര, ഭുവനേശ്വര്‍, മോഹിത്, എസ് അരവിന്ദ്

Story first published: Sunday, September 20, 2015, 17:42 [IST]
Other articles published on Sep 20, 2015
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+