വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗുഡ്‌ബൈ ടോക്കിയോ, ഗെയിംസിന് തിരശീല- ഇനി പാരീസില്‍

1

32ാമത് ഒളിംപിക് ഗെയിംസിനു വര്‍ണാഭമായ ചടങ്ങുകളോടെ തിരശീല വീണു. 2024ല്‍ വീണ്ടും അടുത്ത വേദിയായ പാരീസില്‍ കാണാമെന്ന പ്രതീക്ഷയോടെ കായിക താരങ്ങള്‍ ടോക്കിയോയോടു വിട പറയുകയാണ്. രണ്ടു മണിക്കൂറിലേറെ നീണ്ട സമാപനടങ്ങളുകള്‍ക്കൊടുവില്‍ ഐഒസി പ്രസിഡന്റ് തോമസ് ബാക്കാണ് ഗെയിംസിന് സമാപനമായതായി പ്രഖ്യാപിച്ചത്

അവസാന ഇനത്തില്‍ സ്വര്‍ണം കുറിച്ചുകൊണ്ടാണ് ഇന്ത്യയുടെ മടക്കം. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര കുറിച്ച പൊന്നിന്‍ തിളക്കം ഉള്‍പ്പെടെ ടോക്കിയോയില്‍ ഏഴു മെഡലുകളുണ്ട് ഇന്ത്യയ്ക്ക്. മെഡല്‍ പട്ടികയില്‍ ചൈനയെ മറികടന്ന് അമേരിക്ക ഒന്നാംസ്ഥാനം സ്ഥാനത്തു ഫിനിഷ് ചെയ്തു. 39 സ്വര്‍ണവും 41 വെള്ളിയും 33 വെങ്കലവുമടക്കം 113 മെഡലുകളാണ് അമേരിക്കയ്ക്കു ലഭിച്ചത്.

38 സ്വര്‍ണവും 32 വെള്ളിയും 18 വെങ്കലവുമടക്കം 88 മെഡലുകളോടെ ചൈന രണ്ടാമതെത്തി. ആതിഥേയരായ ജപ്പാനാണ് മൂന്നാംസ്ഥാനത്ത് (27 സ്വര്‍ണം, 14 വെള്ളി, 17 വെങ്കലം, ആകെ 58 മെഡല്‍). ഒളിംപിക്‌സില്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് അമേരിക്ക ഓവറോള്‍ ജേതാക്കളായത്. കൂടാതെ കഴിഞ്ഞ ഏഴ് എഡിഷനില്‍ ആറാം തവണയാണ് അവര്‍ ചാംപ്യന്‍ പട്ടം പിടിച്ചെടുത്തത്. 2008ല്‍ നടന്ന ഒളിംപിക്‌സിലാണ് ചൈനയ്ക്കു മുന്നില്‍ അമേരിക്ക കീഴടങ്ങിയത്‌. ഇന്ത്യ 47 ആം സ്ഥാനത്താണ്.

Aug 08, 2021, 6:50 pm IST
ഒളിംപിക് ദീപമണഞ്ഞു

സ്റ്റേഡിയത്തിലെ ഒളിംപിക് ദീപം പതിയെ അണഞ്ഞു. ഇതോടെ രണ്ടു മണിക്കൂറിലേറെ നീണ്ട ഗെയിംസിന്റെ സമാപനച്ചടങ്ങുകള്‍ക്കും തിരശീല വീണു

Aug 08, 2021, 6:45 pm IST
ടോക്കിയോയിലേക്കു വരൂ

32ാമത് ഒളിമ്പ്യാഡ് അവസാനിച്ചതായി ഞാന്‍ പ്രഖ്യാപിക്കുന്നു. 33ാമത് ഒളിമ്പ്യാഡ് ഗെയിംസ് ആഘോഷിക്കാന്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഫ്രാന്‍സിലെ പാരീസില്‍ ഒത്തുചേരാന്‍ ഞാന്‍ ലോകത്തിലെ യുവാക്കളോട് ആഹ്വാനം ചെയ്യുന്നുവെന്ന് ബാക്ക് പറഞ്ഞു

Aug 08, 2021, 6:41 pm IST
ഗെയിംസ് സമാപിച്ചതായി തോമസ് ബാക്ക്

ടോക്കിയോ 2020 ഗെയിംസ് സമാപിച്ചതായി തോമസ് ബാക്കിന്റെ ഔദ്യോഗിക പ്രഖ്യാപനം

Aug 08, 2021, 6:34 pm IST
തോമസ് ബാക്ക് സംസാരിക്കുന്നു

അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി മേധാവി തോമസ് ബാക്ക് സംസാരിക്കുന്നു

Aug 08, 2021, 6:14 pm IST
ഒളിംപിക് പതാക കൈമാറി

2024ലെ അടുത്ത ഗെയിംസിന്റെ വേദിയായ പാരീസിന്റെ മേയര്‍ക്കു ഒളിംപിക് പതാക ഐഒസി മേധാവി തോമസ് ബാക്ക് കൈമാറി

Aug 08, 2021, 6:09 pm IST
മെഡലുകളുടെ റാണിയായി എമ്മ

ടോക്കിയോയില്‍ ഏറ്റവുമധികം മെഡലുകള്‍ ഓസ്‌ട്രേലിയന്‍ വനിതാ നീന്തല്‍ താരം എമ്മ മക്കിയോണിനാണ്. നാലു സ്വര്‍ണവും മൂന്നു വെങ്കലവുമടക്കം ഏഴു മെഡലുകള്‍ അവര്‍ വാരിക്കൂട്ടി

Aug 08, 2021, 6:03 pm IST
കലാപരിപാടികള്‍

ജപ്പാനീസ് കലാകാരന്‍മാരുടെ സംഗീത, നൃത്ത പ്രകടനങ്ങളാണ് ഇപ്പോള്‍ വേദിയില്‍

Aug 08, 2021, 6:03 pm IST
അമേരിക്കയുടെ ഹാട്രിക് കിരീടം

ഒളിംപിക്‌സില്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് അമേരിക്ക ഓവറോള്‍ ജേതാക്കളായത്. കൂടാതെ കഴിഞ്ഞ ഏഴ് എഡിഷനില്‍ ആറാം തവണയാണ് അവര്‍ ചാംപ്യന്‍ പട്ടം പിടിച്ചെടുത്തത്. 2008ല്‍ നടന്ന ഒളിംപിക്‌സിലാണ് ചൈനയ്ക്കു മുന്നില്‍ അമേരിക്ക കീഴടങ്ങിയത്‌

Aug 08, 2021, 5:33 pm IST
മെഡല്‍ദാനം

ഇന്നു നടന്ന മാരത്തോണ്‍ മല്‍സരങ്ങളിലെ വിജയികള്‍ക്കുള്ള മെഡല്‍ദാനം വേദിയില്‍ നടക്കുന്നു

Aug 08, 2021, 5:27 pm IST
പലര്‍ക്കും പങ്കെടുക്കാനായില്ല

പല പ്രമുഖ അത്‌ലറ്റുകള്‍ക്കും ചടങ്ങില്‍ പങ്കെടുക്കാനായില്ല. കൊവിഡ് കാരണം തങ്ങളുടെ ഇവന്റ് കഴിഞ്ഞാല്‍ 48 മണിക്കൂറിനകം നാട്ടിലേക്കു മടങ്ങണമെന്ന നിബന്ധന നേരത്തേ വച്ചിരുന്നതിനെ തുടര്‍ന്നാണിത്‌

Aug 08, 2021, 5:19 pm IST
കലാപ്രകടനങ്ങള്‍

വിവിധ കലാപ്രകടനങ്ങള്‍ സ്റ്റേഡിയത്തില്‍ നടക്കുന്നു. സംഗീത വിരുന്നിനൊപ്പം വിവിധ കലാകാരന്മാരുടെയും പ്രകടനങ്ങള്‍ പുരോഗമിക്കുന്നു

Aug 08, 2021, 5:17 pm IST
ഇന്ത്യന്‍ സംഘം ആഹ്ലാദത്തില്‍

ഗെയിംസ് ചരിത്രത്തിലെ എക്കാലത്തെയും വലിയ നേട്ടം കൊയ്തതിന്റെ ആഹ്ലാദം ഇന്ത്യന്‍ സംഘത്തില്‍ കാണാം

Aug 08, 2021, 5:08 pm IST
ജപ്പാനീസ് സംഘം സ്റ്റേഡിയത്തില്‍

ആതിഥേയരായ ജപ്പാനീസ് ടീം സ്റ്റേഡിയത്തില്‍ പ്രവേശിച്ചു.

Aug 08, 2021, 4:53 pm IST
അത്റ്റുകള്‍ സ്റ്റേഡിയത്തിലേക്ക്

വിവിധ രാജ്യങ്ങളുടെ അത്‌ലറ്റുകള്‍ സ്റ്റേഡിയത്തിലേക്കു പ്രവേശിക്കുന്നു

Aug 08, 2021, 4:51 pm IST
Mykhel
വെടിക്കെട്ട് തുടങ്ങി

വര്‍ണാഭമായ വെടിക്കെട്ട് ആരംഭിച്ചു

Aug 08, 2021, 4:42 pm IST
Mykhel
ഇന്ത്യന്‍ പതാകയുമായി ബജ്‌രംഗ് പുനിയ

വിവിധ രാജ്യങ്ങളുടെ അത്‌ലറ്റുകള്‍ പതാകയുമേന്തി സ്‌റ്റേഡിയത്തില്‍. ഇന്ത്യന്‍ പതാകയേന്തിയത് ഗുസ്തി താരം ബജ്‌രംഗ് പുനിയ

Aug 08, 2021, 4:37 pm IST
Mykhel
ചടങ്ങുകള്‍ ആരംഭിച്ചു

സമാപനച്ചടങ്ങുകള്‍ ആരംഭിച്ചു. ജപ്പാന്‍ രാജകുമാരനെയും ഐഒസി പ്രസിഡന്റ് തോമസ് ബാക്കിനെയും സ്വാഗതം ചെയ്തു

Aug 08, 2021, 4:26 pm IST
സമാപനച്ചടങ്ങുകള്‍ അല്‍പ്പസമയത്തിനകം

സമാപനച്ചടങ്ങുകള്‍ അല്‍പ്പസമയത്തിനകം ആരംഭിക്കും. ഒളിംപിക്‌സ് സ്റ്റേഡിയത്തിലാണ് ചടങ്ങുകള്‍

Aug 08, 2021, 4:25 pm IST
മെഡല്‍നില

39 സ്വര്‍ണവും 41 വെള്ളിയും 33 വെങ്കലവുമടക്കം 113 മെഡലുകളാണ് അമേരിക്കയ്ക്കു ലഭിച്ചത്. 38 സ്വര്‍ണവും 32 വെള്ളിയും 18 വെങ്കലവുമടക്കം 88 മെഡലുകളോടെ ചൈന രണ്ടാമതെത്തി. ആതിഥേയരായ ജപ്പാനാണ് മൂന്നാംസ്ഥാനത്ത് (27 സ്വര്‍ണം, 14 വെള്ളി, 17 വെങ്കലം, ആകെ 58 മെഡല്‍)

Aug 08, 2021, 4:17 pm IST
അമേരിക്ക തലപ്പത്ത്

മെഡല്‍ പട്ടികയില്‍ ചൈനയെ മറികടന്ന് അമേരിക്ക ഒന്നാംസ്ഥാനം സ്ഥാനത്തു ഫിനിഷ് ചെയ്തു. ഇത്രയും ദിവസങ്ങളില്‍ ചൈനയായിരുന്നു തലപ്പത്ത്‌

Aug 08, 2021, 3:13 pm IST
സമാപനച്ചടങ്ങുകള്‍

ഗെയിംസിന്റെ സമാനപനച്ചടങ്ങുകള്‍ വൈകീട്ട് 4.30ന് ആരംഭിക്കും

Aug 08, 2021, 8:34 am IST

ഒളിമ്പിക്‌സിന്റെ അവസാന ദിനമായ ഇന്ന് അത്‌ലറ്റിക്‌സ്, ബാസ്‌കറ്റ്‌ബോള്‍, ബോക്‌സിങ്, സൈക്കിളിങ് ട്രാക്ക്, ഹാന്‍ഡ്‌ബോള്‍, റിതമിക് ജിംനാസ്റ്റിക്‌സ്, വോളിബോള്‍, വാട്ടര്‍ പോളോ ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. ഇന്ത്യയ്ക്ക് മത്സരങ്ങളില്ല.

Aug 07, 2021, 11:27 pm IST

31 സ്വര്‍ണവും 31 വെള്ളിയും 18 വെങ്കലവുമടക്കം 38 മെഡലുകള്‍ കരസ്ഥമാക്കിയ ചൈനയാണ് പട്ടികയില്‍ ഏറ്റവും മുന്നില്‍. 36 സ്വര്‍ണവും 39 വെള്ളിയും 33 വെങ്കലവുമായി അമേരിക്ക രണ്ടാമതുണ്ട്. ജപ്പാനാണ് മൂന്നാമത്. 27 സ്വര്‍ണവും 12 വെള്ളിയും 17 വെങ്കലവും ആതിഥേയ രാജ്യമായ ജപ്പാന്‍ കുറിക്കുന്നു.

Aug 07, 2021, 11:26 pm IST

ഒരു സ്വര്‍ണവും രണ്ടു വെള്ളിയും നാലു വെങ്കലവുമടക്കം ടോക്കിയോ ഒളിമ്പിക്‌സില്‍ ഏഴു മെഡലുകളുണ്ട് ഇന്ത്യയ്ക്ക്.

Aug 07, 2021, 11:25 pm IST

ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയുടെ സ്വര്‍ണത്തിളക്കം മെഡൽ പട്ടികയിൽ ഇന്ത്യയെ 47 ആം സ്ഥാനത്തേക്ക് പിടിച്ചുയര്‍ത്തി.

Aug 07, 2021, 11:23 pm IST

ഒളിമ്പിക്സിന്റെ 16 ആം ദിവസം മെഡൽ പട്ടികയിൽ ഇന്ത്യ മുന്നേറി.

Aug 07, 2021, 5:36 pm IST

അഞ്ചാം റൗണ്ടിലും നീരജ് ചോപ്രയുടെ ത്രോ ഫൗള്‍ വിളിക്കപ്പെട്ടു.

Aug 07, 2021, 5:21 pm IST

നാലാം റൗണ്ടില്‍ നീരജ് ചോപ്രയുടെ ത്രോ ഫൗള്‍ വിളിക്കപ്പെട്ടു.

Aug 07, 2021, 5:05 pm IST

മൂന്നാമത്തെ ത്രോയിൽ ഇന്ത്യൻ താരത്തിന് നിരാശ. അവസാന ത്രോയിൽ 76.69 മീറ്റർ ദൂരമാണ് നീരജ് ചോപ്ര എറിഞ്ഞത്.

Aug 07, 2021, 4:57 pm IST

രണ്ടാമത്തെ ശ്രമത്തിൽ നീരജ് ചോപ്ര 87.58 മീറ്റർ ദൂരം പിന്നിട്ടിരിക്കുന്നു.

Aug 07, 2021, 4:36 pm IST
നീരജിനു മികച്ച തുടക്കം

ആദ്യത്തെ ത്രോയില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്ര 87.03 മീറ്റര്‍ എറിഞ്ഞു

Aug 07, 2021, 4:35 pm IST
ജാവ്‌ലിന്‍ ത്രോ തുടങ്ങി

ഇന്ത്യയുടെ അടുത്ത മെഡല്‍ പ്രതീക്ഷയായ പുരുഷന്മാരുടെ ജാവ്‌ലിന്‍ ത്രോ ഫൈനല്‍ ആരംഭിച്ചു

Aug 07, 2021, 4:26 pm IST
പുനിയക്കു വെങ്കലം

നിയാസ്‌ബെക്കോവിനെ തോല്‍പ്പിച്ച് പുനിയ വെങ്കലം നേടി

Aug 07, 2021, 4:21 pm IST
പുനിയ മുന്നില്‍

ആദ്യ പിരീഡ് കഴിഞ്ഞപ്പോള്‍ മെഡല്‍ പോരാട്ടത്തില്‍ പുനിയ 2-0ന് മുന്നില്‍

Aug 07, 2021, 4:02 pm IST
അവസാന ജയം പുനിയക്ക്

റഷ്യയില്‍ ഈ വര്‍ഷം നടന്ന ഒരു ചാംപ്യന്‍ഷിപ്പില്‍ നിയാസ്ബക്കേവിനെ പുനിയ ചതോല്‍പ്പിച്ചിരുന്നു

Aug 07, 2021, 3:46 pm IST
എതിരാളി കസാക്കിസ്താന്‍ താരം

65 കിഗ്രാം മല്‍സരത്തില്‍ കസാക്കിസ്താന്‍ താരം ദൗലത്ത് നിയാസ്‌ബെക്കോവാണ് പുനിയയുടെ എതിരാളി

Aug 07, 2021, 3:42 pm IST
വെങ്കല മെഡല്‍ മല്‍സരം

ഗുസ്തിയില്‍ വെങ്കല മെഡലിനായി ഇന്ത്യന്‍ പുരുഷ താരം ബജ്‌രംഗ് പൂനിയ ഉടന്‍ ഇറങ്ങും

Aug 07, 2021, 8:48 am IST
ഗോള്‍ഫ്

ഇന്ത്യയുടെ അഥിതി അശോകിന് തിരിച്ചടി. ന്യൂസിലാന്‍ഡിന്റെ ലിഡിയ കോയ്ക്ക് 'ബേര്‍ഡി'. ഇതോടെ അഥിതി അശോക് മൂന്നാം സ്ഥാനത്തു നിന്നും നാലിലേക്ക് പിന്തള്ളപ്പെട്ടു.

