ടോക്കിയോ ഒളിമ്പിക്സില്‍ ഇറാന്റെ ഹീറോയായി ജാവേദ് ഫെറോഗി. കോവിഡ് വാര്‍ഡിലെ നേഴ്സില്‍ നിന്ന് പുരുന്മാരുടെ 10 മീറ്റര്‍ എയര്‍പിസ്റ്റള്‍ വിഭാഗത്തില്‍ സ്വര്‍ണ മെഡല്‍ നേടിയാണ് ജാവേദ് ഫെറോഗിയുടെ അഭിമാന യാത്ര. ടോക്കിയോ ഒളിംപിക്സിന് മുന്നോടിയായി കോവിഡ് വാര്‍ഡുകളില്‍ നേഴ്സായി സേവനമനുഷ്ടിച്ച ഫെറോഗിക്ക് രണ്ടു തവണ കോവിഡ് പോസ്റ്റീവാകുകയും ചെയ്തിരുന്നു. ഇതുമൂലം ഒരു മാസത്തെ പരിശീലനവും താരത്തിന് ഉപേക്ഷിക്കേണ്ടിവന്നിരുന്നു.
244.8 പോയിന്റുമായി ഒളിംപിക് റെക്കോഡ് തന്റെ പേരിലെഴുതി ചേര്‍ത്താണ് 41 കാരനായ ഫെറോഗി ഇറാന്റെ സുവര്‍ണ രാജകുമാരനായത്. ഒളിംപിക്സ് ചരിത്രത്തില്‍ ഷൂട്ടിങ് മത്സരയിനത്തില്‍ ഇറാന് വേണ്ടി ആദ്യമായാണ് ഒരു താരം മെഡല്‍ നേടുന്നത്. ടോക്കിയോ ഒളിംപിക്സില്‍ ഇറാന് ഇതുവരെ ഒരു മെഡലാണ് പട്ടികയില്‍ ചേര്‍ത്തിട്ടുള്ളത്. അത് ഫെറോഗിയിലൂടെ ഷൂട്ടിങില്‍ ഇറാന് ചരിത്രം കുറിച്ചതാണ്.
10 മീറ്റര്‍ എയര്‍പിസ്റ്റളിലും റൈഫിളിലും ചാപ്യനായ ആദ്യ ഇറാനിയന്‍ താരമാവാന്‍ കഴിഞ്ഞതില്‍ താന്‍ വളരെ സന്തുഷ്ടനാണ്. ഒളിമ്പിക്സിന്റെ ചരിത്രത്തില്‍ ഷൂട്ടിങില്‍ ഇറാന് ഇതുവരെ ഒരു മെഡലും നേടാന്‍ കഴിഞ്ഞിരുന്നില്ല, താന്‍ സ്വര്‍ണം നേടി- ഫെറോഗി പറഞ്ഞു. 'ഞാന്‍ ഒരു നഴ്സാണ്, താന്‍ ആശുപത്രിയില്‍ ജോലിചെയ്യുന്നു, പ്രത്യേകിച്ചും കോവിഡ് മഹാമാരി സമയത്ത്. കഴിഞ്ഞ വര്‍ഷം എന്റെ കോവിഡ് പരിശോധന പോസിറ്റീവ് ആയിരുന്നു, രണ്ട് തവണയാണ് തനിക്ക് കോവിഡ് പോസ്റ്റീവായത്. ഇതുമൂലം ഒരു മാസത്തിലധികം പരിശീലനം ഉപേക്ഷിക്കേണ്ടിവന്നു. സുഖം പ്രാപിച്ച ശേഷം ഒളിമ്പിക്സിനായി താന്‍ വീണ്ടും പരിശീലനം ആരംഭിക്കുകയായിരുന്നു- താരം പറഞ്ഞു.
ലോകം കോവിഡ് വൈറസിനെതിരെ പോരാടുന്നത് തുടരുമ്പോള്‍, എല്ലാവര്‍ക്കുമായി താരത്തിന് ഒരു സന്ദേശം മാത്രമേ നല്കാനുള്ളൂ - ആരോഗ്യ പ്രവര്‍ത്തകര്‍ ഉപദേശിച്ച ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോളുകള്‍ പിന്തുടരുകയെന്നതാണത്. 'ഒരു നേഴ്സ് എന്ന നിലയില്‍ ഞാന്‍ എല്ലാവരോടും പറയുന്നു, പ്രോട്ടോക്കോളുകള്‍ പിന്തുടരുകയാണെങ്കില്, ആര്‍ക്കും കോവിഡ് 19 ഉണ്ടാകില്ല, ഇതുമൂലം ലോകം മുഴുവന്‍ ആരോഗ്യവാന്മാരായിരിക്കും, കോവിഡ്19 മൂലം ഒളിമ്പിക്സ് റദ്ദാക്കാതിരുന്നതില്‍ താന്‍ സന്തുഷ്ടനാണെന്നും ഫെറോഗി കൂട്ടിച്ചേര്‍ത്തു.