Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

താരങ്ങളെത്തി;ഏകദിനത്തിന് കൊച്ചി ഒരുങ്ങി

കൊച്ചി: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം നവംബര്‍ 21 ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡയിത്തില്‍ നടക്കും. ഇതിനായി ഇരു ടീമുകളും കൊച്ചിയില്‍ എത്തി.

നവംബര്‍ 19 ന് ഉച്ചയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ഇന്ത്യയുടേയും വെസ്റ്റ് ഇന്‍ഡീസിന്റേയും താരങ്ങള്‍ പറന്നിറങ്ങിയത്. പരമ്പരാഗത രീതിയില്‍ കഥകളിയും മോഹിനിയാട്ടവും താലവും ചെണ്ടമേളവും ഒക്കെ ആയിട്ടാണ് ക്രിക്കറ്റ് താരങ്ങളെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് സ്വീകരിച്ചത്.

Kochi Stadium

പ്രത്യേക വിമാനത്തില്‍ ആയിരുന്നു ടീം അംഗങ്ങള്‍ എത്തിയത്. പിന്നീട് പ്രത്യേക വാഹനത്തില്‍ ഹോട്ടലിലേക്ക് പോയി.വെസ്റ്റ് ഇന്‍ഡീസ് ടീം ആദ്യമായാണ് കൊച്ചിയില്‍ മത്സരത്തിനെത്തുന്നത്. സച്ചിന്റെ വികാര നിര്‍ഭരമായ യാത്രയപ്പിന് ശേഷം ഇന്ത്യന്‍ ടീം കളിക്കളത്തില്‍ ഇറങ്ങുന്നു എന്ന പ്രത്യേകതയും കൊച്ചിയിലെ മത്സരത്തിനുണ്ട്.

സച്ചിന് ആദരമൊരുക്കി അദ്ദേഹത്തിന്റെ പേരില്‍ വിഐപി പവലിയന്‍ സ്റ്റേഡിയത്തില്‍ തയ്യാറാക്കിയിട്ടുണ്ട്. നവംബര്‍ 20 ന് ബുധനാഴ്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി പവലിയന്‍ ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച തന്നെ ഇരു ടീമുകളും പരിശീലനത്തിന് ഇറങ്ങുകയും ചെയ്യും. പിച്ചിനെ പറ്റി മുമ്പ് ആശങ്കള്‍ ഉയര്‍ന്നിരുന്നെങ്കിലും ബിസിസിഐ ക്യൂറേറ്റര്‍ തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

Story first published: Tuesday, November 19, 2013, 17:34 [IST]
Other articles published on Nov 19, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+