Aug 06, 2021, 7:46 pm IST
മെഡൽ നില

ടോക്കിയോ ഒളിമ്പിക്‌സ് അവസാന നാളുകളിലേക്ക് എത്തുമ്പോള്‍ ചൈനയാണ് മെഡല്‍ നേട്ടത്തില്‍ ഇത്തവണ മുന്നില്‍. 36 സ്വര്‍ണവും 26 വെള്ളിയും 17 വെങ്കലവും അടക്കം 79 മെഡലുകളുണ്ട് ചൈനയ്ക്ക്. രണ്ടാം സ്ഥാനത്ത് അമേരിക്കയാണ്. 31 സ്വര്‍ണ മെഡല്‍ നേട്ടം കുറിക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചു. 35 വെള്ളിയും 31 വെങ്കലവും ഉള്‍പ്പെടെ മൊത്തം 97 മെഡലുകള്‍ അമേരിക്കയുടെ അക്കൗണ്ടിലുണ്ട്. 11 സ്വര്‍ണവും 19 വീതം വെള്ളിയും വെങ്കലവുമായി ജപ്പാനാണ് മൂന്നാം സ്ഥാനത്ത്. മെഡല്‍ പട്ടികയില്‍ ഇന്ത്യ 66 ആം സ്ഥാനത്ത് തുടരുന്നു. നിലവില്‍ 2 വെള്ളിയും മൂന്നു വെങ്കലവും ഉള്‍പ്പെടെ അഞ്ച് മെഡലുകള്‍ ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യ കരസ്ഥമാക്കി.

Aug 06, 2021, 3:15 pm IST

ഗുസ്തിയില്‍ ഇന്ത്യയുടെ സ്വര്‍ണം, വെള്ളി മോഹങ്ങള്‍ക്ക് തിരിച്ചടി. പുരുഷന്മാരുടെ 65 കിലോ വിഭാഗം സെമി ഫൈനലില്‍ ബജ്‌റംഗ് പൂനിയക്ക് തോല്‍വി. അസര്‍ബൈജാന്റെ ഹജി അലിയേവിനോടാണ് ബജ്‌റംഗ് പൂനിയ കീഴടങ്ങിയത്. സ്‌കോര്‍: 12-5.

Aug 06, 2021, 3:02 pm IST

വനിതകളുടെ 20 കിലോമീറ്റര്‍ നടത്ത മത്സരത്തില്‍ ഇന്ത്യയുടെ പ്രിയങ്ക ഗോസ്വാമി 17 ആം സ്ഥാനത്ത്. ഒരു മണിക്കൂറും 32 മിനിറ്റും 36 സെക്കന്‍ഡും കൊണ്ടാണ് താരം മത്സരം പൂര്‍ത്തിയാക്കിയത്. ഇന്ത്യയുടെ മറ്റൊരു താരമായ ഭാവ്‌ന ജാട്ട് ഒരു മണിക്കൂറും 37 മിനിറ്റും 38 സെക്കന്‍ഡും കുറിച്ച് 32 ആം സ്ഥാനം കണ്ടെത്തി. ഇറ്റലിയുടെ ആന്റോണല പാല്‍മിസാനോയാണ് ഈ ഇനത്തില്‍ സ്വര്‍ണം അണിഞ്ഞത്. കൊളംബിയയുടെ സാന്ദ്ര ലൊറനോ അറീനാസ് വെള്ളിയും ചൈനയുടെ ഹോങ് ലിയു വെങ്കലവും കരസ്ഥമാക്കി.

Aug 06, 2021, 2:59 pm IST

പുരുഷന്മാരുടെ 65 കിലോ ഗുസ്തി സെമിയില്‍ ബജ്‌റംഗ് പൂനിയ - ഹജി അലിയേവ് മത്സരം അല്‍പ്പസമയത്തിനകം.

Aug 06, 2021, 8:48 am IST

60 ആം മിനിറ്റില്‍ അവസാന വിസില്‍ മുഴങ്ങി. ടോക്കിയോ ഒളിമ്പിക്‌സ് വനിതാ ഹോക്കിയില്‍ ബ്രിട്ടണിന് വെങ്കല മെഡല്‍. ഇന്ത്യയെ മൂന്നിനെതിരെ നാലു ഗോളുകൾക്ക് ബ്രിട്ടണ്‍ കീഴടക്കി.

Aug 06, 2021, 8:42 am IST

56 ആം മിനിറ്റില്‍ ബ്രിട്ടണിന്റെ വീണ്ടുമൊരു ആക്രമണം. മത്സരത്തില്‍ 23 തവണയാണ് ബ്രിട്ടണ്‍ ഇന്ത്യന്‍ സര്‍ക്കിളിനുള്ളിലേക്ക് കയറിയത്. മറുഭാഗത്ത് ഇന്ത്യ 9 തവണ മാത്രമേ എതിരാളികളുടെ ഗോള്‍മുഖത്തേക്ക് കടന്നുചെന്നുള്ളൂ.

Aug 06, 2021, 8:37 am IST

52 ആം മിനിറ്റില്‍ ഇന്ത്യ വീണ്ടും പത്തു പേരിലേക്ക് ചുരുങ്ങി. ശാര്‍മിള ദേവിയാണ് ഇത്തവണ പുറത്തുപോകുന്നത്.

Aug 06, 2021, 8:27 am IST

48 ആം മിനിറ്റില്‍ ബ്രിട്ടണിന് ലീഡ്. സ്‌കോര്‍ 4-3! പെനാല്‍റ്റി കോര്‍ണറാണ് ബ്രിട്ടണിന്റെ നാലാം ഗോളിനും വഴിതെളിച്ചത്. ഗ്രേസ് ബാള്‍സ്ഡണിന്റെ ഡ്രാഗ് ഫ്‌ളിക്ക് ഇന്ത്യയുടെ വലയില്‍ തുളച്ചുകയറി.

Aug 06, 2021, 8:21 am IST

44 ആം മിനിറ്റില്‍ സവിത പൂനിയയുടെ ഉഗ്രന്‍ സേവ്. എലന റേയറിന്റെ എണ്ണം പറഞ്ഞ ഷോട്ടിനെ സവിത പൂനിയ തടഞ്ഞിടുന്നു. മത്സരത്തില്‍ താരത്തിന്റെ ആറാമത്തെ സേവാണിത്. പന്ത് ലില്ലി ഔസ്‌ലിയിലേക്ക് വന്നെങ്കിലും നേഹ ഗോയലിന്റെ സമയോചിത ഇടപെടല്‍ പ്രത്യാക്രമണം ഒഴിവാക്കി.

Aug 06, 2021, 8:10 am IST

35 ആം മിനിറ്റില്‍ ബ്രിട്ടണിന്റെ മൂന്നാമത്തെ ഗോള്‍. ക്ലോസ് റേഞ്ചില്‍ ഇസബെല്ല പീറ്ററിനെ സവിത പൂനിയ ധീരമായി തടുത്തെങ്കിലും പിന്നാലെ സര്‍ക്കിളിലുണ്ടായ അങ്കലാപ്പ് ബ്രിട്ടണ്‍ മുതലെടുത്തു. ബ്രിട്ടീഷ് നായിക ഹോളി പിയേണ്‍ വെബ്ബാണ് ബ്രിട്ടണിനായി മൂന്നാം ഗോള്‍ കണ്ടെത്തിയത്.

Aug 06, 2021, 8:05 am IST

33 ആം മിനിറ്റില്‍ ബ്രിട്ടണിന് വീണ്ടുമൊരു പെനാല്‍റ്റി കോര്‍ണര്‍. ജിസല്‍ ആന്‍സ്‌ലി തന്നെ ഷോട്ട് തൊടുക്കുന്നു. സാറ ജോണ്‍സിന്റെ നേര്‍ക്ക് പന്ത് ഫ്‌ളിക്ക് ചെയ്‌തെങ്കിലും മോണിക്ക മാലിക്കിന്റെ ക്ലിയറന്‍സില്‍ ഇന്ത്യ അപകടം ഒഴിവാക്കി.

Aug 06, 2021, 7:50 am IST

വന്ദന കത്താരിയയാണ് ഇത്തവണ ഇന്ത്യയെ മുന്നിലെത്തിച്ചത്. താരം ടൂര്‍ണമെന്റിലെ നാലാമത്തെ ഗോളും പൂര്‍ത്തിയാക്കി. ഇടതു വിങ്ങില്‍ നിന്നും സുശീല ചാനു നല്‍കിയ ക്രോസ് ഏറ്റുവാങ്ങാന്‍ ശാര്‍മിള ദേവിക്ക് സാധിക്കാതെ വരുന്നു. പിന്നാലെ നവ്‌നീത് കൗറിനും പന്ത് പിടിച്ചടക്കാനായില്ല. എന്നാല്‍ വന്ദനയ്ക്ക് തെറ്റുപറ്റിയില്ല. പന്തുമായി ഇരച്ചെത്തിയ വന്ദന കുറിക്കുതന്നെ കൊള്ളിച്ചു.

Aug 06, 2021, 7:45 am IST

29 ആം മിനിറ്റില്‍ ഇന്ത്യയുടെ മൂന്നാമത്തെ ഗോളും ബ്രിട്ടീഷ് പോസ്റ്റില്‍. സ്‌കോര്‍ 3-2!

Aug 06, 2021, 7:42 am IST

മറ്റൊരു പെനാല്‍റ്റി കോര്‍ണറിലാണ് ഇന്ത്യയുടെ രണ്ടാം ഗോള്‍. ആദ്യ ഗോളിന്റെ തനിയാവര്‍ത്തനം. ആദ്യതവണത്തെ അതേ ദിശയില്‍ ഗുര്‍ജിത്തിന്റെ രണ്ടാമത്തെ ഡ്രാഗ് ഫ്‌ളിക്ക്. പന്ത് കൃത്യം വലയിലും.

Aug 06, 2021, 7:40 am IST

26 ആം മിനിറ്റില്‍ ഇന്ത്യയുടെ രണ്ടാം ഗോള്‍. ഗുര്‍ജിത് കൗറുതന്നെ ഇത്തവണയും ബ്രിട്ടണിന്റെ ഗോള്‍ വല കുലുക്കിയത്. ഇതോടെ ഇന്ത്യയും ബ്രിട്ടണും ഒപ്പത്തിനൊപ്പം.

Aug 06, 2021, 7:39 am IST

തുടരെ പെനാല്‍റ്റി കോര്‍ണറുകള്‍ ജയിച്ച ഇന്ത്യ രണ്ടാമത്തെ ശ്രമത്തില്‍ വിജയം കണ്ടു. ഗുര്‍ജിത് കൗറിന്റെ ഡ്രാഗ് ഫ്‌ളിക്ക് തടയാന്‍ എതിരാളികള്‍ക്ക് കഴിഞ്ഞില്ല.

Aug 06, 2021, 7:37 am IST

25 ആം മിനിറ്റില്‍ ഇന്ത്യയുടെ മറുപടി. ബ്രിട്ടീഷ് വലയില്‍ ഇന്ത്യന്‍ സംഘം ആദ്യ ഗോള്‍ തിരിച്ചടിച്ചു.

Aug 06, 2021, 7:36 am IST

മധ്യനിരയിലേക്ക് ഇരച്ചെത്തിയ ഷോന മക്കാലിന്‍ സാറ റോബര്‍സ്റ്റണിന് പന്ത് കൃത്യതയോടെ കൈമാറുകയായിരുന്നു. ഷൂട്ടിങ് സര്‍ക്കിളില്‍ നിന്നും ലക്ഷ്യം കാണാന്‍ റോബര്‍സ്റ്റണിന് ഏറെ ബുദ്ധിമുട്ടുണ്ടായില്ല.

Aug 06, 2021, 7:34 am IST

24 ആം മിനിറ്റില്‍ രണ്ടാം ഗോളടിച്ച് ബ്രിട്ടണ്‍. ഇന്ത്യ പത്തു പേരായി ചുരുങ്ങിയ അവസരം ബ്രിട്ടണ്‍ മുതലെടുക്കുകയാണ്.

Aug 06, 2021, 7:33 am IST

22 ആം മിനിറ്റില്‍ ഇന്ത്യയുടെ മധ്യനിര താരം നിഷയ്ക്ക് ഗ്രീന്‍ കാര്‍ഡ്. സ്റ്റിക്ക് പരിശോധനയ്ക്കായാണ് അംപയര്‍ താരത്തിന് ഗ്രീന്‍ കാര്‍ഡ് നല്‍കിയത്. ഇതോടെ ഇന്ത്യ പത്തു പേരായി ചുരുങ്ങി.

Aug 06, 2021, 7:30 am IST

19 ആം മിനിറ്റില്‍ ഇന്ത്യയ്ക്ക് അവസരം. കൃത്യതയോടെ പന്തേറ്റുവാങ്ങിയ ലാല്‍റെംസിയാമി ലക്ഷ്യത്തിലേക്ക് ഷോട്ടുതിര്‍ത്തെങ്കിലും ബ്രിട്ടീഷ് ഗോള്‍കീപ്പര്‍ മാഡി ഹിഞ്ച് വലത്തേക്ക് ചാടി പന്തിനെ തട്ടിയകറ്റി.

Aug 06, 2021, 7:28 am IST

മുന്നേറ്റ താരം എലന റേയര്‍ വലതു വിങ്ങില്‍ നിന്നും നടത്തിയ ഗംഭീര മുന്നേറ്റമാണ് ഗോളിലേക്ക് വഴിതെളിച്ചത്. ഇന്ത്യന്‍ പ്രതിരോധ നിരയെ വെട്ടിമാറി സര്‍ക്കിളില്‍ കടന്ന എലന സഹതാരത്തിന് പാസ് നല്‍കാന്‍ ശ്രമിച്ചെങ്കിലും പന്ത് ഇന്ത്യയുടെ ദീപ് ഗ്രേസ് എക്കയുടെ സ്റ്റിക്കില്‍ തട്ടി വലയ്ക്കുള്ളിലായി.

Aug 06, 2021, 7:25 am IST
ആദ്യ ഗോളടിച്ച് ബ്രിട്ടൺ

16 ആം മിനിറ്റില്‍ ബ്രിട്ടണിന്റെ ആദ്യ ഗോള്‍.

Aug 06, 2021, 7:21 am IST

ആദ്യ ക്വാര്‍ട്ടറില്‍ ഇരു പക്ഷത്തും ഗോളുകളില്ല. എന്നാല്‍ മത്സരത്തില്‍ ബ്രിട്ടനാണ് പന്തടക്കിയതും ആക്രമണങ്ങള്‍ക്ക് മുന്നില്‍ നിന്നതും. പാസുകളുടെ കാര്യത്തിലും ബ്രിട്ടണിന് തന്നെ ആധിപത്യം.

Aug 06, 2021, 7:17 am IST

12 ആം മിനിറ്റില്‍ രണ്ടുതവണ സവിന പൂനിയ ഇന്ത്യയുടെ രക്ഷകയായി. ക്ലോസ് റേഞ്ചില്‍ നിന്നും എലന റേയറും സാറാ ജോണ്‍സും തൊടുത്ത ഷോട്ടുകള്‍ സവിത പൂനിയ തടഞ്ഞു. അനായാസമായ ഗോളവസരമാണ് ബ്രിട്ടണിന് ഇവിടെ നഷ്ടമായത്.

