Tokyo Olympics 2021: വനിതകളുടെ ട്രിപ്പിള്‍ ജംപില്‍ ലോക റെക്കോഡിട്ട് വെനസ്വേലന്‍ താരം
ടോക്കിയോ: വനിതകളുടെ ട്രിപ്പിള്‍ ജംപില്‍ ലോക റെക്കോഡ് പ്രകടനവുമായി വെനസ്വേലന്‍ താരം. 25 വര്‍ഷം മുമ്പ് സ്ഥാപിച്ച റെക്കോഡാണ് ടോക്കിയോ ഒളിംപിക്‌സിലെ മിന്നും പ്രകടനത്തോടെ വെനസ്വേലന്‍ താരം യൂലിമര്‍ റോജാസ് മറികടന്നത്. 15.67 മീറ്റര്‍ ചാടിയാണ് 25 കാരിയായ യൂലിമര്‍ റെക്കോഡിലേക്കും സ്വര്‍ണത്തിലേക്കും കുതിച്ചത്. 1995 ലെ ഒളിംപിക്‌സില്‍ 15.50 മീറ്റര്‍ ചാടിയ യുക്രെയ്ന്‍ താരം ഇനേസ ക്രാവെറ്റ്‌സിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. യൂലിമര്‍ ജനിക്കുന്നതിനും രണ്ടു മാസം മുമ്പായിരുന്നു ഇനേസയുടെ അന്നത്തെ റെക്കോഡ് പ്രകടനം.
Olympics 2021: മെഡല്‍ പ്രതീക്ഷയോട ഇന്ത്യ ഗോദയിലേക്ക്, ആദ്യ അങ്കം സോനം മാലിക്കിന്റേത്

പോര്‍ച്ചുഗലിന്റെ പാട്രിഷിയ മാമനോയ്ക്ക് വെള്ളി മെഡലും സ്പാനിഷ് താരം അന പലറ്റെയ്‌റോയ്ക്ക് വെങ്കല മെഡലും ലഭിച്ചു. പാട്രിഷിയ ദേശീയ റെക്കോഡോടെ 15.01 മീറ്ററും അന 14.87 മീറ്ററുമാണ് ചാടിയത്. ഈ നിമിഷത്തെ വിവരിക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല,. ലോക റെക്കോഡോട് കൂടി ഒളിംപിക് സ്വര്‍ണം. ഇത് മനോഹരമായ ദിനമാണ്- യൂലിമര്‍ പറഞ്ഞു. ടോക്കിയോ ഒളിംപിക്‌സില്‍ അത്‌ലറ്റിക്‌സില്‍ തിരുത്തിക്കുറിക്കുന്ന ആദ്യ ലോക റെക്കോഡ് പ്രകടനം കൂടിയാണ് യൂലിമറിന്റേത്. റിയോ ഒളിംപിക്‌സില്‍ യൂലിമറിന് വെള്ളി മെഡല്‍ ലഭിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications