
മേരി ഡെക്കര്‍
1984ലെ ഒളിംപിക്സില്‍ വനിതകളുടെ 3000 മീറ്ററില്‍ മത്സരിച്ച അമേരിക്കന്‍ താരമായ മേരി ഡെക്കര്‍ ദക്ഷിണാഫ്രിക്കന്‍ താരം സോള ബഡുമായുണ്ടായ കൂട്ടിയിടിയില്‍ മത്സരത്തില്‍ മെഡല്‍ നഷ്ടമായി.

ജാനോസ് ബരന്യായ്
ഹങ്കേറിയന്‍ വെയ്റ്റിലിഫ്റ്റ് താരമായ ജാനോസ് ബരന്യായ് 2008ലെ ബെയ്ജിംഗ് ഒളിംപിക്സില്‍ മത്സരിക്കുന്നതിനിടെ കൈമുട്ട് തെറ്റിയത് സ്വര്‍ണ്ണ സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചു. 77 കി. ഗ്രാം വിഭാഗത്തില്‍ മത്സരിച്ച ജാനോസ് 148 കി.ഗ്രാം എടുത്തുയര്‍ത്തുന്നതിനിടെ പരിക്കേല്‍ക്കുകയായിരുന്നു.

റോയ് ജോണ്‍സ്
ബോക്സിംഗ് ചരിത്രത്തില്‍ അടയാളപ്പെടുത്തിയ സംഭവമായിരുന്നു 1988ലെ സിയോള്‍ ഒല്‍പിക്സില്‍ അമേരിക്കന്‍ താരം റോയ് ജോണ്‍സിനുണ്ടായത്. ബോക്സിംഗ് റിംഗില്‍ വിജയം വരിച്ച ജോണ്‍സിന് പകരം ജഡ്ജ് എതിരാളിയായ കൊറിയന്‍ താരം പാര്‍ക്ക് സി ഹൂന് അനുകൂലമാായി വിധി പറഞ്ഞു. അട്ടിമറി ഉണ്ടെന്ന് വ്യക്തമായതോടെ വിധി റദ്ദാക്കി

വൈം എസ്സജാസ്
സൗത്ത് അമേരിക്കയിലെ സുരിനെയിംമിനെ പ്രതിനിധീകരിച്ച് ആദ്യമായി ഒളിംപിക്സില്‍ പങ്കെടുത്ത എസ്സജാസ് തുടക്കത്തിലേ അപകീര്‍ത്തിക്ക് ഇരയായി. അമിതമായി ഉറങ്ങിയത് മൂലം 800 മീറ്റര്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന താരം പിന്നീടുള്ള ഒളിംപിക്സില്‍ പങ്കെടുത്തില്ല. 190ലെ റോം ഒളിംപിക്സിലായിരുന്നു വൈം യോഗ്യത നേടിയത്.

ഡൊറാന്റോ പിയാട്രി
1908ലെ ലണ്ടന്‍ ഒല്‍പിക്സില്‍ മാരത്തണില്‍ മത്സരിച്ച ഇറ്റാലിയന്‍ താരം ഡൊറന്റോ പിയാട്രി മത്സരത്തിനിടെ അയോഗ്യനായി പ്രഖ്യാപിക്കുകയായിരുന്നു.

അന്നേമിയേക്ക് വാന്‍ വ്യൂട്ടന്‍
റിയോ ഒല്‍പിക്സില്‍ ഡച്ച് താരമായ 33 കാരിയായ അന്നേമിയേക്ക് സൈക്ലിംഗ് മത്സരത്തിനിടെ പുറത്തിന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്.

ഗ്രെഗ് ലൗഗാനിസ്
1988ലെ സിയോള്‍ ഒളിംപിക്‌സില്‍ ഡൈവിംഗില്‍ മത്സരിച്ച ഗ്രെഗിന് വീഴ്ചയുടെ ആഘാതത്തില്‍ പരിക്കേല്‍ക്കുകയായിരുന്നു.

ഫ്രാന്‍സിസ്‌കോ ലസാരോ
1912 ല്‍ സ്‌റ്റോക്ക്‌ഹോമില്‍ നടന്ന ഒളിംപിക്‌സില്‍ സൂര്യാഘാതമേല്‍ക്കാതിരിക്കാന്‍ ശരീരത്തില്‍ മെഴുകു പുരട്ടി മാരത്തണ്‍ മത്സരത്തില്‍ പങ്കെടുത്ത സലസാരോ 30 കിലോമീറ്റര്‍ എത്തുന്നതിന് മുമ്പ് ഇലക്ട്രോലിറ്റിക് ഇംബാലന്‍സ് കാരണം മരണമടഞ്ഞു.

യാങ് ടേ യുങ്
2004ലെ ഏഥന്‍സ് ഒൡപ്ക്‌സില്‍ പുരുഷന്മാരുടെ പാരലല്‍ ബാറില്‍ മത്സരിച്ച യുങിന് മത്സരത്തിനിടെയുണ്ടായ പിഴവ് യുങ്ങിന്റെ സ്വര്‍ണ്ണ നഷ്ടപ്പെടുത്തി.

മിലോറാഡ് കാവിക്
നീന്തലില്‍ അമേരിക്കന്‍ താരം മൈക്കല്‍ ഫെല്‍പ്പ്‌സിനൊപ്പം മത്സരിച്ച സെര്‍ബിയന്‍ താരമാണ് മിലോര്‍ഡ് കാവിക്. 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തില്‍ ആദ്യം ഫിനിഷ്ിംഗ് ബോര്‍ഡില്‍ ഫെല്‍പ്പ്‌സിന് മുമ്പേ തൊട്ടത് കാവിക് ആയിരുന്നു.

മരിയ ഇറ്റ്കിന
പ്രമുഖ റഷ്യന്‍ സ്പ്രിന്റ് താരമായ മരിയ ഇറ്റ്കിന നാല് തവണ ഒളിംപിക്‌സില്‍ പങ്കെടുത്ത മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും മെഡല്‍ സ്വന്തമാക്കാന്‍ കഴിഞ്ഞില്ല.
സ്പ്രിന്റില്‍ തിളങ്ങനായില്ല

ജോണ്‍ ക്വിന്‍
2014ലെ വേനല്‍ക്കാല ഒളിംപിക്‌സില്‍ പങ്കെടുത്ത ക്വിന്‍ ടോയ്‌ലറ്റ് ക്യൂബിക്കിളില്‍ തന്റെ ശക്തി പരീക്ഷിച്ചത് തിരിച്ചടിയായി. എലിവേറ്റരിനുള്ളില്‍ കുടുങ്ങിപ്പോയതുള്‍പ്പെടെ താരം ഉള്‍പ്പെട്ട രണ്ട് സംഭവങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയും ചെയ്തു.

ലിസ ക്യൂറി കെന്നി
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആറ് സ്വര്‍ണ്ണം നേടിയ ലിസയ്ക്ക് ഒളിംപിക്‌സ് ഒരിക്കലും ഭാഗ്യം സമ്മാനിച്ചില്ല. ആസ്‌ട്രേലിയന്‍ നീന്തല്‍ താരമാണ് ലിസ.

റിക്കി ഓള്‍സെന്‍
ഡാനിഷ് ബാറ്റ്മിന്റണ്‍ താരമായ റിക്കി ഓള്‍സെന്‍ ഒളിംപിക്‌സില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാറുണ്ടെങ്കിലും നാലും അഞ്ചും സ്ഥാനത്താണ് എത്തിനില്‍ക്കാറുള്ളത്.

സില്‍വി ഫ്രഞ്ചെറ്റ്
1992ലെ ബാഴ്‌സലോണ ഒളിംപിക്‌സില്‍ സിങ്ക്രൊണൈസ്ഡ് സ്വിമ്മിംഗില്‍ മത്സരിച്ച സില്‍വി അമേരിക്കന്‍ താരത്തിന് പിന്നാലെ ഫിനിഷ് ചെയ്‌തെങ്കിലും മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തതെന്ന് ജഡ്ജ് അവകാശപ്പെടുകയായിരുന്നു.

സ്വെറ്റ്‌ലാന കോര്‍ക്കിന
2000ലെ സിഡ്‌നി ഒളിംപിക്‌സില്‍ ജിംമനാസ്റ്റിക് താരമായി മത്സരിച്ച സ്വെറ്റ്‌ലാനയ്ക്ക് സെന്റിമീറ്ററുകളുടെ വ്യത്യാസത്തിലാണ് റഷ്യന്‍ താരമായ സ്വെറ്റ്‌ലാനയ്ക്ക് വോള്‍ട്ടിലുള്ള മെഡല്‍ നഷ്ടമായത്.

തോമസ് ഹാമില്‍ട്ടണ്‍
1936വെ ബെര്‍ലിന്‍ ഗെയിംസിനിടെ ഭാരം കുറച്ച ദക്ഷിണാഫ്രിക്കന്‍ ബോക്‌സിംഗ് താരം സ്വര്‍ണ്ണമണിഞ്ഞു. എന്നാല്‍ ഭാരം കുറയ്ക്കാനുള്ള തീരുമാനം വിനയായതോടെ പിറ്റേ ദിവസം ജഡ്ജ് വിധി മാറ്റിയെഴുതുകയായിരുന്നു.

മില്‍ഖാ സിംഗ്
1960ലെ ഒളിംപിക്‌സില്‍ മത്സരിച്ച ഇന്ത്യയുടെ താരം മില്‍ഖാ സിംഗ് 400 മീറ്ററില്‍ ലീഡ് ചെയ്ത ഫിനിഷിംഗ് താരം ലൈനിന് സമീപത്തുവെച്ച് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

ഫ്രെഡറിക്ക് വെയ്‌സ്
2000ലെ സിഡ്‌നി ഒളിംപിക്‌സില്‍ പുരുഷന്മാരുടെ ബാസ്‌കറ്റ് ബോള്‍ കളിക്കിടെ ഫ്രെഡറിക് വെയ്‌സിന്റെ പരാമര്‍ശമായിരുന്നു അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ താരത്തിന്റെ ഭാഗ്യം നശിപ്പിച്ചത്.

സമീര്‍ എയ്ത്ത്
റിയോ ഒളിംപിക്‌സിലെ ജിംനാസ്റ്റിക് മത്സരത്തിനിടെ കാലൊടിഞ്ഞ് തൂങ്ങിയ സമീറിന് റിയോ കണ്ണീരോര്‍മ്മയായി. കാലിനേറ്റ പരിക്ക് മൂലം ലണ്ടന്‍ ഒൡപിക്‌സില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്ന താരത്തിനേറ്റ വലിയ തിരിച്ചടിയായിരുന്നു


Click it and Unblock the Notifications