Aug 06, 2021, 7:16 am IST

10 മിനിറ്റില്‍ ബ്രിട്ടണിന് രണ്ടാമത്തെ പെനാല്‍റ്റി കോര്‍ണര്‍. സര്‍ക്കിളിനുള്ളിലേക്ക് ഇരച്ചെത്തിയ ലിലി ഔസ്‌ലിയെ തളച്ചിടാനുള്ള ഇന്ത്യയുടെ ശ്രമമാണ് പെനാല്‍റ്റി കോര്‍ണറില്‍ കലാശിച്ചത്. എന്നാല്‍ ഒരിക്കല്‍ക്കൂടി ബ്രിട്ടണിന്റെ സെറ്റ് പീസ് നീക്കം തെറ്റി.

Aug 06, 2021, 7:12 am IST

ഏഴാം മിനിറ്റില്‍ ഇന്ത്യയ്ക്ക് ഗോളവസരം. മിഡ്ഫീല്‍ഡില്‍ നിന്നും റാഞ്ചിയ പന്തുമായി നേഹ ഗോയലിന്റെ അതിവേഗ മുന്നേറ്റം. ഗോള്‍ മുഖത്തേക്ക് ക്രോസ് ചെയ്യാനുള്ള നേഹയുടെ ശ്രമം പക്ഷെ പാളി.

Aug 06, 2021, 7:11 am IST

അഞ്ചാം മിനിറ്റില്‍ ബ്രിട്ടണിന് ആദ്യ പെനാല്‍റ്റി കോര്‍ണര്‍. ജിസല്‍ ആന്‍സ്‌ലിയുടെ ഡ്രാഗ് ഫ്‌ളിക്ക് ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സവിത പൂനിയ വിജയകരമായി തടുത്തു.

Aug 06, 2021, 7:07 am IST

രണ്ടാം മിനിറ്റില്‍ ടീം നായിക റാണി റാംപാലില്‍ നിന്നും നവ്‌നീത് കൗറിന് പാസ് ലഭിക്കുന്നു. വലതു വിങ്ങില്‍ നിന്നും നവ്‌നീത് കൗറിന്റെ മുന്നേറ്റം. എന്നാല്‍ ബ്രിട്ടീഷ് പ്രതിരോധം ഇന്ത്യയുടെ നീക്കം വിഫലമാക്കി.

Aug 06, 2021, 7:04 am IST
വനിതാ ഹോക്കി

വെങ്കല മെഡലിനായുള്ള പോരാട്ടം തുടങ്ങി. ആദ്യ മിനിറ്റുകളിൽ ബ്രിട്ടണിനെതിരെ ഇന്ത്യ ആക്രമണം ശക്തമാക്കുന്നു.

Aug 05, 2021, 5:38 pm IST

പുരുഷ ഹോക്കിയിൽ ബെൽജിയത്തിന് സ്വർണം.

Aug 05, 2021, 5:14 pm IST

ഒളിംപിക്‌സ്: ഗുസ്തിയില്‍ ഇന്ത്യന്‍ താരം രവികുമാര്‍ ദാഹിയക്കു വെള്ളി. ഫൈനലില്‍ റഷ്യന്‍ സവുര്‍ ഉഗ്വേവിനോടു പരാജയപ്പെടുകയായിരുന്നു.

Aug 05, 2021, 2:02 pm IST

വനിതകളുടെ ഗോള്‍ഫ്: അദിഥി അശോക് രണ്ടാം റൗണ്ടില്‍ രണ്ടാം റാങ്കോടെ മത്സരം പൂര്‍ത്തിയാക്കി.

Aug 05, 2021, 8:55 am IST

41 വർഷങ്ങൾക്ക് ശേഷമാണ് ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യ മെഡൽ നേട്ടം സ്വന്തമാക്കുന്നത്.

Aug 05, 2021, 8:50 am IST

60 ആം മിനിറ്റില്‍ ശ്രീജേഷിന്റെ വീണ്ടുമൊരു സേവ്. അവസാന വിസില്‍ മുഴങ്ങി. ടോക്കിയോ ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലം. സ്‌കോര്‍ 5-4.

Aug 05, 2021, 8:43 am IST

57 ആം മിനിറ്റില്‍ മന്‍പ്രീത് സിങ് ടീമിനൊപ്പം തിരിച്ചെത്തി. ജര്‍മനിക്ക് ഗോള്‍കീപ്പറില്ല ഈ അവസരത്തില്‍. അധിക ഔട്ട്ഫീല്‍ഡ് താരവുമായാണ് ജര്‍മന്‍ പട ഇന്ത്യയെ അവസാന മിനിറ്റുകളില്‍ എതിരിടുന്നത്.

Aug 05, 2021, 8:40 am IST

54 ആം മിനിറ്റില്‍ ശ്രീജേഷിന്റെ അത്യുഗ്രന്‍ സേവ്. ജര്‍മനിയുടെ പെനാല്‍റ്റി കോര്‍ണര്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ധീരമായി തടഞ്ഞു. ഇതിനിടെ ഇന്ത്യന്‍ നായകന്‍ മന്‍പ്രീത് പരിക്കേറ്റു കളത്തിന് പുറത്തേക്ക് പോയി.

Aug 05, 2021, 8:38 am IST

52 ആം മിനിറ്റില്‍ ഇന്ത്യന്‍ മുന്നേറ്റ താരം മന്‍ദീപ് സിങ് സുവര്‍ണാവസരം നഷ്ടപ്പെടുത്തി. അമിത് രോഹിദാസില്‍ നിന്നും കിട്ടിയ പന്തുമായി കടന്നെത്തിയ മന്‍ദീപ് ഷോട്ടുതിര്‍ത്തെങ്കിലും ലക്ഷ്യം തെറ്റി.

Aug 05, 2021, 8:37 am IST

50 ആം മിനിറ്റില്‍ ജര്‍മന്‍ നായകന്‍ ടോബിയാസ് ഹോക്കെ മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തേക്ക്. അപകടകരമായി ടാക്കിള്‍ ചെയ്തതിനെ തുടര്‍ന്നാണ് ജര്‍മന്‍ നായകന്റെ പിന്‍വാങ്ങല്‍. മത്സരത്തില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ മേല്‍ക്കൈ ലഭിക്കുകയാണ്.

Aug 05, 2021, 8:31 am IST

48 ആം മിനിറ്റില്‍ ജര്‍മനി നാലാം ഗോള്‍ മടക്കി. അവസാന ക്വാര്‍ട്ടറില്‍ ഇരുപക്ഷവും ആക്രമണം ശക്തമാക്കുകയാണ്. സ്‌കോര്‍ ജര്‍മനി - 4, ഇന്ത്യ - 5.

Aug 05, 2021, 8:18 am IST

42 ആം മിനിറ്റില്‍ ഇന്ത്യയ്ക്ക് വീണ്ടും പെനാല്‍റ്റി കോര്‍ണര്‍ അവസരങ്ങള്‍. മറുഭാഗത്ത് ജര്‍മനി വീണ്ടും പത്തു പേരായി ചുരുങ്ങി. ഫൗളിനെത്തുടര്‍ന്ന് മധ്യനിര താരം മാറ്റ്‌സ് ഗ്രാമ്പുഷ് ബെഞ്ചിലേക്ക് മടങ്ങുന്നു. ഇത്തവണ പെനാല്‍റ്റി കോര്‍ണറുകള്‍ ഗോളാക്കി മാറ്റാന്‍ രൂപീന്ദര്‍ പാല്‍ സിങ്ങിന് സാധിച്ചില്ല.

Aug 05, 2021, 8:08 am IST

34 ആം മിനിറ്റില്‍ ഗോള്‍ ലീഡ് ഇന്ത്യ അഞ്ചാക്കി ഉയര്‍ത്തി. കളത്തില്‍ സംഭവിക്കുന്നത് എന്തെന്നറിയാതെ ജര്‍മന്‍ താരങ്ങള്‍. വലതു വിങ്ങില്‍ നിന്നും പന്തുമായി ഓടിയെത്തിയ ഗുര്‍ജന്ത് സിങ് സര്‍ക്കിളിനുള്ളിലേക്ക് അതിവേഗം പ്രവേശിക്കുന്നു. പിന്നാലെ പന്ത് സിമ്രന്‍ജിത്ത് സിങ്ങിലേക്ക്. ലഭിച്ച അവസരം സിമ്രന്‍ജിത്ത് സിങ് ഗോളാക്കി മാറ്റി.

Aug 05, 2021, 8:02 am IST

പെനാല്‍റ്റി സ്‌ട്രോക്കിലൂടെയാണ് ഇന്ത്യയുടെ നാലാമത്തെ ഗോള്‍. രൂപീന്ദര്‍ പാല്‍ സിങ് മത്സരത്തിലെ മൂന്നാമത്തെ പെനാല്‍റ്റി കോര്‍ണറും ഗോളാക്കി മാറ്റി. ഇന്ത്യയുടെ ഭാഗത്തുനിന്നും ഗംഭീര തിരിച്ചുവരവ്.

Aug 05, 2021, 8:00 am IST

31 ആം മിനിറ്റില്‍ ഇന്ത്യയ്ക്കും വീണ്ടും ഗോള്‍. 1-3 എന്ന നിലയില്‍ പിന്നില്‍ നിന്ന ഇന്ത്യ ഇപ്പോള്‍ 4-3 എന്ന നിലയില്‍ മുന്നില്‍.

Aug 05, 2021, 7:54 am IST

രണ്ടാം ക്വാർട്ടറിന് തിരശ്ശീല

Aug 05, 2021, 7:48 am IST

29 ആം മിനിറ്റില്‍ ഇന്ത്യയുടെ ഉജ്ജ്വല തിരിച്ചുവരവ്. മൂന്നാം ഗോളും ജര്‍മനിയുടെ വലയില്‍. സ്‌കോര്‍ 3-3.

Aug 05, 2021, 7:43 am IST

27 ആം മിനിറ്റില്‍ ഇന്ത്യയുടെ മറുപടി. സ്‌കോര്‍ 3-2. രണ്ടാം ക്വാര്‍ട്ടറില്‍ ഗോളുകള്‍ നിറയുകയാണ്.

Aug 05, 2021, 7:39 am IST

25 ആം മിനിറ്റില്‍ വീണ്ടും ഗോളടിച്ച് ജര്‍മനി. സ്‌കോര്‍ 3-1.

Aug 05, 2021, 7:38 am IST

24 ആം മിനിറ്റില്‍ ജര്‍മനിക്ക് രണ്ടാം ഗോള്‍.

Aug 05, 2021, 7:38 am IST

20 ആം മിനിറ്റില്‍ ശ്രീജേഷ് വീണ്ടും രക്ഷകനായി. ജര്‍മന്‍ മുന്നേറ്റ താരം ഫ്‌ളോറിയന്‍ ഫുക്ക്‌സ് പന്തുമായി ഷൂട്ടിങ് സര്‍ക്കിളിലേക്ക്. പിന്നാലെ പായിച്ചു ഉഗ്രന്‍ ഷോട്ടും. എന്നാല്‍ ശ്രീജേഷ് വന്‍മതിലായി പോസ്റ്റില്‍ ഉറച്ചപ്പോള്‍ ജര്‍മനിയുടെ നീക്കം വിഫലമായി.

Aug 05, 2021, 7:36 am IST

പ്രത്യാക്രമണത്തില്‍ നിന്നാണ് ഇന്ത്യ ആദ്യ ഗോള്‍ കണ്ടെത്തുന്നത്. ആദ്യം പന്തുമായി നീലകണ്ഠ ശര്‍മയുടെ വെട്ടിമാറിയുള്ള മുന്നേറ്റം. ശേഷം സിമ്രന്‍ജിത്ത് സിങ്ങിലേക്ക്. ലഭിച്ച അവസരം നിമിഷനേരംകൊണ്ട് താരം ഗോളാക്കി മാറ്റി.

Aug 05, 2021, 7:32 am IST
രണ്ടാം ക്വാർട്ടർ ആരംഭിച്ചു

17 ആം മിനിറ്റില്‍ ഇന്ത്യയുടെ തകര്‍പ്പന്‍ ഗോള്‍.

Aug 05, 2021, 7:28 am IST
ആദ്യ ക്വാർട്ടറിന് തിരശ്ശീല

15 ആം മിനിറ്റില്‍ ജര്‍മനി തുടരെ പെനാറ്റല്‍റ്റി കോര്‍ണറുകള്‍ നേടുന്നു. മൂന്നു തവണയും ലൂക്കാസ് വിന്‍ഫെഡര്‍ ജര്‍മനിക്കായി പെനാല്‍റ്റി കോര്‍ണര്‍ തൊടുക്കുന്നു. മൂന്നു തവണയും ഇന്ത്യന്‍ പ്രതിരോധം പതറാതെ നിന്നു.

Aug 05, 2021, 7:19 am IST

12 ആം മിനിറ്റില്‍ ജര്‍മനിക്ക് വീണ്ടും അവസരം. ഇടതു വിങ്ങില്‍ നിന്നും ജോഹാന്‍സ് ഗ്രോസി നല്‍കിയ ലോ ക്രോസ്. എന്നാല്‍ പന്ത് ആരിലേക്കും എത്താതെ പുറത്തേക്ക്. സ്റ്റായിബാണ് ഈ അവസരത്തില്‍ പന്തിന് ഏറ്റവും സമീപമുണ്ടായത്.

Aug 05, 2021, 7:17 am IST

പത്താം മിനിറ്റിൽ ഇന്ത്യൻ ഗോൾകീപ്പർ പി ആർ ശ്രീജേഷിന്റെ ഉഗ്രൻ സേവ്. ലോങ് പാസ് കയ്യടക്കിയെത്തിയ മാറ്റ് ഗ്രാമ്പുഷ് സർക്കിളിനകത്ത് ഹാർദിക്ക് സിങ്ങിനെ മറികടന്ന് തൊടുത്ത ഷോട്ട് ശ്രീജേഷ് തട്ടിത്തെറിപ്പിച്ചു.

Aug 05, 2021, 7:15 am IST

ഏഴാം മിനിറ്റിൽ ഇന്ത്യയ്ക്ക് പെനാൽറ്റി കോർണർ. പക്ഷെ രുപീന്ദർ പാൽ സിങ്ങിന് ഉന്നം പിഴച്ചു. മത്സരത്തിൽ ഇതുവരെ ജർമനിക്ക് പെനാൽറ്റി കോർണറുകളൊന്നും കിട്ടിയിട്ടില്ല.

Aug 05, 2021, 7:13 am IST

നാലാം മിനിറ്റിൽ ജർമനിക്ക് ഗ്രീൻ കാർഡ്. സംഘം പത്തു പേരായി ചുരുങ്ങി. അപകടകരമായ ചാലഞ്ച് നടത്തിയതിനെ തുടർന്ന് കോൺസ്റ്റാന്റിൻ സ്റ്റായിബാണ് പുറത്തുപോയത്.

Aug 05, 2021, 7:12 am IST

രണ്ടാം മിനിറ്റിൽത്തന്നെ ജർമനിക്ക് ആധിപത്യം. ഇന്ത്യൻ സർക്കിളിനുള്ളിലെ ആശയക്കുഴപ്പം എതിരാളികൾ മുതലെടുത്തു. ടിം ഹെർസ്ബ്രുച്ച്സിൽ നിന്നും പന്ത് ഫ്ളോറിയൻ ഫുക്സിലേക്ക്. തുടർന്ന് ടിമുർ ഓറിസിലേക്ക് പന്തെത്തുന്നു. ഇന്ത്യൻ പ്രതിരോധനിരയെ കാഴ്ച്ചക്കാരാക്കി ടിമുർ ഓറിസ് ജർമനിക്ക് ആദ്യ ഗോൾ സമ്മാനിച്ചു.

Aug 05, 2021, 7:09 am IST
ഹോക്കി

പുരുഷ ഹോക്കിയിൽ വെങ്കല മെഡലിനായുള്ള പോരാട്ടം ഇന്ത്യയും ജർമനിയും ആരംഭിച്ചു.

