Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പോലീസിനെ ഭീഷണിപ്പെടുത്തിയ ചിലി താരം വിദാല്‍ കുഴപ്പത്തില്‍

മദ്യപിച്ച് വാഹനം ഓടിച്ച് അപകടത്തില്‍പെട്ടതിനെ തുടര്‍ന്ന് പോലീസ് പൊക്കി ഒരാഴ്ച കഴിയും മുന്‍പ് ചിലി സൂപ്പര്‍താരം വിദാല്‍ വീണ്ടും കുഴപ്പത്തില്‍. ഇത്തവണ പോലീസിനെ ഭീഷണിപ്പെടുത്തിയതിനാണ് താരം വാര്‍ത്തകളില്‍ സ്ഥാനം നേടിയത്. ഫെരാരികാര്‍ അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് തന്നെ അറസ്റ്റ് ചെയ്ത ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് വിദാല്‍ ഭീഷണിപ്പെടുത്തിയത്.

നിങ്ങള്‍ എനിക്കെതിരെ നടപടിയെടുത്തോളൂ. പക്ഷേ അതിന് മറുപടി പറയിക്കുമെന്നായിരുന്നു വിദാലിന്റെ ഭീഷണി. മദ്യപിച്ച് കാര്‍ ഓടിച്ചതിനാല്‍ 120 ദിവസത്തേക്ക് വിദാലിന്റെ ലൈസന്‍സ് പോലീസ് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. അന്വേഷണം പൂര്‍ത്തിയായി വിദാല്‍ കുറ്റക്കാരനാണെന്ന് കണ്ടാല്‍ കൂടുതല്‍ നടപടിയുണ്ടാകും.

arturo-vidal

കുറ്റക്കാരനെന്നു കണ്ടാല്‍ രണ്ടുവര്‍ഷത്തേക്ക് വാഹനമോടിക്കാന്‍ വിദാലിന് സാധിക്കില്ല. ഇതാണ് താരത്തെ ചൊടിപ്പിച്ചതെന്ന് കരുതുന്നു. ഓഫീസറെ ഭീഷണിപ്പെടുത്തിയതിന് അറുപതു ദിവസത്തെ ജയില്‍വാസവും യുവന്റസ് മിഡ്ഫീല്‍ഡറെ കാത്തിരിക്കുന്നുണ്ട്. മൂന്നു ഗോള്‍ നേടിയ വിദാല്‍ ഇപ്പോള്‍ കോപ്പ അമേരിക്കന്‍ ഫുട്‌ബോളിലെ ടോപ് സ്‌കോററാണ്.

മെക്‌സിക്കോയുമായുള്ള മത്സരത്തിനുശേഷം നൈറ്റ് ക്ലബ്ബില്‍ ചെന്ന മദ്യപിച്ചായിരുന്നു വിദാല്‍ ഫെരാരിയില്‍ വീട്ടിലേക്ക് തിരിച്ചത്. കൂടെ ഭാര്യയുമുണ്ടായിരുന്നു. അമിതവേഗതയില്‍ കുതിച്ച കാര്‍ ഒരു മണ്‍കൂനയിലേക്ക് പാഞ്ഞുകയറി അപകടത്തിലാവുകയും ചെയ്തു. എയര്‍ബാഗുള്ളതിനാല്‍ താരത്തിന് കാര്യമായ പരിക്കേറ്റിരുന്നില്ല.

Story first published: Friday, June 26, 2015, 9:11 [IST]
Other articles published on Jun 26, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+