Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജപ്പാനില്‍ ഉഷ്ണക്കാറ്റ്; ടോക്കിയോ ഒളിമ്പിക്‌സ് ഒരുക്കം അവതാളത്തില്‍

ടോക്കിയ: ജപ്പാനിലെ ടോക്കിയോയില്‍ 2020ല്‍ നടക്കേണ്ട ഒളിമ്പിക്‌സിനുള്ള ഒരുക്കങ്ങള്‍ മന്ദഗതിയിലായി. കടുത്ത ഉഷ്ണക്കാറ്റിനെ തുടര്‍ന്ന് തൊളിലാളികള്‍ക്ക് ജോലി ചെയ്യാന്‍ പറ്റാത്ത സാഹചര്യമുണ്ടായതോടെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചത്. ഒളിമ്പിക്‌സിനുള്ള രണ്ടു വേദികള്‍ നിശ്ചയിച്ച സമയത്തിനും രണ്ടുമാസം പിറകിലാണുള്ളതെന്ന് സംഘാടകര്‍ അറിയിച്ചു.

olympics

നീന്തല്‍, ഡൈവിങ് മത്സരങ്ങള്‍ നടക്കേണ്ട ഒളിമ്പിക്‌സ് അക്വാറ്റിക്‌സ് സെന്റര്‍, തുഴച്ചില്‍ മത്സരങ്ങള്‍ നടക്കേണ്ട സീ ഫോറസ്റ്റ് വാട്ടര്‍വേ സ്‌റ്റേഡിയം എന്നിവയാണ് തടസപ്പെട്ടത്. 2020 ജൂലൈ 24ന് ഒളിമ്പിക്‌സ് ആരംഭിക്കുന്നതിന് മുന്‍പായി ഈ സ്റ്റേഡിയങ്ങളുടെ പണി പൂര്‍ത്തിയാകേണ്ടതാണ്. ഇപ്പോഴത്തെ സ്ഥിതിയില്‍ അതിനായി അത്യധ്വാനം വേണ്ടിവന്നേക്കും.

നിശ്ചയിച്ചതില്‍നിന്നും വൈകി മാത്രമേ ഈ വേദികളുടെ പണി പൂര്‍ത്തിയാക്കാന്‍ കഴിയൂ എന്ന് സംഘാടകര്‍ വ്യക്തമാക്കി. പരിപാടിയിലെ മാറ്റത്തിനായി ടോക്കിയോ മെട്രോപൊളിറ്റന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. ഫിബ്രുവരി 2020ന് മുന്‍പ് അക്വാറ്റിക്‌സ് സെന്റര്‍ പണി പൂര്‍ത്തിയാകില്ലെന്ന് ഉറപ്പാണ്.

വേദികളുടെ പണി പൂര്‍ത്തിയായില്ലെങ്കില്‍ മറ്റൊരിടത്തേക്ക് ഇവ മാറ്റേണ്ടിവരും. കൂടാതെ ജപ്പാനിലെ വെള്ളത്തില്‍ നടക്കേണ്ട ചില മത്സരങ്ങളില്‍ ചില രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. വെള്ളത്തിലെ മലിനീകരണമാണ് വിഷയം. എന്തായാലും, ഒട്ടേറെ പ്രതിസന്ധികളാണ് വരും നാളുകളില്‍ ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട് ജപ്പാന്‍ നേരിടേണ്ടിവരികയെന്നുറപ്പാണ്.

Story first published: Tuesday, July 24, 2018, 18:22 [IST]
Other articles published on Jul 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+