Aug 04, 2021, 5:27 pm IST
ബ്രിട്ടന്‍ എതിരാളി

വെങ്കല മെഡലിനായുള്ള മല്‍സരത്തില്‍ ബ്രിട്ടനാണ് ഇന്ത്യയുടെ എതിരാളി. വെള്ളിയാഴ്ചയാണ് ഈ മല്‍സരം

Aug 04, 2021, 5:06 pm IST
ഇന്ത്യക്കു തോല്‍വി

സെമി ഫൈനലില്‍ അര്‍ജന്റീനയോടു ഇന്ത്യ 1-2നു പരാജയപ്പെട്ടു. എങ്കിലും ഇനി വെങ്കലമെഡലിനായി ഇന്ത്യക്കു മല്‍സരിക്കാം

Aug 04, 2021, 5:00 pm IST
ഇന്ത്യയുടെ പ്രതീക്ഷ മങ്ങുന്നു

കളി തീരാന്‍ അഞ്ചു മിനിറ്റ് മാത്രം ശേഷിക്കെ ഇന്ത്യ 1-2ന് പിന്നില്‍ തന്നെയാണ്

Aug 04, 2021, 4:49 pm IST
മൂന്നാം ക്വാര്‍ട്ടറില്‍ അര്‍ജന്റീന 2-1

മൂന്നാം ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ അര്‍ജന്റീന 2-1ന് ലീഡ് ചെയ്യുന്നു

Aug 04, 2021, 4:35 pm IST
മൂന്നാം ക്വാര്‍ട്ടറിനു തുടക്കം

ഇന്ത്യ- അര്‍ജന്റീന സെമി മൂന്നാം ക്വാര്‍ട്ടറിനു തുടക്കം

Aug 04, 2021, 4:16 pm IST
ആദ്യ പകുതിയില്‍ 1-1

ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇന്ത്യയും അര്‍ജന്റീനയും ഓരോ ഗോള്‍ വീതം നേടി ഒപ്പം തുടരുകയാണ്‌

Aug 04, 2021, 3:59 pm IST
പെനല്‍റ്റി കോര്‍ണര്‍ ഗോള്‍

പെനല്‍റ്റി കോര്‍ണറില്‍ നിന്നും 18ാം മിനിറ്റില്‍ മരിയ ബരിയോന്യുവോയാണ് അര്‍ജന്റീനയ്ക്കായി ഗോള്‍ മടക്കിയത്

Aug 04, 2021, 3:58 pm IST
അര്‍ജന്റീന ഒപ്പമെത്തി

രണ്ടാം ക്വാര്‍ട്ടറില്‍ അര്‍ജന്റീന ഗോള്‍ മടക്കി 1-1ന് ഒപ്പമെത്തി

Aug 04, 2021, 3:50 pm IST
ആദ്യ ക്വാര്‍ട്ടറില്‍ 1-0

ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 1-0ന് മുന്നിട്ടുനില്‍ക്കുന്നു

Aug 04, 2021, 3:45 pm IST
ഗുര്‍ജീത് കൗര്‍ സ്‌കോറര്‍

പെനല്‍റ്റി കോര്‍ണറില്‍ നിന്നും ഗുര്‍ജീത് കൗറാണ് സ്‌കോര്‍ ചെയ്തത്‌

Aug 04, 2021, 3:44 pm IST
ഇന്ത്യക്കു ലീഡ്

അര്‍ജന്റീനയ്‌ക്കെതിരേ ഇന്ത്യക്കു 1-0ന്റെ ലീഡ്. രണ്ടാം മിനിറ്റില്‍ തന്നെ ഇന്ത്യ മുന്നിലെത്തി

Aug 04, 2021, 3:31 pm IST
ഹോക്കി സെമി ഫൈനല്‍ തുടങ്ങി

വനിതാ ഹോക്കിയില്‍ ഇന്ത്യയുടെ സെമി ഫൈനല്‍ തുടങ്ങി. അര്‍ജന്റീനയാണ് എതിരാളികള്‍

Aug 04, 2021, 3:29 pm IST
ദീപക്കിനു തോല്‍വി

അമേരിക്കയുടെ ഡേവിഡ് ടെയ്‌ലറിനെതിരായ സെമിയില്‍ ദീപക്കിനു തോല്‍വി. മൂന്നു മിനിറ്റിനുള്ളില്‍ മല്‍സരം അവസാനിച്ചു. നാളെ വെങ്ക മെഡലിനായി താരം ഇറങ്ങും

Aug 04, 2021, 3:27 pm IST
ദീപക് പുനിയയുടെ മല്‍സരം തുടങ്ങി

പുരുഷന്‍മാരുടെ ഗുസ്തി സെമി ഫൈനലില്‍ ഇന്ത്യന്‍ താരം ദീപക് പുനിയയുടെ മല്‍സരം ആരംഭിച്ചു

Aug 04, 2021, 3:10 pm IST
അഞ്ചാമത്തെ ഗുസ്തി താരം

കെഡി ജാദവ്, സുശീല്‍ കുമാര്‍, യോഗശ്വര്‍ ദത്ത്, സാക്ഷി മാലിക്ക് എന്നിവരാണ് നേരത്തേ മെഡല്‍ നേടിയിട്ടുള്ളത്

Aug 04, 2021, 3:09 pm IST
ഗുസ്തിയില്‍ രവികുമാര്‍ ഫൈനലില്‍

പുരുഷന്‍മാരുടെ ഗുസ്തിയില്‍ ഇന്ത്യന്‍ താരം രവികുമാര്‍ ഫൈനലില്‍. കസാക്കിസ്താന്റെ നൂറിസ്ലാം സനായേവിനെയാണ് സെമിയില്‍ തോല്‍പ്പിച്ചത്‌

Aug 04, 2021, 3:07 pm IST
ഇന്ത്യക്കു മറ്റൊരു മെഡല്‍ കൂടി

ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യ മറ്റൊരു മെഡല്‍ കൂടി ഉറപ്പാക്കി

Aug 04, 2021, 11:32 am IST

സെമിയില്‍ ഇന്ത്യയുടെ പ്രതീക്ഷയായ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ വീണു. വനിതകളുടെ വെല്‍റ്റര്‍വെയ്റ്റ് വിഭാഗത്തില്‍ (64-69 കിലോ) തുര്‍ക്കിയുടെ ബുസനാസ് സുര്‍മനെലിയോടാണ് ലവ്‌ലീന പൊരുതിത്തോറ്റത്.

Aug 04, 2021, 10:07 am IST

പുരുഷന്മാരുടെ 57 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ രവി ദാഹിയ സെമി ഫൈനലില്‍. ക്വാര്‍ട്ടറില്‍ ബള്‍ഗേറിയയുടെ ജോര്‍ജി വാങ്ങലോവിനെ 14-4 എന്ന നിലയ്ക്കാണ് ഇന്ത്യന്‍ താരം തറപ്പറ്റിച്ചത്.

Aug 04, 2021, 10:07 am IST

പുരുഷന്മാരുടെ 86 കിലോ ഗുസ്തിയില്‍ ഇന്ത്യയുടെ ദീപക് പൂനിയ സെമിയിലേക്ക്. ക്വാര്‍ട്ടറില്‍ ചൈനയുടെ സൂഷന്‍ ലിന്നിനെ 6-3 എന്ന നിലയ്ക്കാണ് ഇന്ത്യന്‍ താരം കീഴ്‌പ്പെടുത്തിയത്.

Aug 04, 2021, 8:41 am IST

ഇന്ത്യയുടെ രവി ദഹിയ പുരുഷന്മാരുടെ 57 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. കൊളംബിയയുടെ ഓസ്‌കര്‍ ട്രൈഗ്രറോസിനെയാണ് ഇന്ത്യന്‍ താരം തോല്‍പ്പിച്ചത്.

Aug 04, 2021, 7:56 am IST

പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ ശിവ്പാൽ സിങ് പുറത്ത്.

Aug 03, 2021, 8:49 am IST

പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് തോൽവി. സെമിയിൽ ബെൽജിയം 5-2 -ന് ഇന്ത്യയെ കീഴടക്കി.

Aug 03, 2021, 7:03 am IST

വനിതകളുടെ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ അനു റാണി പുറത്ത്.

Aug 02, 2021, 7:09 pm IST
കൗറിന് മെഡലില്ല, ആറാംസ്ഥാനം

ഡിസ്‌കസ് ത്രോയില്‍ കമല്‍പ്രീത് കൗറിനു മെഡല്‍ നേടാനായില്ല. ആറാംസ്ഥാനത്താണ് താരം ഫിനിഷ് ചെയ്തത്‌

Aug 02, 2021, 5:07 pm IST
രണ്ടാമത്തെ ശ്രമം ഫൗള്‍

കൗറിന്റെ രണ്ടാമത്തെ ശ്രമം ഫൗളില്‍ കലാശിച്ചു. ശക്തമായ മഴയെ തുടര്‍ന്നു മല്‍സരം തടസ്സപ്പെട്ടിരിക്കുകയാണ്

Aug 02, 2021, 4:56 pm IST
ഫൈനലിനു തുടക്കം

ഡിസക്‌സ് ത്രോ ഫൈനലിനു തുടക്കം. ആദ്യ ശ്രമത്തില്‍ 61.62 മീറ്ററാണ് ഇന്ത്യന്‍ താരം കമല്‍പ്രീത് കൗര്‍ എറിഞ്ഞത്

Aug 02, 2021, 4:11 pm IST
അശ്വാഭ്യാസം

അശ്വാഭ്യാസത്തില്‍ ജംപിങ് വ്യക്തിഗത ഇനത്തില്‍ ഇന്ത്യയുടെ ഫൗദ് മിര്‍സ ഫൈനലില്‍ കടന്നു

Aug 02, 2021, 3:02 pm IST
ഡിസ്‌കസ് ത്രോ ഫൈനല്‍

വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ കമല്‍പ്രീത് കൗര്‍ വൈകീട്ട് 4.30ന് മല്‍സരിക്കാനിറങ്ങും

Aug 02, 2021, 3:01 pm IST
ഇന്ത്യയുടെ അടുത്ത മല്‍സരം

ഇന്ത്യക്കു ഇന്നു ഒരിനത്തില്‍ മാത്രമാണ് മല്‍സരം ശേഷിക്കുന്നത്

Aug 02, 2021, 10:55 am IST
ഷൂട്ടിങില്‍ നിരാശ തന്നെ

ഷൂട്ടിങില്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു. പുരുഷന്‍മാരുടെ 50 മീറ്റര്‍ ത്രീ പൊസിഷനില്‍ ഇന്ത്യയുടെ ഐശ്വരെ പ്രതാപ് സിങ് തോമര്‍, സഞ്ജീവ് രാജ്പുത് എന്നിവര്‍ ഫൈനല്‍ കാണാതെ പുറത്ത്. തോമര്‍ 21ാമതും രാജ്പുത് 32ാമതും ഫിനിഷ് ചെയ്തു

Aug 02, 2021, 10:37 am IST
ചരിത്രനേട്ടം

ഒളിംപിക്‌സ് ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് വനിതാ ഹോക്കി ടീം സെമിയിലെത്തിയത്. കഴിഞ്ഞ ദിവസം പുരുഷ ടീമും 41 വര്‍ഷങ്ങള്‍ക്കു ശേഷം സെമിയില്‍ കടന്നിരുന്നു

Aug 02, 2021, 10:36 am IST
ഹോക്കിയില്‍ സെമിയില്‍

വനിതാ ഹോക്കിയില്‍ ഓസ്‌ട്രേലിയയെ 1-0നു വീഴ്ത്തി ഇന്ത്യ സെമിയില്‍

Aug 02, 2021, 7:42 am IST
അത്‌ലറ്റിക്‌സ്

വനിതകളുടെ 200 മീറ്റര്‍ ആദ്യ റൗണ്ട് ഹീറ്റില്‍ ഇന്ത്യയുടെ ദ്യുതി ചന്ദിന് നിരാശ. മത്സരത്തില്‍ ഏറ്റവും അവസാനമായാണ് താരം എത്തിയത്. സമയം, 23:85 സെക്കന്‍ഡുകള്‍. അവസാനമാണ് ഫിനിഷ് ചെയ്തതെങ്കിലും സീസണിലെ ഏറ്റവും മികച്ച സമയം കുറിക്കാന്‍ ദ്യുതി ചന്ദിന് സാധിച്ചു.

Aug 01, 2021, 7:13 pm IST
എതിരാളി ബെല്‍ജിയം

സെമിയില്‍ ബെല്‍ജിയമാണ് ഇന്ത്യയുടെ എതിരാളികള്‍. മറ്റൊരു സെമിയില്‍ ഓസ്‌ട്രേലിയ ജര്‍മനിയെ നേരിടും

Aug 01, 2021, 7:12 pm IST
ഹോക്കിയില്‍ സെമി ബെര്‍ത്ത്

പുരുഷ ഹോക്കിയില്‍ ഗ്രേറ്റ് ബ്രിട്ടനെ 3-1നു തകര്‍ത്ത് ഇന്ത്യ സെമിയില്‍ കടന്നു. 41 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യയുടെ ഈ നേട്ടം

Aug 01, 2021, 7:11 pm IST
സിന്ധുവിനു വെങ്കലം

ചൈനയുടെ ഹി ബിങ് ജിയാവോയെ നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ച് സിന്ധുവിന് വെങ്കലം

Aug 01, 2021, 5:27 pm IST
ആദ്യ ഗെയിം സിന്ധുവിന്

വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ ആദ്യ ഗെയിം സിന്ധു 21-13ന് നേടി

Aug 01, 2021, 5:05 pm IST
സിന്ധുവിന്റെ മല്‍സരം തുടങ്ങി

വെങ്കല മെഡലിനു വേണ്ടിയുള്ള സിന്ധുവിന്റെ മല്‍സരത്തിനു തുടക്കം. ചൈനയുടെ ഹി ബിങ് ജിയാവോയാണ് എതിരാളി

Aug 01, 2021, 4:02 pm IST
ബ്ലെയ്ക്കിനു ഫൈനല്‍ യോഗ്യതയില്ല

ഗ്ലാമര്‍ ഇനമായ 100 മീറ്റര്‍ പുരുഷ വിഭാഗം ഫൈനലിനു യോഗ്യത നേടാന്‍ സൂപ്പര്‍ താരം യൊഹാന്‍ ബ്ലെയ്ക്കിനായില്ല. സെമിയില്‍ ആറാംസ്ഥാനത്താണ് താരം ഫിനിഷ് ചെയ്തത്‌

Aug 01, 2021, 4:00 pm IST
സിന്ധുവിന്റെ മല്‍സരം

വെങ്കല മെഡലിനു വേണ്ടി പിവി സിന്ധുവിന്റെ മല്‍സരമാണ് ഇനി വരാനിരിക്കുന്നത്. വൈകീട്ട് അഞ്ചു മണിക്കാണ് ഈ മല്‍സരം.

Aug 01, 2021, 12:21 pm IST
ബാഡമിന്റണ്‍ ഫൈനല്‍

പുരുഷന്മാരുടെ ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനല്‍ ലൈനപ്പായി. നിലവിലെ ചാംപ്യനും ചൈനീസ് ഇതിഹാസമായ ചെന്‍ ലോങും ലോകചാംപ്യനും ഡെന്‍മാര്‍ക്ക് താരവുമായ വിക്ടര്‍ അലെക്‌സനും തമ്മിലാണ് ഫൈനല്‍

Aug 01, 2021, 10:26 am IST
ഓസ്‌ട്രേലിയ സെമിയില്‍

പുരുഷ ഹോക്കിയില്‍ നെതര്‍ലാന്‍ഡ്‌സിനെ ഷൂട്ടൗട്ടില്‍ 3-0നു തോല്‍പ്പിച്ച് ലോക ഒന്നാംനമ്പര്‍ ടീമായ ഓസ്‌ട്രേലിയ സെമിയില്‍. നിശ്ചിത സമയത്തു ഇരുടീമുകളും 2-2നു പിരിയുകയായിരുന്നു

Aug 01, 2021, 10:01 am IST
തോല്‍വി 0-5ന്

മുന്‍ ലോക ചാംപ്യനായ ഉസ്‌ബെക്കിസ്താന്റെ ബഖോദിര്‍ ജലാലോവ് 5-0നു സതീഷിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു

Aug 01, 2021, 10:00 am IST
സതീഷ് കുമാര്‍ പുറത്ത്

ബോക്‌സിങില്‍ ഇന്ത്യയുടെ സതീഷ് കുമാര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു പുറത്ത്

Aug 01, 2021, 9:37 am IST
ബോക്‌സിങ് തുടങ്ങി

ഇന്ത്യന്‍ താരം സതീഷ് കുമാറിന്റെ ക്വാര്‍ട്ടര്‍ ഫൈനലിനു തുടക്കം

Aug 01, 2021, 7:42 am IST
അര്‍ജന്റീന പുറത്ത്

പുരുഷ ഹോക്കിയില്‍ നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്റീന പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനിയോടു 3-1നു പരാജയപ്പെടുകയായിരുന്നു

Aug 01, 2021, 7:20 am IST
25 സ്വര്‍ണമെഡല്‍

25 സ്വര്‍ണമെഡലുകളാണ് ഇന്നു വിജയികളെ കാത്തിരിക്കുന്നത്. ഗ്ലാമര്‍ ഇനമായ പുരുഷന്‍മാരുടെ 100 മീറ്റര്‍ ഫൈനലും ഇക്കൂട്ടത്തിലുണ്ട്.

