അഴിമതി വീരനെന്ന് പേരുകേട്ട സുരേഷ് കല്‍മാഡി വീണ്ടും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ തലപ്പത്ത്
ദില്ലി: കോമണ്‍വെല്‍ത്ത് അഴിമതിക്കേസില്‍ അറസ്റ്റിലാവുകയും ജലിലില്‍ കഴിയുകയും ചെയ്ത സുരേഷ് കല്‍മാഡി വീണ്ടും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ തലപ്പത്ത്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ ആജീവനാന്ത പ്രസിഡന്റായാണ് മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ സുരേഷ് കല്‍മാഡിയുടെ നിയമനം.
കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് വന്‍തോതില്‍ കള്ളപ്പണ ഇടപാട് നടത്തിയെന്നും കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കല്‍മാഡിയെ അറസ്റ്റ് ചെയ്തത്. ഗെയിംസുമായി ബന്ധപ്പെട്ട് ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന് അനധികൃതമായി കരാറുകള്‍ നല്‍കിയെന്നും വ്യക്തമായിരുന്നു.

ഇത്തരത്തില്‍ ഒരാള്‍ വീണ്ടും ഒളിമ്പിക് അസോസിയേഷന്റെ ആജീവനാന്ത പ്രസിഡന്റായായത് ദുരൂഹതയുണ്ടാക്കുന്നതാണ്. സംഭവം വിവാദമായതോടെ കല്‍മാഡിയുടെ നിയമനം ഗുരുതരമായ വിഷയമാണെന്നും ഇത് പരിശോധിക്കുമെന്നും കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications