For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക ചാമ്പ്യന്‍മാര്‍ പങ്കെടുത്ത ഫ്രീസ്‌റ്റൈല്‍ കയാക്കിംഗ് മത്സരത്തില്‍ തുഴയെടുക്കാന്‍ രണ്ട് മലയാളിതാരങ്ങളും

By Desk

പേരാമ്പ്ര: ലോക ചാമ്പ്യന്‍മാര്‍ പങ്കെടുത്ത ഫ്രീസ്‌റ്റൈല്‍ കയാക്കിംഗ് മത്സരത്തില്‍ തുഴയെടുക്കാന്‍ രണ്ട് മലയാളിതാരങ്ങളും. പുല്ലൂരാംപാറ സ്വദേശി നിധിന്‍ ദാസും കോടഞ്ചേരി സ്വദേശി നിസ്തുല്‍ ജോസും കയാക്കിംഗ് രംഗത്തെ വമ്പന്‍മാരോട് ഏറ്റുമുട്ടിയത്.

പുലൂരാംപാറ വടക്കും പുറം മാര്‍ട്ടിന്റെയും മിനിയുടെയും മൂന്നുമക്കളില്‍ രണ്ടാമത്തെയാളായ നിധിന്‍ മലബാര്‍ കയാക്കിംഗ് അക്കാദമിയില്‍ നിന്നാണ് പരിശീലനം നേടുന്നത്. നിധിന്റെ അനുജന്‍ നിഖില്‍ദാസും കയാക്കിംഗ് പരിശീലിക്കുന്നുണ്ട്. ഇന്റര്‍മീഡയറ്റ് മത്സരത്തില്‍ പങ്കെടുക്കുന്നുമുണ്ട്.

kayaking

കോടഞ്ചേരിയിലെ പുലയന്‍ പറമ്പില്‍ ജോസുകുട്ടിയുടെയും ബീനയുടെയും മകനായ നിസ്തുല്‍ കേരള കയാക്കിംഗ് അക്കാദമിയില്‍ നിന്നുമാണ് പരിശീലനം നേടിയത്. സ്‌കോട്ട്‌ലാന്റുകാരനായ കലം സ്‌റ്റോണാണ് ഇദ്ദേഹത്തിന്റെ പരിശീലകന്‍. ഇന്ത്യതില്‍ നിന്ന് പതിനഞ്ചോളം പേര്‍ മത്സരത്തിനിറങ്ങുന്നുണ്ടെങ്കിലും മലയാളികളായി ഈ രണ്ട് യുവാക്കള്‍ മാത്രമേയുള്ളൂ.


മെക്കാനിക് എഞ്ചിനിയറായ നിധിന്‍ കഴിഞ്ഞ വര്‍ഷം അണ്ടര്‍ 21 വിഭാഗത്തില്‍ രണ്ടാം സ്ഥാനവും കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കറായ നിസ്തുല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. വിദേശ താരങ്ങള്‍ നിരന്തരം പരിശീലനം നടത്തുമ്പോള്‍ ഇവര്‍ മഴക്കാലത്തെ ഏതാനും ദിവസങ്ങള്‍ മാത്രമാണ് പരിശീലനം നടത്തുന്നത്. സ്വന്തമായി തൊഴയും ബോട്ടുമില്ലാത്ത ഇവര്‍ വാടകക്കെടുത്ത തുഴയും ബോട്ടുമായാണ് ലോകചാമ്പ്യന്‍ഷിപ്പിന് ഇറങ്ങിയത്.

Story first published: Monday, July 23, 2018, 13:25 [IST]
Other articles published on Jul 23, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+