Aug 01, 2021, 7:05 am IST
ഗോള്‍ഫ്, അശ്വാഭ്യാസം

ഇന്ത്യയുടെ ഗോള്‍ഫ്, അശ്വാഭ്യാസം മല്‍സരങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു

Aug 01, 2021, 6:56 am IST
ബോക്‌സിങ്

ബോക്‌സിങ് പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ സതീഷ് കുമാറും മെഡലിന് അരികെയാണ്. ഇന്നു നടക്കുന്ന ക്വാര്‍ട്ടറില്‍ ജയിച്ചാല്‍ അദ്ദേഹത്തിനു മെഡലുറപ്പിക്കാം

Aug 01, 2021, 6:55 am IST
സിന്ധുവിന്റെ വെങ്കലം

പത്താംദിനമായ ഇന്ന് സിന്ധുവിന്റെ വെങ്കലത്തിനു വേണ്ടിയാണ് ഇന്ത്യയുടെ കാത്തിരിപ്പ്‌

Jul 31, 2021, 5:10 pm IST
ശ്രീശങ്കര്‍ പുറത്ത്

ലോങ്ജംപ് പുരുഷ വിഭാഗത്തില്‍ മലയാളി താരം എം ശ്രീശങ്കര്‍ ഫൈനല്‍ കാണാതെ പുറത്ത്. ഓവറോള്‍ ഹീറ്റ്‌സില്‍ 25ാമതാണ് താരം ഫിനിഷ് ചെയ്തത്

Jul 31, 2021, 4:53 pm IST
വെങ്കല മെഡല്‍ മല്‍സരം

വെങ്കല മെഡലിനായുള്ള ഒരു മല്‍സരം ഇനി സിന്ധുവിനു മുന്നിലുണ്ട്. ചൈനീസ് താരം ഹി ബിങ് ജിയാവോയാണ് എതിരാളി

Jul 31, 2021, 4:52 pm IST
സിന്ധുവിനു തോല്‍വി

സിന്ധുവിനു സെമി ഫൈനലില്‍ തോല്‍വി. ചൈനീസ് തായ്‌പേയിയുടെ തായ് സു യിങിനോടു നേരിട്ടുള്ള സെറ്റുകള്‍ക്കു തോറ്റു. 18-21, 11-21.

Jul 31, 2021, 3:59 pm IST
പൂജാ റാണി പുറത്ത്

ബോക്‌സിങില്‍ ഇന്ത്യയുടെ പൂജാ റാണി ക്വാര്‍ട്ടറില്‍ തോറ്റു പുറത്ത്. ചൈനയുടെ ലി ക്വിയാനോടു 0-5നു തോറ്റു

Jul 31, 2021, 3:33 pm IST
ബോക്‌സിങ്

വനിതകളുടെ ബോക്‌സിങില്‍ ഇന്ത്യയുടെ പൂജാ റാണി 75 കിഗ്രാം മിഡില്‍വെയ്റ്റ് വിഭാഗത്തില്‍ ഉടന്‍ മല്‍സരിക്കാനിറങ്ങും

Jul 31, 2021, 3:04 pm IST
സിന്ധുവിറങ്ങുന്നു

വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സ് സെമിയില്‍ പിവി സിന്ധുവിന്റെ മല്‍സരമാണ് വരാനിരിക്കുന്നത്

Jul 31, 2021, 12:21 pm IST
ഷൂട്ടിങ്

ഷൂട്ടിങില്‍ ഇന്ത്യയുടെ റൈഫിള്‍ ഷൂട്ടര്‍മാരായ അഞ്ജും മൗദ്ഗില്‍, തേജസ്വിനി സാവന്ത് എന്നിവര്‍ക്കു വനിതകളുടെ 3P ഫൈനലിലേക്കു യോഗ്യത നേടാനായില്ല

Jul 31, 2021, 10:36 am IST
ഹോക്കിയില്‍ ഇന്ത്യക്കു ജയം

വനിതാ ഹോക്കിയില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ 4-3നു തോല്‍പ്പിച്ചു. വന്ദന കതാരിയ ഹാട്രിക്ക് നേടി

Jul 31, 2021, 9:58 am IST
വനിതാ ഹോക്കി

വനിതാ ഹോക്കിയില്‍ ഇന്ത്യ- ദക്ഷിണാഫ്രിക്ക മല്‍സരം പുരോഗമിക്കുന്നു. മൂന്നാം ക്വാര്‍ട്ടറില്‍ ഇരുടീമുകളും 3-3ന് ഒപ്പം

Jul 31, 2021, 8:04 am IST

വനിതകളുടെ ഡിസ്കസ് ത്രോയിൽ സീമ പൂനിയ പുറത്ത്

Jul 31, 2021, 7:38 am IST

അമ്പെയ്ത്തിൽ ഇന്ത്യയുടെ അതാനു ദാസിന് തോൽവി.

Jul 31, 2021, 7:18 am IST

ഗ്രൂപ്പ് എ യോഗ്യതാ മത്സരത്തിൽ സീമ പൂനിയ ആറാം സ്ഥാനത്ത്. ഗ്രൂപ്പ് ബി മത്സരം വൈകാതെ ആരംഭിക്കും.

Jul 31, 2021, 6:33 am IST
അത്‌ലറ്റിക്‌സ്

വനിതകളുടെ ഡിസ്‌കസ് ത്രോ യോഗ്യതാ മത്സരത്തില്‍ ഇന്ത്യയുടെ സീമ പൂനിയ ആദ്യ ശ്രമത്തില്‍ പിഴച്ചു. രണ്ടാം ശ്രമത്തില്‍ താരം 60.57 രേഖപ്പെടുത്തി. 64.00 ആണ് യോഗ്യതാ മാര്‍ക്ക്.

Jul 31, 2021, 6:31 am IST
ഗോള്‍ഫ്

പുരുഷന്മാരുടെ വ്യക്തിഗത സ്‌ട്രോക്ക് പ്ലേ പാതിവഴി പിന്നിടുമ്പോള്‍ ഇന്ത്യയുടെ അനിര്‍ബന്‍ ലഹിരി 24 -മതും ഉദയാന്‍ മനെ 56 -മതുമാണ്.

Jul 30, 2021, 4:56 pm IST
4-400 മീ റിലേയില്‍ ഇന്ത്യ പുറത്ത്

4-400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ ഇന്ത്യ പുറത്ത്. ഹീറ്റ്‌സില്‍ എട്ടാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്

Jul 30, 2021, 4:49 pm IST
ഹോക്കിയില്‍ വമ്പന്‍ ജയം

ഹോക്കിയില്‍ ജപ്പാനെ 5-3ന് മുക്കി ഇന്ത്യ പൂള്‍ എയിലെ മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കി

Jul 30, 2021, 3:36 pm IST
ഹോക്കിയില്‍ ഇന്ത്യ മുന്നില്‍

പുരുഷ ഹോക്കിയില്‍ അവസാന പൂള്‍ മല്‍സരത്തില്‍ ആദ്യ പകുതി അവസാനിക്കുമ്പോള്‍ ജപ്പാനെതിരേ ഇന്ത്യ 2-1ന് മുന്നില്‍

Jul 30, 2021, 3:31 pm IST
സിന്ധു സെമിയില്‍

യമാഗുച്ചിയെ നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ച് സിന്ധു സെമിയില്‍. സ്‌കോര്‍: 21-13, 22-20.

Jul 30, 2021, 2:30 pm IST
ആദ്യ ഗെയിം സിന്ധുവിന്

യമാഗുച്ചിക്കെതിരായ ക്വാര്‍ട്ടറില്‍ ആദ്യ ഗെയിം സിന്ധു 21-13ന് നേടി

Jul 30, 2021, 2:09 pm IST
സിന്ധുവിന്റെ മല്‍സരം

സിന്ധുവും അകാനെ യമഗുച്ചിയും തമ്മിലുള്ള മല്‍സരം ആരംഭിച്ചു

Jul 30, 2021, 1:13 pm IST
ബാഡ്മിന്റണ്‍

വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ പിവി സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇറങ്ങുന്നു

Jul 30, 2021, 11:42 am IST
ദീപിക പുറത്ത്

രണ്ടാം സെറ്റിലും ജയിച്ച് കൊറിയന്‍ താരം സെമിയില്‍. ദീപിക പുറത്തായി

Jul 30, 2021, 11:41 am IST
ആദ്യ സെറ്റില്‍ തോല്‍വി

ദക്ഷിണ കൊറിയയുടെ സാന്‍ ആനാണ് ദീപികയുടെ എതിരാളി. ആദ്യ സെറ്റില്‍ ദീപികയ്ക്കു തോല്‍വി

Jul 30, 2021, 11:40 am IST
അമ്പെയ്ത്ത്

വനിതകളുടെ അമ്പെയ്ത്തില്‍ ഇന്ത്യന്‍ താരം ദീപിക കുമാരിയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ ആരംഭിച്ചു

Jul 30, 2021, 11:02 am IST
ഹോക്കിയില്‍ ഇന്ത്യക്കു ജയം

വനിതാ ഹോക്കിയിലെ നാലാമത്തെ പൂള്‍ മല്‍സരത്തില്‍ ഇന്ത്യ 1-0നു അയര്‍ലാന്‍ഡിനെ തോല്‍പ്പിച്ചു. ഇതോടെ ഇന്ത്യ ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി

Jul 30, 2021, 10:28 am IST
ലവ്‌ലിനയുടെ എതിരാളി

വനിതകളുടെ ബോക്‌സിങില്‍ സെമിയിലെത്തി മെഡലുറപ്പിച്ച ഇന്ത്യന്‍ താരം ലവ്‌ലിനയുടെ എതിരാളി ബുസെനാസ് സര്‍മനെലിയാണ്. നിലവിലെ ലോക ചാംപ്യനും ടോപ്പ് സീഡുമാണ് തുര്‍ക്കി താരം. ആഗസ്റ്റ് നാലിനാണ് മല്‍സരം

Jul 30, 2021, 10:26 am IST
വനിതാ ഹോക്കി

വനിതാ ഹോക്കിയില്‍ ഇന്ത്യ- അയര്‍ലാന്‍ഡ് മല്‍സരം പുരോഗമിക്കുന്നു. ആദ്യ പകുതി ഗോള്‍രഹിതമായി പിരിഞ്ഞു

Jul 30, 2021, 9:49 am IST

വേഗമത്സരത്തില്‍ ഇന്ത്യയ്ക്ക് നിരാശ. വനിതകളുടെ 100 മീറ്റര്‍ അഞ്ചാം ഹീറ്റ്‌സില്‍ ഇന്ത്യയുടെ ദ്യുതി ചന്ദ് ഏഴാം സ്ഥാനത്ത് മത്സരം പൂര്‍ത്തിയാക്കി. 11.54 സെക്കന്‍ഡാണ് ദ്യുതിയുടെ സമയം.

Jul 30, 2021, 8:47 am IST

വനിതകളുടെ ലൈറ്റ് വെയ്റ്റ് വിഭാഗത്തില്‍ (57-60 കിലോ) ഇന്ത്യയുടെ സിമ്രന്‍ജിത് കൗര്‍ പുറത്ത്. തായ്‌ലാന്‍ഡിന്റെ സുഡപോണ്‍ സീസോണ്ടിയോടാണ് ഇന്ത്യന്‍ താരത്തിന്റെ തോല്‍വി.

Jul 30, 2021, 8:04 am IST

ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ റാപ്പിഡ് റൗണ്ടില്‍ ഇന്ത്യയുടെ മനു ഭാക്കര്‍ 11 ആം സ്ഥാനത്ത് മത്സരം അവസാനിപ്പിച്ചു.

Jul 30, 2021, 6:48 am IST

3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ഇന്ത്യയുടെ അവിനാഷ് മുകുന്ദ് സേബിൾ പുറത്ത്.

Jul 30, 2021, 6:47 am IST

എട്ടാം ദിനം ഇന്ത്യയുടെ ദീപിക കുമാരി അമ്പെയ്ത്ത് ക്വാർട്ടറിലേക്ക്.

Jul 29, 2021, 10:19 am IST

വനിതകളുടെ ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി മനു ഭാക്കര്‍. ഇന്ന് നടന്ന വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ പ്രിസിഷന്‍ റൗണ്ട് ഇനത്തില്‍ ഇന്ത്യയുടെ ഷൂട്ടിങ് താരം മനു ഭാക്കര്‍ അഞ്ചാമതെത്തി.

Jul 29, 2021, 9:16 am IST

ബോക്‌സിങ്ങില്‍ ഇന്ത്യയുടെ സതീശ് കുമാറിന് ജയം. പുരുഷന്മാരുടെ സൂപ്പര്‍ ഹെവി വിഭാഗം (+91 കിലോ) ക്വാര്‍ട്ടര്‍ ഫൈനലില്‍ ജമൈക്കയുടെ റിക്കാര്‍ഡോ ബ്രൗണിനെ താരം കീഴടക്കി. 4:1 എന്ന സ്‌കോറിനാണ് സതീശ് കുമാറിന്റെ ജയം.

Jul 29, 2021, 8:40 am IST

അമ്പെയ്ത്തില്‍ അതാനു ദാസിന് വീണ്ടും ജയം. 1/16 എലിമിനേഷന്‍ റൗണ്ടിലെ ഇഞ്ചോടിഞ്ച് മത്സരത്തില്‍ അതാനു ദാസ് ദക്ഷിണ കൊറിയയുടെ ജിങ്ങ്യക്ക് ഓയെ പരാജയപ്പെടുത്തി. 6-5 എന്ന നിലയ്ക്കാണ് ഇന്ത്യന്‍ താരം ജയിച്ചു കയറിയത്. അഞ്ച് സെറ്റുകള്‍ക്ക് ശേഷം നടന്ന ഷൂട്ട് ഓഫ് പോയിന്റിലൂടെയാണ് അതാനു ദാസിന്റെ ജയം. ഷൂട്ട് ഓഫില്‍ അതാനു ദാസ് 10 സ്‌കോര്‍ കുറിച്ചപ്പോള്‍ ജിങ്ങ്യക്ക് ഓയ്ക്ക് 9 പോയിന്റ് നേടാനേ കഴിഞ്ഞുള്ളൂ.

Jul 29, 2021, 8:06 am IST

പുരുഷ അമ്പെയ്ത്തില്‍ അതാനു ദാസ് മുന്നോട്ട്. വ്യക്തിഗത ഇനത്തിലെ എലിമിനേഷന്‍ റൗണ്ടില്‍ ഇന്ത്യയുടെ അതാനു ദാസ് ചൈനീസ് തായ് പേയുടെ യു ചെങ് ഡെങ്ങിനെ പരാജയപ്പെടുത്തി. 6-4 എന്ന നിലയ്ക്കാണ് ഇന്ത്യന്‍ താരത്തിന്റെ ജയം.

