വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗോള്‍ഫില്‍ ഇന്ത്യയുടെ അഭിമാനം അതിഥി അശോകിനെ പ്രശംസിച്ച് സ്വര്‍ണ മെഡല്‍ ജേതാവ്

ടോക്കിയോ: ഗോള്‍ഫില്‍ തലനാരിഴയുടെ വ്യത്യാസത്തില്‍ മെഡല്‍ നഷ്ടമായ ഇന്ത്യയുടെ അഭിമാനം അതിഥി അശോകിനെ പ്രശംസിച്ച് ടോക്കിയോ ഒളിംപിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവ് അമേരിക്കയുടെ നെല്ലി കോര്‍ഡ. ഇന്ത്യയില്‍ അധികം പ്രചാരമില്ലാത്ത ഒരു കായിക വിനോദത്തെ ആ രാജ്യത്തെ ജനത പിന്തുടരുന്നതില്‍ അതിഥി അശോക് വിജയിച്ചു. അതെ അവള്‍ക്കത് സ്വന്തമാണ്. ടോക്കിയോ ഒളിംപിക്‌സില്‍ അതിഥി അശോകിന്റെ മികച്ച പ്രകടനത്തിനു പിന്നാലെ വനിതകളിലെ ലോക ഒന്നാം നമ്പര്‍ താരമായ അമേരിക്കയുടെ നെല്ലി കോര്‍ഡ പറഞ്ഞു.

രാജ്യത്ത് അധികം പ്രചാരമില്ലാത്ത ഗോള്‍ഫ് മത്സരം ടോക്കിയോ ഒളിംപിക്‌സിലൂടെ നിരവധി പേരാണ് ഇന്ത്യയില്‍ ടീവിയിലൂടെയും മറ്റും വീക്ഷിച്ചത്. അതിന് കാരണം അതിഥി അശോകിലൂടെ ഇന്ത്യ ഗോള്‍ഫില്‍ ഒളിംപിക്‌സ് മെഡല്‍ പ്രതീക്ഷ വെച്ചത് തന്നെയായിരുന്നു. നേരിയ വ്യത്യാസത്തില്‍ ഒളിംപിക് മെഡല്‍ നഷ്ടമായെങ്കിലും രാജ്യത്തെ കായിക പ്രേമികളുടെ മനംകവരാനും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ട്രെന്‍ഡിങാകാനും അതിഥി അശോകിന് കഴിഞ്ഞു.

aditiashok

വനിതകളുടെ സ്‌ട്രോക് പ്ലോയില്‍ നാലാമതായാണ് അതിഥി അശോക് ഫിനിഷ് ചെയ്തത്. എങ്കിലും ഒളിംപിക് വേദിയില്‍ എതിരാളികള്‍ക്കിടയില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇന്ത്യന്‍ താരത്തിന് കഴിഞ്ഞു. 72 ഹോള്‍സിന് ശേഷമാണ് നാലാം സ്ഥാനത്ത് ഇന്ത്യന്‍ താരമെത്തിയത്. ഒരുവേള അതിഥിയിലൂടെ ഇന്ത്യ ഗോള്‍ഫില്‍ ചരിത്ര മെഡല്‍ വരെ പ്രതീക്ഷിച്ചു. എന്നല്‍, മോശം കാലാവസ്ഥ തടസ്സപ്പെടുത്തിയ മത്സരത്തില്‍ നിര്‍ഭാഗ്യം കൊണ്ടാണ് അതിഥിക്ക് മെഡല്‍ നഷ്ടമായത്.

കൂടുതല്‍ തവണ മാന്‍ ഓഫ് സീരീസ്- സച്ചിന്‍ തന്നെ രാജാവ്, പക്ഷെ കോലി പിന്നാലെയുണ്ട്!കൂടുതല്‍ തവണ മാന്‍ ഓഫ് സീരീസ്- സച്ചിന്‍ തന്നെ രാജാവ്, പക്ഷെ കോലി പിന്നാലെയുണ്ട്!

ഇവര്‍ ക്രിക്കറ്റിലെ 'തടിയന്മാര്‍', റഖീം കോണ്‍വാളിന്റെ ഭാരം ഞെട്ടിക്കും, രണതുങ്കയും മോശമല്ലഇവര്‍ ക്രിക്കറ്റിലെ 'തടിയന്മാര്‍', റഖീം കോണ്‍വാളിന്റെ ഭാരം ഞെട്ടിക്കും, രണതുങ്കയും മോശമല്ല

ഗോള്‍ഫില്‍ ഒളിംപിക് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്ര നേട്ടമാണ് നേരിയ വ്യത്യാസത്തില്‍ അതിഥിക്ക് നഷ്ടമായത്. കര്‍ണാടക സ്വദേശിയാണ് ലോക 200ാം നമ്പര്‍ താരം കൂടിയായ അതിഥി. റിയോ ഒളിംപിക്‌സില്‍ 41ാം സ്ഥാനത്തായിരുന്നു അതിഥി ഫിനിഷ് ചെയ്തത്. ടോക്കിയോയില്‍ അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച അതിഥി ഗെയിം സ്റ്റൈലിലും മാറ്റം വരുത്തിയിരുന്നു. ബെംഗളൂരു ഗോള്‍ഫ് ക്ലബ്ബില്‍ നിന്നാണ് അതിഥി ഗോള്‍ഫ് മൈതാനത്തേക്കുള്ള യാത്ര തുടങ്ങിയത്. പിന്നീട് ഇന്ത്യയില്‍ ഗോള്‍ഫിന് പ്രചാരണം നേടിക്കൊടുക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച 23 കാരിയായ അതിഥി ഇതിനോടകം തന്നെ പല പ്രധാന ഗോള്‍ഫ് മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.

Story first published: Saturday, August 7, 2021, 15:01 [IST]
Other articles published on Aug 7, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X