Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയ്ക്ക് നട്ടെല്ലില്ലെന്ന് ഗവാസ്‌കര്‍, ദയനീയമെന്ന് വോണ്‍!

ലണ്ടന്‍: തോല്‍വിയും ജയവും തോല്‍വിയും ക്രിക്കറ്റില്‍ സാധാരണമാണ്. കളിച്ചത് മുഴുവന്‍ ജയിക്കണമെന്ന് ആഗ്രഹിക്കാന്‍ ഡോണ്‍ ബ്രാഡ്മാന് പോലും പറ്റില്ല. അപ്പോള്‍ തോല്‍വിയല്ല കാര്യം. ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം തോറ്റ രീതിയാണ്. ഐ പി എല്‍ ക്രിക്കറ്റിലും ഏകദിനങ്ങളിലും തകര്‍ത്തടിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ ടെസ്റ്റില്‍ കളിക്കുന്ന കളിക്ക് ഒറ്റവിശേഷണമേയുള്ളൂ - ദയനീയം.

മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണാണ് ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെ ദയനീയം എന്ന് വിശേഷിപ്പിച്ചത്. ഇന്ത്യ ഓളൗട്ടായി മൂന്ന് മണിക്കൂറിന് ശേഷം തുടങ്ങിയ മഴ പിന്നെയും ഏറെ നേരം നീണ്ടു. നാലും അഞ്ചും ദിവസം മഴയുണ്ടാകും എന്നുറപ്പായിട്ടും മൂന്നാം ദിവസമെങ്കിലും പിടിച്ചുനില്‍ക്കാന്‍ ഇന്ത്യ ശ്രമിച്ചില്ല. ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡ് പരിക്ക് മൂലം ബൗള്‍ ചെയ്യുമോ എന്ന് പോലും ഉറപ്പുണ്ടായിരുന്നില്ല, ബാറ്റിംഗിന് അനുകൂലമായ സാഹചര്യവും. എന്നിട്ടും ഇന്ത്യ കളി തുലച്ചു.

dhoni

ഇന്ത്യന്‍ താരങ്ങള്‍ കളിക്കളത്തില്‍ നട്ടെല്ല് കാണിച്ചില്ലെന്ന് മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്‌കര്‍ പരിഹസിച്ചു. കളി ജയിക്കാനോ സമനിലയെങ്കിലും ആക്കാനോ ഉള്ള നിശ്ചയദാര്‍ഢ്യം കളിക്കാര്‍ക്ക് ഉണ്ടായിരുന്നില്ല. പുറത്തായ രീതിയില്‍ പോലും അത് വ്യക്തമാണ്. കളിക്കാര്‍ക്ക് കളിയോട് താല്‍പര്യമില്ലെന്നും കോച്ച് ഡങ്കന്‍ ഫ്‌ലച്ചര്‍ വേണ്ട പോലെ പണിയെടുക്കുന്നില്ല എന്നും മുന്‍ വിക്കറ്റ് കീപ്പര്‍ ഫറൂഖ് എഞ്ചിനീയര്‍ പറഞ്ഞു.

ലോര്‍ഡ്‌സ് ടെസ്റ്റില്‍ ജയിച്ച് പരമ്പരയില്‍ മുന്നിലെത്തിയ ഇന്ത്യ സൗത്താംപ്‌ടെന്നിലും മാഞ്ചസ്റ്ററിലും ദയനീയമായി തോല്‍ക്കുകയായിരുന്നു. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇപ്പോള്‍ 1 - 2ന് ഇംഗ്ലണ്ട് മുന്നിട്ടുനില്‍ക്കുകയാണ്. വിരാട് കോലി, ചേതേശ്വര്‍ പൂജാര, ശിഖര്‍ ധവാന്‍, ഗൗതം ഗംഭീര്‍ തുടങ്ങിയ കളിക്കാരാരും ഫോമിലല്ല. ധോണി, ജഡേജ, രഹാനെ, വിജയ് എന്നിവര്‍ക്കും സ്ഥിരത കാട്ടാന്‍ പറ്റുന്നില്ല. അഞ്ചാം ടെസ്റ്റ് ആഗസ്ത് പതിനഞ്ചിന് ഓവലില്‍ തുടങ്ങും.

Story first published: Monday, August 11, 2014, 12:35 [IST]
Other articles published on Aug 11, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+