Jul 29, 2021, 7:34 am IST
ഇന്ത്യക്കു ജയം, ക്വാര്‍ട്ടറില്‍

പുരുഷ ഹോക്കിയില്‍ അര്‍ജന്റീനയെ 3-1നു തോല്‍പ്പിച്ച് ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നു

Jul 29, 2021, 7:01 am IST
സിന്ധു ക്വാര്‍ട്ടറില്‍

മിയ മിഷ്‌ഫെല്‍റ്റിനെ തോല്‍പ്പിച്ച് സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു

Jul 29, 2021, 6:46 am IST
ഹോക്കിയില്‍ ആദ്യപകുതി ഗോള്‍രഹിതം

ഹോക്കിയില്‍ ഇന്ത്യ- അര്‍ജന്റീന മല്‍സരം ആദ്യപകുതി അവസാനിച്ചപ്പോള്‍ ഗോള്‍രഹിതം

Jul 29, 2021, 6:16 am IST
സിന്ധുവിന്റെ പ്രീക്വാര്‍ട്ടര്‍

ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പിവി സിന്ധുവും ഡെന്മാര്‍ക്കിന്റെ മിയ ബിഷ്‌ഫെല്‍റ്റും തമ്മിലുള്ള മല്‍സരം ആരംഭിക്കുന്നു

Jul 29, 2021, 6:05 am IST
പുരുഷ ഹോക്കി

പുരുഷ ഹോക്കിയില്‍ ഇന്ത്യ- അര്‍ജന്റീന മല്‍സരം ആരംഭിച്ചു. ജയിക്കാനായാല്‍ ഇന്ത്യക്കു ക്വാര്‍ട്ടര്‍ ഫൈനലില്‍ കടക്കാം

Jul 29, 2021, 5:43 am IST
റോവിങ്

റോവിങില്‍ ഇന്ത്യയുടെ അര്‍ജുന്‍ ലാല്‍ ജാട്ട്. അരവിന്ദ് സിങ് ജോടി പുരുഷന്‍മാരുടെ ലൈറ്റ് വെയ്റ്റ് ഡബിള്‍സ് സ്‌കള്‍സ് ഫൈനല്‍ ബിയില്‍ മല്‍സരിക്കുകയാണ്‌

Jul 29, 2021, 5:41 am IST
ഷൂട്ടിങ് യോഗ്യത

25 മീറ്റര്‍ പിസ്റ്റള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ മനു ഭേക്കറും രാഹി സര്‍ണോബട്ടും മല്‍സരിക്കുന്നു

Jul 28, 2021, 3:57 pm IST
സായ് പ്രണീത് പുറത്ത്

ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ സായ് പ്രണീത് തുടരെ രണ്ടാം തോല്‍വിയോടെ പുറത്ത്.

Jul 28, 2021, 3:10 pm IST
ദീപികയ്ക്കു വിജയം

അമ്പെയ്ത്ത് റൗണ്ട് 32ല്‍ ഇന്ത്യയുടെ ദീപിക കുമാരിക്കു ജയം. അമേരിക്കയുടെ ജെന്നിഫര്‍ മ്യുസിനോ ഫെര്‍ണാണ്ടസിനെയാണ് 6-4നു തോല്‍പ്പിച്ചത്.

Jul 28, 2021, 2:56 pm IST
പൂജാ റാണി ക്വാര്‍ട്ടറില്‍

ബോക്‌സിങില്‍ ഇന്ത്യയുടെ പൂജാ റാണി ജയത്തോടെ ക്വാര്‍ട്ടറില്‍. അല്‍ജീരിയന്‍ താരമായ ഇച്ചാര്‍ക്ക് കൈബിനെ പൂജ പരാജയപ്പെടുത്തുകയായിരുന്നു

Jul 28, 2021, 2:35 pm IST
ബാഡ്മിന്റണ്‍

ബാഡമിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം ബി സായ്പ്രണീതിന്റെ മല്‍സരം നടക്കുന്നു. നെതര്‍ലാന്‍ഡ്‌സ് താരം മാര്‍ക്ക് കയൂവാണ് എതിരാളി. ആദ്യ ഗ്രൂപ്പ് മല്‍സരത്തില്‍ സായ് പ്രണീത് തോറ്റിരുന്നു

Jul 28, 2021, 2:27 pm IST
ബോക്‌സിങ്

വനിതകളുടെ മിഡില്‍വെയ്റ്റ് വിഭാഗം ബോക്‌സിങില്‍ ഇന്ത്യക്കു വേണ്ടി പൂജാ റാണിയുടെ മല്‍സരമാണ് ഇനി നടക്കാനുള്ളത്. അല്‍ജീരിയയുടെ ഇച്ചാര്‍ക്ക് കൈബാണ് എതിരാളി

Jul 28, 2021, 2:24 pm IST
ദീപികയ്ക്കു ജയം

അമ്പെയ്ത്ത് റൗണ്ട് 64ല്‍ ഭൂട്ടാന്റെ കര്‍മയെ 6-0നു തോല്‍പ്പിച്ച് ദീപിക അടുത്ത റൗണ്ടില്‍

Jul 28, 2021, 2:06 pm IST
ദീപിക കുമാരിയുടെ മല്‍സരം

വനിതകളുടെ അമ്പെയ്ക്ക് വ്യക്തിഗത ഇനത്തില്‍ ദീപിക കുമാരിയുടെ റൗണ്ട് 32 മല്‍സരമാണ് നടക്കാനിരിക്കുന്നത്.

Jul 28, 2021, 1:33 pm IST
പ്രവീണ്‍ ജാദവ് പുറത്ത്

പ്രവീണ്‍ ജാദവ് റൌണ്ട് 32ല്‍ ബ്രാഡ് അലിസണോടു 0-6ന്റെ തോല്‍വിയോടെ പുറത്തായി

Jul 28, 2021, 1:26 pm IST
പ്രീക്വാര്‍ട്ടര്‍ പോരാട്ടം

ജാദവും ലോക ഒന്നാം നമ്പറും അമേരിക്കന്‍ താരവുമായ ബ്രാഡി എല്ലിസണും തമ്മിലുള്ള മല്‍സരം ആരംഭിക്കുന്നു

Jul 28, 2021, 12:52 pm IST
അടുത്ത റൗണ്ട് ഇന്നു തന്നെ

ജാദവിന്റെ അടുത്ത റൗണ്ട് മല്‍സരം ഇന്നു തന്നെ നടക്കും. ഉച്ചയ്ക്കു 1.22നാണ് പ്രീക്വാര്‍ട്ടര്‍ മല്‍സരം

Jul 28, 2021, 12:48 pm IST
പ്രവീണ്‍ ജാദവിനു ജയം

അമ്പെയ്ത്തില്‍ ഇന്ത്യന്‍ താരം പ്രവീണ്‍ ജാദവ് ജയത്തോടെ റൌണ്ട് 32ല്‍. നേരിട്ടുള്ള സെറ്റുകള്‍ക്കു ലോക രണ്ടാം നമ്പര്‍ കൂടിയായ ബസര്‍സാപോവിനെയാണ് ജാദവ് തോല്‍പ്പിച്ചത്‌

Jul 28, 2021, 12:30 pm IST
എതിരാളി റഷ്യന്‍ താരം

റഷ്യയുടെ ഗല്‍സാന്‍ ബസറാപോവാണ് ജാദവിന്റെ എതിരാളി

Jul 28, 2021, 12:29 pm IST
ഇന്ത്യ വീണ്ടും മല്‍സരിക്കുന്നു

ചെറിയൊരു ബ്രേക്കിനു ശേഷം ഇന്ത്യയുടെ മല്‍സരങ്ങള്‍ വീണ്ടും തുടങ്ങുകയാണ്. അമ്പെയ്ത്ത് പുരുഷ വിഭാഗം റൗണ്ട് 32ല്‍ പ്രവീണ്‍ ജാദവ് ഇറങ്ങുന്നു

Jul 28, 2021, 9:33 am IST
തുഴച്ചിൽ

തുഴച്ചില്‍ വിഭാഗത്തില്‍ ഇന്ത്യയുടെ അര്‍ജുന്‍ ലാല്‍ ജഠ് - അരവിന്ദ് സിങ് സഖ്യം ലൈറ്റ്‌വെയ്റ്റ് ഇനത്തിലെ പുരുഷ ഡബിള്‍ സ്‌കള്‍സ് ഫൈനല്‍ ബിയിലേക്ക് യോഗ്യത നേടി. യോഗ്യതാ മത്സരത്തില്‍ 6:24.41 എന്ന സമയം കുറിക്കാന്‍ ഇന്ത്യന്‍ സംഘത്തിനായി.

Jul 28, 2021, 9:32 am IST

അമ്പെയ്ത്തില്‍ ഇന്ത്യയുടെ നിരാശ തുടരുന്നു. പുരുഷന്മാരുടെ വ്യക്തിഗത ഇനത്തില്‍ ഇന്ത്യയുടെ തരുണ്‍ദീപ് ദായിക്ക് തോല്‍വി. ആവേശകരമായ രണ്ടാം എലിമിനേഷന്‍ റൗണ്ടില്‍ ഇസ്രായേലിന്റെ ഷാനി ഇറ്റെയോടാണ് ഇന്ത്യന്‍ താരത്തിന്റെ പരാജയം.

Jul 28, 2021, 8:26 am IST
സിന്ധു പ്രീക്വാര്‍ട്ടറില്‍

തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയായ പിവി സിന്ധു പ്രീക്വാര്‍ട്ടറില്‍. ഹോങ്കോങ് താരത്തെ 21-9, 21-16നു തോല്‍പ്പിച്ചു

Jul 28, 2021, 8:15 am IST
ഹോക്കിയില്‍ തോല്‍വി

വനിതാ ഹോക്കിയില്‍ ഇന്ത്യന്‍ ടീം 1-4നു ബ്രിട്ടനോടു പരാജയപ്പെട്ടു

Jul 28, 2021, 7:50 am IST
സിന്ധുവിന്റെ മല്‍സരം

ബാഡ്മിന്റണില്‍ ഇന്ത്യന്‍ വനിതാ താരം പിവി സിന്ധുവിന്റെ മല്‍സരം ആരംഭിച്ചു

Jul 28, 2021, 7:12 am IST
ആദ്യ പകുതിയില്‍ ബ്രിട്ടന്‍ 2-1

ഹോക്കിയില്‍ ആദ്യപകുതി അവസാനിച്ചപ്പോള്‍ ഇന്ത്യക്കെതിരേ ബ്രിട്ടന് 2-1ന്റെ ലീഡ്‌

Jul 28, 2021, 6:51 am IST
ആദ്യ ക്വാര്‍ട്ടറില്‍ ബ്രിട്ടന്‍ മുന്നില്‍

വനിതാ ഹോക്കിയില്‍ ആദ്യ ക്വാര്‍ട്ടര്‍ അവസാനിച്ചപ്പോള്‍ ഇന്ത്യക്കെതിരേ ബ്രിട്ടന്‍ 1-0ന് മുന്നിലാണ്‌

Jul 28, 2021, 6:41 am IST
ബ്രിട്ടന് ലീഡ്

ഹോക്കിയില്‍ ഇന്ത്യക്കെതിരേ ആദ്യ ക്വാര്‍ട്ടറില്‍ തുടക്കത്തില്‍ തന്നെ ബ്രിട്ടന് ലീഡ് (1-0)

Jul 28, 2021, 6:37 am IST
ഹോക്കിക്കു തുടക്കം

വനിതാ ഹോക്കിയില്‍ ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള മല്‍സരത്തിനു തുടക്കം

Jul 27, 2021, 5:48 pm IST
തുര്‍ക്ക്‌മെനിസ്താന് ആദ്യ മെഡല്‍

ഭാരോദ്വഹനത്തില്‍ തുര്‍ക്ക്‌മെനിസ്താന് ആദ്യ സ്വര്‍ണം. വനിതാ താരം പൊളിന ഗെര്‍യേവയാണ് രാജ്യത്തിനു മെഡല്‍ സമ്മാനിച്ചത്

Jul 27, 2021, 4:59 pm IST
ജൂഡോയില്‍ ജപ്പാന്‍

പുരുഷന്‍മാരുടെ 81 കിഗ്രാം ജൂഡോയില്‍ ജപ്പാന്റെ തക്കനോരി നഗാസിക്കു സ്വര്‍ണം. മംഗോളിയയുടെ സയ്ദ് മൊല്ലെയിയെയാണ് തോല്‍പ്പിച്ചത്‌

Jul 27, 2021, 3:32 pm IST
മീരാബായി ചാനു ഇംഫാലില്‍

ടോക്കിയോ ഒളിംപിക്‌സ് ഭാരോദ്വഹനത്തില്‍ ഇന്ത്യക്കു വെള്ളി സമ്മാനിച്ച മീരാബായ് ചാനു ജന്‍മനാടായ ഇംഫാലിലെത്തി

Jul 27, 2021, 3:09 pm IST
സെയ്‌ലിങ്

സെയ്‌ലിങില്‍ ഇന്ത്യയുടെ വിഷ്ണു ശരവണന്‍ പുരുഷന്‍മാരുടെ വണ്‍ പേഴ്‌സണ്‍ ഡിന്‍ഗി ലേസര്‍ ഇനത്തില്‍ 12ാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്‌

Jul 27, 2021, 3:03 pm IST
സെയ്‌ലിങ്

സെയ്‌ലിങില്‍ പുരുഷന്‍മാരുടെ സ്‌കിഫ 49 er റേസില്‍ ഇന്ത്യയുടെ കെ ഗണപതി, വരുണ്‍ തക്കര്‍ എന്നിവര്‍ 18ാംസ്ഥാനത്താണ് ഫിനിഷ് ചെയ്തത്

Jul 27, 2021, 11:41 am IST
ബോക്‌സിങ്

വനിതകളുടെ 64-69 കിലോ വെല്‍റ്റര്‍ ഇനത്തില്‍ ഇന്ത്യയുടെ ലോവ്‌ലിന ബൊര്‍ഗോഹെയ്‌ന് ജയം. ജര്‍മനിയുടെ നാദീന്‍ അപെറ്റ്‌സിനെയാണ് ലോവ്‌ലിന തോല്‍പ്പിച്ചത്. ഇതോടെ താരം ക്വാര്‍ട്ടര്‍ ഫൈനലിലും കടന്നു.

Jul 27, 2021, 8:09 am IST
ഹോക്കിയിൽ ഇന്ത്യയ്ക്ക് ജയം

പൂൾ എ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളിന് ഇന്ത്യ സ്പെയിനിനെ തോൽപ്പിച്ചു. ഇന്ത്യയ്ക്കായി രുപീന്ദർ പാൽ സിങ് രണ്ടു ഗോളുകൾ നേടി. സിമ്രൻജിത്ത് സിങ് ഒന്നും.

Jul 27, 2021, 7:54 am IST
പുരുഷ ഹോക്കി

നാലാം ക്വാർട്ടർ ആരംഭിക്കുമ്പോൾ സ്പെയിനിന് എതിരെ ഇന്ത്യ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിൽ. സിമ്രൻജിത്ത് സിങ്ങും രുപീന്ദർ പാൽ സിങ്ങും ഇന്ത്യയ്ക്കായി ഗോൾവല കുലുക്കി.

Jul 27, 2021, 6:49 am IST

പുരുഷ ഹോക്കിയില്‍ ഇന്ത്യയും സ്‌പെയിനും തമ്മിലുള്ള മത്സരം പുരോഗമിക്കുന്നു.

Jul 27, 2021, 6:48 am IST

10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ഇനത്തില്‍ നിന്നും ഇന്ത്യ പുറത്ത്. രണ്ടാംഘട്ട യോഗ്യതാ മത്സരത്തിലെ രണ്ടു സീരീസും പിന്നിട്ടപ്പോള്‍ മനു ഭാക്കര്‍ സൗരഭ് ചൗധരി സഖ്യം 200 -ല്‍ 192 പോയിന്റാണ് കുറിച്ചത്.

Jul 26, 2021, 7:21 pm IST

വനിതാ ഹോക്കിയിലും ഇന്ത്യയ്ക്ക് തോൽവി. എതിരില്ലാത്ത രണ്ടു ഗോളിനാണ് ജർമനിയോട് ഇന്ത്യ തോറ്റത്.

Jul 26, 2021, 4:02 pm IST

നീന്തലില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തിലെ രണ്ടാം ഹീറ്റ്‌സില്‍ ഇന്ത്യന്‍ താരം സജന്‍ പ്രകാശ് നാലാമത്. സമയം: 1.57.22

Jul 26, 2021, 3:44 pm IST

ബോക്‌സിങ്ങില്‍ ഇന്ത്യയുടെ ആശിഷ് കുമാരി ചൗധരി പുറത്ത്. പുരുഷന്മാരുടെ മിഡില്‍വെയ്റ്റ് വിഭാഗത്തിലെ (69-75 കിലോ) റൗണ്ട് 32 മത്സരത്തില്‍ ചൈനീസ് താരം എര്‍ബിക്കെ തുവോഹത്തയോട് കീഴടങ്ങിയാണ് ആശിഷിന്റെ മടക്കം. 5-0 എന്ന കനത്ത പരാജയമാണ് കന്നി ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ താരം ഏറ്റുവാങ്ങിയത്.

Jul 26, 2021, 1:47 pm IST

വനിതാ വിഭാഗം ടേബിള്‍ ടെന്നീസ് മൂന്നാം റൗണ്ടില്‍ ഇന്ത്യയുടെ മാനിക ബത്ര പുറത്ത്. ഓസ്ട്രിയയുടെ സോഫിയ പോള്‍ക്കനോവയോട് നേരിട്ടുള്ള നാലു സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരം തോറ്റത്. സ്‌കോര്‍: 11-8, 11-2, 11-5, 11-7.

