വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിയോ ഒളിംപിക്‌സ്: സുല്‍ത്താന്മാര്‍ക്കും അറഫമാര്‍ക്കും 10 ലക്ഷം, സുല്‍ത്താന്‍ ഇഫക്ട്!!!

By Sandra

മുംബൈ: ഒളിംപിക്‌സില്‍ സ്വര്‍ണ്ണ മെഡല്‍ നേടുന്നവര്‍ക്ക് സുല്‍ത്താന്റെ പത്ത് ലക്ഷം. ആദിത്യ ചോപ്രയുടെ യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം 300 കോടി ജനങ്ങളുടെ ഹൃദയത്തില്‍ തൊട്ടതിന് പിന്നാലെയാണ് പ്രൈസ് മണി പ്രഖ്യാപനം. ഒളിംപിക്‌സില്‍ സ്വര്‍ണ്ണമെഡല്‍ നേടുന്ന സാധാരണക്കാരന്റെ കഥ പറയുന്ന ചിത്രത്തിന്റെ വിജയത്തിനൊപ്പം ഇന്ത്യയ്ക്കുവേണ്ടി മെഡല്‍ നേടുന്ന താരങ്ങളുടെ സന്തോഷം കൂടി പങ്കുവെയ്്ക്കാനുള്ള ശ്രമമാണ് മുംബൈയിലെ സ്റ്റുഡിയോയുടേത്.

റിയോ ഒളിംപിക്സ്: ഒളിംപിക്സിലെ താര ദമ്പതികള്‍ ഇവരാണ്, ചില 'കപ്പിള്‍ വിശേഷങ്ങള്‍'റിയോ ഒളിംപിക്സ്: ഒളിംപിക്സിലെ താര ദമ്പതികള്‍ ഇവരാണ്, ചില 'കപ്പിള്‍ വിശേഷങ്ങള്‍'

ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണ്ണമണിയുന്ന എല്ലാവര്‍ക്കും 10 ലക്ഷം രൂപ വീതം ക്യാഷ് പ്രൈസായി നല്‍കുമെന്നാണ് സ്റ്റുഡിയോയുടെ പ്രഖ്യാപനം. എന്നാല്‍ സ്റ്റുഡിയോയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. കായിക താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതിനൊപ്പം റിയോയിലെ ശരിക്കുമുള്ള സുല്‍ത്താന്‍മാരെയും അറഫമാരെയും പ്രോത്സാഹിപ്പിക്കുകയാണ് സ്റ്റുഡിയോയുടെ ലക്ഷ്യം.

rio-13

റിലീസ് ചെയ്ത് അഞ്ചാഴ്ച പിന്നിടുന്നതിനിടെ ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടിയിരുന്നു. രാജ്യത്തിന് വേണ്ടി മെഡല്‍ നേടുന്ന റെയില്‍വേ താരങ്ങള്‍ക്ക് റെയില്‍വേ പ്രൈസ് മണി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്വര്‍ണ്ണമണിയാന്‍ കായിക താരങ്ങള്‍ക്ക് പ്രചോദനം നല്‍കിക്കൊണ്ടുള്ള പ്രൈസ് മണി പ്രഖ്യാപനം.

Story first published: Thursday, August 11, 2016, 9:06 [IST]
Other articles published on Aug 11, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X