Jul 26, 2021, 10:50 am IST

അമ്പെയ്ത്തിലെ ടീമിനത്തില്‍ ഇന്ത്യയുടെ പുരുഷ സംഘത്തിന് തോല്‍വി. ക്വാര്‍ട്ടര്‍ ഫൈനലില്‍ കൊറിയക്ക് മുന്നിലാണ് ഇന്ത്യ കീഴടങ്ങിയത്. അതാനു ദാസ്, പ്രവീണ്‍ ജാദവ്, തരുണ്‍ദീപ് റായി ത്രയം മൂന്നു സെറ്റുകളിലും അടിയറവ് പറയുകയായിരുന്നു.

Jul 26, 2021, 10:34 am IST

ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഗ്രൂപ്പ് എ മത്സരത്തില്‍ ഇന്ത്യയുടെ സാത്വിക്‌സായിരാജ് റാണിക്‌റെഡ്ഢി - ചിരാഗ് ഷെട്ടി സഖ്യം ഇന്തോന്യേയുടെ മാര്‍ക്കസ് ഫെര്‍ണാല്‍ഡി ഗിഡിയണ്‍ - കെവിന്‍ സഞ്ജയ സുഖമുല്‍ജോ കൂട്ടുകെട്ടിനോടാണ് കീഴടങ്ങിയത്. ഇന്ത്യയുടെ തോല്‍വി നേരിട്ടുള്ള സെറ്റുകള്‍ക്കാണുതാനും. സ്‌കോര്‍: 21-13, 21-12

Jul 26, 2021, 9:44 am IST

നോര്‍വെയുടെ ക്രിസ്റ്റിയന്‍ ബ്ലുമന്‍ഫെല്‍റ്റ് പുരുഷന്മാരുടെ ട്രിയാത്‌ലണില്‍ സ്വര്‍ണം കുറിച്ചു. ആവേശകരമായ ഫിനിഷില്‍ ബ്രിട്ടണിന്റെ അലക്‌സ് യീ വെള്ളിയും ന്യൂസിലാന്‍ഡിന്റെ ഹെയ്ഡന്‍ വൈല്‍ഡ് വെങ്കലവും കരസ്ഥമാക്കി.

Jul 26, 2021, 9:05 am IST
സുതിര്‍ത മുഖര്‍ജിക്ക് തോല്‍വി

ടേബിള്‍ ടെന്നീസ് വനിതാ സിംഗിള്‍സ് രണ്ടാം റൗണ്ടില്‍ ഇന്ത്യയുടെ സുതിര്‍ത മുഖര്‍ജിക്ക് തോല്‍വി. പോര്‍ച്ചുഗലിന്റെ ഫു യുവിനോട് നേരിട്ട നാലു സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരത്തിന്റെ കീഴടങ്ങല്‍. സ്‌കോര്‍: 11-3, 11-3, 11-5, 11-5

Jul 26, 2021, 8:01 am IST
ഭവാനി ദേവി പുറത്ത്

ഫെന്‍സിങില്‍ ഭവാനി ദേവി പുറത്ത്. 32ാം റൗണ്ട്‌ മത്സരത്തിൽ ഫ്രാൻസിന്റെ മനോൻ ബ്രൂണറ്റിനോടാണ് ഭവാനി ദേവി തോറ്റത്. സ്കോർ 7-15

Jul 26, 2021, 7:45 am IST
ഭവാനിയുടെ 32ാം റൗണ്ട് മല്‍സരം

ഫെന്‍സിങില്‍ ഭവാനി ദേവിയുടെ 32ാം റൗണ്ട് മല്‍സരമാണ് അടുത്തത്‌

Jul 26, 2021, 7:25 am IST
ശരക് കമല്‍ പ്രീക്വാര്‍ട്ടറില്‍

ടേബിള്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ അചന്ദ ശരത് കമല്‍ പ്രീക്വാര്‍ട്ടറില്‍. കരിയറിലാദ്യമായാണ് താരം ഈ നേട്ടം കൈവരിച്ചത്

Jul 26, 2021, 7:03 am IST
ഷൂട്ടിങ് നടക്കുന്നു

പുരുഷന്‍മാരുടെ ഷൂട്ടിങില്‍ സ്‌കീറ്റ് യോഗ്യതാറൗണ്ടില്‍ ഇന്ത്യയുടെ അംഗാദ് വീര്‍സിങ് ബാജ്വ, മിരാജ് അഹമ്മദ് ഖാന്‍ എന്നിവരുടെ മല്‍സരം നടക്കുന്നു

Jul 26, 2021, 6:44 am IST
ടേബിള്‍ ടെന്നീസ്

ടേബിള്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ അചന്ത ശരത് കമല്‍ ആദ്യ റൗണ്ടില്‍ പോര്‍ച്ചുഗീസ് താരം തിയാഗോ അപ്പോലോനിയയെ നേരിടുന്നു

Jul 26, 2021, 6:26 am IST
ഇന്ത്യ ക്വാര്‍ട്ടറില്‍

അമ്പെയ്ത്തില്‍ ഇന്ത്യന്‍ പുരുഷ ടീം ക്വാര്‍ട്ടറില്‍. കസാക്കിസ്താനെയാണ് 6-2നു തോല്‍പ്പിച്ചത്

Jul 26, 2021, 6:10 am IST
ഭവാനിയുടെ മല്‍സരം ഇന്ന്

ഫെന്‍സിങ് റൗണ്ട് 32ല്‍ ഭവാനിയുടെ മല്‍സരം ഇന്നു രാവിലെ 7.40ന് തുടങ്ങും. മനോന്‍ ബ്രൂണെറ്റാണ് എതിരാളി

Jul 26, 2021, 6:06 am IST
ആദ്യ സെറ്റ് ഇന്ത്യക്ക്

ആവേശകരമായ ആദ്യ സെറ്റില്‍ ഇന്ത്യ 55-54ന് ജയിച്ചു

Jul 26, 2021, 6:04 am IST
ഇനി അമ്പെയ്ത്ത്

അമ്പെയ്ത്തില്‍ പുരുഷ ടീമിന്റെ ക്വാര്‍ട്ടറാണ് അടുത്തത്. കസാക്കിസ്താനാണ് എതിരാളികള്‍. അതാനുദാസ്, പ്രവീണ്‍ ജാദവ്, തരുണ്‍ദീപ് റായ് എന്നിവരാണ് ഇന്ത്യന്‍ ടീമിലുള്ളത്.

Jul 26, 2021, 5:53 am IST
ഭവാനിക്കു വിജയത്തുടക്കം

ഫെന്‍സിങില്‍ ഇന്ത്യന്‍ താരം ഭവാനി ദേവി ജയത്തോടെ തുടങ്ങി. സാബ്രെ വിഭാഗം റൗണ്ട് 64ല്‍ ടുണീഷ്യയുടെ നാദിയ അസീസിയെ 15-3നു പരാജയപ്പെടുത്തി

Jul 26, 2021, 5:41 am IST
ഫെന്‍സിങോടെ തുടക്കം

വനിതകളുടെ ഫെന്‍സിങോടെയാണ് നാലാം ദിനം ഇന്ത്യയുടെ മല്‍സരങ്ങള്‍ തുടങ്ങുന്നത്. ഭവാനി ദേവിയാണ് ഈയിനത്തില്‍ മല്‍സരിക്കുന്ന ഏക ഇന്ത്യന്‍ താരം. മല്‍സരം ആരംഭിച്ചു

Jul 25, 2021, 5:48 pm IST
നീന്തലില്‍ യോഗ്യതയില്ല

നീന്തലില്‍ ഇന്ത്യയുടെ വനിതാ താരം മാന പട്ടേലിനും ശ്രീഹരി നടരാജനും സെമി ഫൈനലിലേക്കു യോഗ്യത നേടാനായില്ല

Jul 25, 2021, 5:46 pm IST
ഹോക്കിയില്‍ വന്‍ തോല്‍വി

പുരുഷ ഹോക്കിയിയില്‍ ഇന്ത്യ 7-1ന് ഓസ്‌ട്രേലിയയോടു പരാജയപ്പെട്ടു

Jul 25, 2021, 3:39 pm IST
ഇന്ത്യ- ഓസീസ് പോരാട്ടം

പുരുഷ ഹോക്കിയില്‍ ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടം പുരോഗമിക്കുന്നു. രണ്ടാം ക്വാര്‍ട്ടര്‍ കഴിയുമ്പോള്‍ ഓസീസ് 4-0ന് മുന്നില്‍

Jul 25, 2021, 3:37 pm IST
കൗശിക്ക് പുറത്ത്

ബോക്‌സിങില്‍ പുരുഷന്‍മാരുടെ ലൈറ്റ് വെയ്റ്റ് വിഭാഗത്തില്‍ ഇന്ത്യയുടെ മനീഷ് കൗശിക്ക് റൗണ്ട് 32ല്‍ തോറ്റു പുറത്തായി

Jul 25, 2021, 1:50 pm IST
മേരികോം പ്രീക്വാര്‍ട്ടറില്‍

മേരികോം അനായാസ ജയത്തോടെ പ്രീക്വാര്‍ട്ടറില്‍. ഗാര്‍ഷ്യയെ 3-2നാണ് ഇന്ത്യന്‍ ഇതിഹാസം തോല്‍പ്പിച്ചത്‌

Jul 25, 2021, 12:11 pm IST
സത്യന്‍ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

ടേബിള്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം സത്യന്‍ ഗ്നാനശേഖരന്‍ റൗണ്ട് 32ല്‍ തോറ്റു പുറത്തായി

Jul 25, 2021, 10:56 am IST
ഷൂട്ടിങില്‍ വീണ്ടും നിരാശ

ഷൂട്ടിങില്‍ പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു ഫൈനല്‍ യോഗ്യതയില്ല. ദീപക് കുമാര്‍, ദിവ്യാന്‍ഷ് സിങ് പന്‍വാര്‍ എന്നിവരായിരുന്നു മല്‍സരിച്ചത്‌

Jul 25, 2021, 10:56 am IST
ഷൂട്ടിങില്‍ വീണ്ടും നിരാശ

ഷൂട്ടിങില്‍ പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു ഫൈനല്‍ യോഗ്യതയില്ല. ദീപക് കുമാര്‍, ദിവ്യാന്‍ഷ് സിങ് പന്‍വാര്‍ എന്നിവരായിരുന്നു മല്‍സരിച്ചത്‌

Jul 25, 2021, 10:40 am IST
ടേബിള്‍ ടെന്നീസ്

ടേബിള്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ സത്യന്‍ ഗ്നാനശേഖരന്‍ ഹോങ്കോങിന്റെ സ്യു ഹാങ് ലാമിനെ നേരിടുന്നു

Jul 25, 2021, 9:43 am IST
സാനിയ- അങ്കിത സഖ്യം പുറത്ത്

ടെന്നീസില്‍ വനിതകളുടെ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയാ മിര്‍സ- അങ്കിത റെയ്‌ന ജോടി ആദ്യ റൗണ്ടില്‍ തോറ്റു പുറത്തായി

Jul 25, 2021, 9:20 am IST
പ്രണതി നായക് പുറത്ത്

വനിതകളുടെ ജിംനാസ്റ്റിക്‌സില്‍ ഇന്ത്യയുടെ ഏക സാന്നിധ്യമായിരുന്ന പ്രണതി നായക് ഫൈനല്‍ കാണാതെ പുറത്ത്‌

Jul 25, 2021, 8:00 am IST
റോവിങില്‍ സെമിയില്‍

റോവിങില്‍ ലൈറ്റ് വെസ്റ്റ് ഡബിള്‍ സ്‌കള്‍സ് റെപ്പാഷേജ് ഇനത്തില്‍ ഇന്ത്യയുടെ അര്‍ജുന്‍, അരവിന്ദ് എന്നിവര്‍ സെമിയിലേക്കു യോഗ്യത നേടി. 27നാണ് സെമി ഫൈനല്‍

Jul 25, 2021, 7:58 am IST
സിന്ധുവിനു അനായാസ ജയം

റിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ വിജയിയായ പിവി സിന്ധുവിന് ബാഡ്മിന്റണില്‍ വിജയത്തുടക്കം. ആദ്യ റൗണ്ടില്‍ ഇസ്രായേലിന്റെ സെനിയ പൊളികാര്‍പ്പോവയെ തോല്‍പ്പിച്ചു

Jul 25, 2021, 7:58 am IST
ഷൂട്ടിങില്‍ നിരാശ

വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുട മനു ഭേക്കറിനും യശസ്വിനി ദേസ്വളിനും ഫൈനലിലേക്കു യോഗ്യത നേടാനായില്ല

Jul 25, 2021, 6:41 am IST
ഷൂട്ടിങ്

വനികളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ മനു ഭേക്കറും യശസ്വിനി ദേസ്വാളും മല്‍സരിക്കുകയാണ്

Jul 24, 2021, 6:58 pm IST
വനിതാ ഹോക്കിയില്‍ വന്‍ തോല്‍വി

വനിതാ ഹോക്കിയില്‍ ഇന്ത്യക്കു ആദ്യ പൂള്‍ മല്‍സരത്തില്‍ വന്‍ തോല്‍വി. ലോക ഒന്നാംനമ്പര്‍ ടീമായ നെതര്‍ലാന്‍ഡ്‌സാണ് ഇന്ത്യ 5-1നു തകര്‍ത്തത്

Jul 24, 2021, 4:43 pm IST
വികാസ് കൃഷന്‍ പുറത്ത്

ബോക്‌സിങില്‍ ഇന്ത്യന്‍ താരം വികാസ് കൃഷന്‍ റൗണ്ട് 32ല്‍ തോറ്റു പുറത്തായി. ജപ്പാനീസ് താരം ഒകാസാവയാണ് അദ്ദേഹത്തെ 5-0നു തകര്‍ത്തത്.

Jul 24, 2021, 3:25 pm IST
ബാഡ്മിന്റണില്‍ അട്ടിമറി ജയം

ബാഡ്മിന്റണില്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ ചിരാഗ് ഷെട്ടി- സാത്വിക് സായിരാജ് റാങ്കിറെഡ്ഡി സഖ്യത്തിനു അട്ടിമറി ജയം. ലോക മൂന്നാം നമ്പറുകാരായ ചൈനീസ് തായിപേയിയുടെ യാങ് ലി-ചി ലിന്‍ വാങിനെയാണ് തോല്‍പ്പിച്ചത്.

Jul 24, 2021, 2:47 pm IST
ജോകോവിച്ചിനു വിജയത്തുടക്കം

ടെന്നീസില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോകോവിച്ചിനു വിജയത്തുടക്കം.

Jul 24, 2021, 1:16 pm IST

ഇന്ത്യയുടെ ടെന്നീസ് താരം സുമിത് നാഗൽ രണ്ടാം റൌണ്ടിൽ. ലിയാണ്ടർ പേസിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ താരം ടെന്നീസ് സിംഗിൾസിൽ രണ്ടാം റൌണ്ടിലേക്ക് കടക്കുന്നത്.

Jul 24, 2021, 10:54 am IST
പ്രണീത് ആദ്യ ഗെയിമില്‍ തോറ്റു

പുരുഷന്‍മാരുടെ ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം സായ് പ്രണീത് ആദ്യ ഗെയിമില്‍ ഇസ്രായേലിന്റെ മിഷ സില്‍ബെര്‍മാനോട് തോറ്റു 17-21

Jul 24, 2021, 10:52 am IST
സൗരഭ് തിവാരി ഫൈനലില്‍

ഇന്ത്യയുടെ സൗരഭ് തിവാരി 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിങില്‍ ഫൈനലിലേക്കു യോഗ്യത നേടി

Jul 24, 2021, 9:17 am IST
ഇന്ത്യയ്ക്ക് തോൽവി

ടേബിൾ ടെന്നീസ് റൗണ്ട് 16 -ൽ ഇന്ത്യയ്ക്ക് തോൽവി. ഇന്ത്യയുടെ ശരത് കമാല്‍ - മണിക ബത്ര സഖ്യം ചൈനീസ് തായ്‌പേയുടെ യുന്‍ജു ലിന്‍ - ചിങ് ചെങ് സഖ്യത്തോട് തോറ്റു. സ്‌കോര്‍: 11-8, 11-6, 11-5, 11-4

Jul 24, 2021, 8:37 am IST
ഹോക്കിയിൽ ഇന്ത്യയ്ക്ക് ജയം

ഹോക്കിയിൽ ഇന്ത്യയ്ക്ക് ജയം. പൂൾ എ മത്സരത്തിൽ ന്യൂസിലാൻഡിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ഇന്ത്യ തോൽപ്പിച്ചു.

Jul 24, 2021, 8:28 am IST
ചൈനയ്ക്ക് ആദ്യ സ്വർണം!

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ചൈനയ്ക്ക് ആദ്യ സ്വര്‍ണം. ചൈനയുടെ യാങ് കിയാനാണ് ഒന്നാമതെത്തിയത്. 251.8 പോയിന്റെന്ന പുതിയ ഒളിമ്പിക് റെക്കോര്‍ഡും കിയാന്‍ കുറിച്ചു.

Jul 24, 2021, 8:27 am IST

കാണാം ഈ വർഷത്തെ ആദ്യ ഒളിമ്പിക് ചാംപ്യനെ.

Jul 24, 2021, 8:06 am IST
ഇന്ത്യ - ന്യൂസിലാൻഡ് ഹോക്കി

നാലാം ക്വാർട്ടർ തുടരുന്നു. സ്കോർ ഇന്ത്യ 3 ന്യൂസിലാൻഡ് 2

Jul 24, 2021, 8:06 am IST
ആദ്യ സ്വർണം ചൈനയ്ക്ക്

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ചൈനയ്ക്ക് ആദ്യ സ്വര്‍ണം. ചൈനയുടെ യാങ് കിയാനാണ് ഒന്നാമതെത്തിയത്. 251.8 പോയിന്റെന്ന പുതിയ ഒളിമ്പിക് റെക്കോര്‍ഡും കിയാന്‍ കുറിച്ചു.

Jul 24, 2021, 7:43 am IST
ഇന്ത്യ - ന്യൂസിലാൻഡ് ഹോക്കി

മൂന്നാം ക്വാർട്ടറിൽ ഇന്ത്യയ്ക്ക് മേൽക്കൈ. പെനാൽറ്റി കോർണറിലൂടെ ഹർമൻപ്രീത് സിങ് രണ്ടാമത്തെ ഗോളും കണ്ടെത്തി. സ്കോർ: 3-1

Jul 24, 2021, 7:22 am IST
ഹോക്കി

രണ്ടാം ക്വാർട്ടറിൽ ഇന്ത്യ മുന്നിൽ (2-1). ഹർമൻ പ്രീതാണ് ഇന്ത്യയ്ക്കായി രണ്ടാം തവണ ഗോൾവല കുലുക്കിയത്.

Jul 24, 2021, 6:51 am IST
ഇന്ത്യ - ന്യൂസിലാന്‍ഡ് ഹോക്കി

ഇന്ത്യയ്ക്കായി രൂപീന്ദര്‍ പാല്‍ സിങ് സമനില ഗോള്‍ നേടി. പെനാല്‍റ്റി സ്‌ട്രോക്കിലൂടെയാണ് ഇന്ത്യയുടെ തിരിച്ചുവരവ്. സ്‌കോര്‍: 1-1

Jul 24, 2021, 6:50 am IST
10 മീറ്റര്‍ എയര്‍ റൈഫിള്‍ വനിതാ വിഭാഗം

10 മീറ്റര്‍ എയര്‍ റൈഫിള്‍ വനിതാ വിഭാഗത്തില്‍ ഇന്ത്യയ്ക്ക് നിരാശ. യോഗ്യതാ മത്സരത്തില്‍ ഇന്ത്യയ്ക്കായി പങ്കെടുത്ത എളവനില്‍ വാലരിവാന്‍ 626.5 പോയിന്റോടെ 16 ആം സ്ഥാനത്ത് മത്സരം പൂര്‍ത്തിയാക്കി. 36 ആം സ്ഥാനത്താണ് അപൂര്‍വി ചന്ദേല. 10 ഷോട്ടുകള്‍ വീതമുള്ള 6 സീരീസുകള്‍ കഴിയുമ്പോള്‍ 621.9 പോയിന്റാണ് താരം കുറിച്ചത്. ഇതോടെ മുന്നോട്ടുള്ള റൗണ്ടുകള്‍ക്കുള്ള യോഗ്യതയും ഇരുവര്‍ക്കും നഷ്ടമായി. പട്ടികയിലെ ആദ്യ 9 പേര്‍ മാത്രമേ ക്വാര്‍ട്ടറില്‍ കടക്കുകയുള്ളൂ.

Jul 24, 2021, 6:46 am IST

ഇന്ത്യ - ന്യൂസിലാന്‍ഡ് ഹോക്കി മത്സരം തുടരുകയാണ്. ആദ്യ ക്വാര്‍ട്ടറില്‍ കിവികള്‍ മുന്നില്‍. ന്യൂസിലാന്‍ഡിന്റെ കെയിന്‍ റസല്‍ പെനാല്‍റ്റി കോര്‍ണറില്‍ നിന്നും ആദ്യ ഗോള്‍ കുറിച്ചു.

Jul 24, 2021, 6:44 am IST

അമ്പെയ്ത്ത് മിക്‌സഡ് വിഭാഗത്തില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍. ഇന്ത്യയുടെ ദീപിക കുമാരി - പ്രവീണ്‍ ജാദവ് സംഖ്യം ചൈനീയ് തായ്‌പേയുടെ ചി-ചുന്‍ ടാങ് - ചിയ-എന്‍ ലിന്‍ കൂട്ടുകെട്ടിനെ കീഴടക്കി.

Jul 23, 2021, 9:04 pm IST

വർണവിസ്മയം തീർത്ത് ടോക്കിയോ.

Jul 23, 2021, 8:31 pm IST

നയോമി ഓസാഖ ദീപശിഖ തെളിയിച്ചു.

Jul 23, 2021, 8:02 pm IST

2020 ടോക്കിയോ ഒളിമ്പിക്‌സിന് ഔദ്യോഗിക തുടക്കമായി.

Jul 23, 2021, 8:01 pm IST

'സംഘാടക സമിതിയും ജാപ്പനീസ് സർക്കാരും മികവുറ്റ ക്രമീകരണങ്ങളാണ് ഒളിമ്പിക്സിനായി നടത്തിയിരിക്കുന്നത്' — ഐഒസി പ്രസിഡന്റ് തോമസ് ബാക്ക്

Jul 23, 2021, 7:37 pm IST

ഉദ്ഘാടന ചടങ്ങുകൾ അവസാനിക്കുന്നു. മൊത്തം 10,400 പേരാണ് ഉദ്ഘാടന ചടങ്ങിൽ പങ്കാളിയായത്. ഇതിൽ 6,000 -ത്തോളം പേർ കായിക താരങ്ങളും ടീം ഓഫീഷ്യലുകളുമാണ്. സംഘാടകരും അതിഥികളുമായി 900 പേരും പത്രമാധ്യമങ്ങളെ പ്രതിനിധീകരിച്ച് 3,500 പേരും സ്റ്റേഡിയത്തിൽ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു

Jul 23, 2021, 7:25 pm IST

ദക്ഷിണാഫ്രിക്കയോട് ചേർന്നുള്ള പർ‌വ്വത രാജ്യമായ ലെസോത്തോ രണ്ട് കായികതാരങ്ങളെ ടോക്കിയോയിലേക്ക് അയച്ചിട്ടുണ്ട് — ഖൊറാലെയ്ൻ സുട്ട്ലോലിയും നെഹംഗ് ഖതാലയും. ഇരുവരും ഭാര്യാഭർത്താക്കന്മാരാണ്; മാരത്തൺ താരങ്ങളാണ്.

Jul 23, 2021, 7:22 pm IST

പോർച്ചുഗൽ സംഘം

Jul 23, 2021, 7:21 pm IST

ചെക്ക് സംഘം.

Jul 23, 2021, 7:20 pm IST

മാസ്ക് ധരിക്കാതെ കിർഗിസ്താൻ, തജിക്കിസ്ഥാൻ സംഘങ്ങൾ.

Jul 23, 2021, 7:19 pm IST

അമേരിക്കൻ സംഘം

Jul 23, 2021, 7:06 pm IST

പരേഡ് സമാപിക്കുകയാണ്. ജപ്പാന് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാനുള്ള സമയമായി.

Jul 23, 2021, 6:49 pm IST

ലോകത്തെ ഏറ്റവും ചെറിയ ഒളിമ്പിക് രാജ്യമായ തുവാലുവിൽ നിന്നും രണ്ടു താരങ്ങൾ ടോക്കിയോ മാമാങ്കത്തിൽ പങ്കെടുക്കുന്നുണ്ട്. മുൻപ് റിയോ ഒളിമ്പിക്സിൽ രാജ്യത്തെ പ്രതിനിധീകരിച്ച് ഒരാൾ മാത്രമാണ് മത്സരിച്ചിരുന്നത്. കേവലം 12,000 മാത്രമാണ് തുവാലുവിലെ ജനസംഖ്യ.

Jul 23, 2021, 6:06 pm IST

2015 -ൽ വിലക്ക് വാങ്ങിയതിന് ശേഷം ആദ്യമായി കുവൈറ്റ് ഒളിമ്പിക്സിൽ പങ്കെടുക്കുകയാണ്.

Jul 23, 2021, 6:04 pm IST

റഷ്യൻ കായിക താരങ്ങൾ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ പാതകയ്ക്ക് കീഴിലാണ് അണിനിരക്കുന്നത്.

Jul 23, 2021, 5:40 pm IST

കൂടുതൽ രാജ്യങ്ങൾ വരിവരിയായി കടന്നുവരുന്നു. എങ്ങും ആഘോഷമയം.

Jul 23, 2021, 5:27 pm IST

ഇസ്രായേൽ... ഇറ്റലി... ഇറാഖ്... ഇറാൻ... അടുത്തത് ഇന്ത്യ! മൻ‌പ്രീത് സിങ്ങും മേരി കോമും ത്രിവർണ്ണ പതാക ഉയർത്തിപ്പിടിക്കുന്നു. ഇന്ത്യയുടെ 25-ാമത്തെ ഒളിമ്പിക്സാണ് ടോക്കിയോയിലേത്.

Jul 23, 2021, 5:25 pm IST

അർജന്റീന സംഘം വ്യത്യസ്തമായ രീതിയിലാണ് കടന്നുവന്നിരിക്കുന്നത്! കഴിഞ്ഞ റിയോ ഒളിമ്പിക്സിൽ അർജന്റീനയാണ് ഹോക്കി കിരീടം ചൂടിയത്. അർജന്റീനയ്ക്ക് ശേഷം അരൂബയിൽ നിന്നുള്ള ചെറിയ സംഘമാണ് (3 അത്‌ലറ്റുകൾ ഉൾപ്പെടുന്നു - ഷൂട്ടിംഗിലും നീന്തലിലും) കടന്നെത്തി. 11-ാം നമ്പറിൽ അൽബേനിയയും തൊട്ടുപിന്നാലെ അംഗോളയും രംഗപ്രവേശം നടത്തി.

Jul 23, 2021, 5:20 pm IST

ഐസ്‌ലാന്റ്, അയർലൻഡ്, അസർബൈജാൻ --- ഒളിമ്പിക് പരേഡ് തുടരുന്നു. കായികതാരങ്ങൾ ദേശീയ പതാകകൾ വഹിച്ചുകൊണ്ട് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുകയാണ്. അഫ്ഗാനിസ്ഥാൻ, യുഎഇ, അൾജീരിയ സംഘങ്ങളും വേദിയിലെത്തി.

Jul 23, 2021, 5:19 pm IST

അതത് രാജ്യങ്ങളുടെ പതാകയുമായി കായിക താരങ്ങൾ പുറത്തുവരികയായി. ഗ്രീക്ക് സംഘമാണ് ആദ്യം. അഭയാർത്ഥി ടീമാണ് രണ്ടാമത് പുറത്തുവരുന്നത്. ഇന്ത്യ 21 ആം നമ്പറിൽ ഇന്ത്യൻ സംഘം പതാകയേന്തി കടന്നുവരും.

Jul 23, 2021, 5:17 pm IST

ബംഗ്ലാദേശിൽ നിന്നുള്ള സാമ്പത്തിക ശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ മുഹമ്മദ് യൂനുസിനെ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പ്രത്യേക പുരസ്കാരം നൽകി ആദരിക്കുകയാണ്. കായികരംഗത്ത് നടത്തിയ സമഗ്ര പ്രവർത്തനത്തിന് ഒളിമ്പിക് ലോറൽ അവാർഡ് ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Jul 23, 2021, 5:15 pm IST

1964 -ലെ ഒളിമ്പിക്സിൽ പങ്കെടുത്ത കായികതാരങ്ങൾ അനുസ്മരണമെന്നോണം തങ്ങളുടെ രാജ്യങ്ങളിൽ നിന്നുള്ള വൃക്ഷങ്ങളുടെ വിത്തുകൾ ടോക്കിയോയിലേക്ക് കൊണ്ടുവന്നിരുന്നു. ലോകമെമ്പാടും നിന്നുള്ള ഈ വിത്തുകൾ ജപ്പാനിലുടനീളം അന്ന് വിതരണം ചെയ്യപ്പെട്ടു. ഒരിക്കൽക്കൂടി ഒളിമ്പിക്സിന് ടോക്കിയോ വേദിയാകുമെന്ന വാർത്ത വന്നപ്പോ സംഘാടകർ ഈ വൃക്ഷങ്ങൾ തേടിപ്പിടിച്ചു. ഉദ്ഘാടനവേദിയിലുള്ള ഒളിമ്പിക് വളയങ്ങൾ നിർമിക്കാൻ ഈ വൃക്ഷങ്ങളുടെ തടിയാണ് ഉപയോഗിച്ചിരിക്കുന്നത്.

Jul 23, 2021, 5:09 pm IST

വീണ്ടും മറ്റൊരു ജാപ്പനീസ് പ്രകടനം ആരംഭിക്കുകയാണ്. തച്ചന്മാരായി വേഷമിട്ട അഭിനേതാക്കളെയും നർത്തകരെയും ചില പശ്ചാത്തല സംഗീതത്തോടൊപ്പം വേദിയിൽ കാണാം.

Jul 23, 2021, 5:06 pm IST
ഉദ്ഘാടന സമയം ട്രെഡ്മില്ലി കണ്ട സ്ത്രീ ആരാണ്?

അരിസ സുബാതയെന്ന വനിതയാണ് ഉദ്ഘാടന വേളയില്‍ ട്രെഡ്മില്ലില്‍ പ്രത്യക്ഷപ്പെട്ടത്. നഴ്‌സായി സേവനം അനുഷ്ഠിക്കുന്ന ഇവര്‍ മിഡില്‍വെയ്റ്റ് ബോക്‌സിങ് ചാംപ്യന്‍ കൂടിയാണ്. കോവിഡ് മഹാമാരി രൂക്ഷമായ കാലത്ത് അരിസ സുബാത മുന്നണി പോരാളിയായിരുന്നു. ജൂണില്‍ നടക്കേണ്ടിയിരുന്ന ബോക്‌സിങ് യോഗ്യതാ മത്സരം രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി റദ്ദാക്കിയതിനെത്തുടര്‍ന്നാണ് അരിസ സുബാതയുടെ ഒളിമ്പിക് മോഹങ്ങള്‍ അറ്റുവീണത്. സംഭവത്തില്‍ ഏറെ നിരാശയുണ്ടെന്ന് ഇവര്‍ റോയിട്ടേഴ്‌സിനോട് പറയുകയുണ്ടായി. നിലവില്‍ ടോക്കിയോയിലെ ലൈഫ് സപ്പോര്‍ട്ട് ക്ലിനിക്കില്‍ ഇവര്‍ സേവനം തുടരുകയാണ്.

Jul 23, 2021, 5:00 pm IST

ഉദ്ഘാടന ചടങ്ങിന്റെ ആദ്യ കുറച്ച് മിനിറ്റ് മറ്റ് സമയങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. ജാപ്പനീസ് ദേശീയഗാനം സ്റ്റേഡിയത്തിൽ മുഴങ്ങുന്നു. ഒളിമ്പിക്സ് വേളയിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനുമുമ്പ് മഹാമാരിയിൽ പൊലിഞ്ഞ ജീവനുകളെ അനുസ്മരിച്ച് പ്രസംഗം ആരംഭിക്കുകയായി.

Story first published: Sunday, August 8, 2021, 19:00 [IST]
Other articles published on Aug 8, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X