ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്; റെയില്‍വെ മുന്നില്‍
തിരുവനന്തപുരം: അറുപത്തിയേഴാമത് ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒരു റെക്കോര്‍ഡും റിലെ സ്വര്‍ണമെഡലും സ്വന്തമാക്കി റെയില്‍വെയുടെ മലയാളിത്താരം സാജന്‍ പ്രകാശ് മുന്നില്‍. ബുധനാഴ്ച പിരപ്പന്‍കോട് ഡോ ബിആര്‍ അംബേദ്കര്‍ സ്മാരക അന്താരാഷ്ട്ര നീന്തല്‍ കോംപ്ലക്‌സില്‍ തുടങ്ങിയ മേളയില്‍ ഗുജറാത്തിലെ പതിമൂന്നുകാരി മാനാ പട്ടേല്‍ നൂറുമീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ മൂന്ന് റെക്കോര്‍ഡുകള്‍ കുറിച്ചു.
ആദ്യ ദിനത്തില്‍ കേരളത്തിന് രണ്ട് മെഡലേ സ്വന്തമാക്കാന്‍ കഴിഞ്ഞുള്ളൂവെങ്കിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത് വലിയ നേട്ടമാണെന്നാണ് കേരളത്തിന്റെ പ്രകടനം വിലയിരുത്തിയവരുടെ അഭിപ്രായം. സര്‍വീസിനുവേണ്ടി പിഎസ് മധു സ്വര്‍ണം നേടി. അഞ്ച് സ്വര്‍ണവുമായി റെയില്‍വെ ഒന്നാം സ്ഥാനത്തും രണ്ട് സ്വര്‍ണവുമായി മഹരാഷ്ട്ര രണ്ടാം സ്ഥനത്തും വന്നപ്പോള്‍ 22 വര്‍ഷം ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയ കര്‍ണാടക മൂന്നാം സ്ഥാനത്താണ്.
24 സംസ്ഥാനങ്ങളെയും റെയില്‍വേ, പൊലീസ്, സര്‍വീസസ് എന്നീ ഡിപ്പാര്‍ട്ട്‌മെന്റ് ടീമുകളെയും പ്രതിനിധീകരിച്ച് 700 ഓളം താരങ്ങള്‍ക്കു പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം സാങ്കേതിക ഉദ്യോഗസ്ഥരും എത്തുന്ന മേള നാലു ദിവസം കൂടെ ബാക്കി നില്‍ക്കുന്നു.

സാജന്‍ പ്രകാശ്
ഒരു റെക്കോര്‍ഡും റിലെ സ്വര്‍ണമെഡലും സ്വന്തമാക്കി റെയില്‍വെയുടെ മലയാളിത്താരം സാജന്‍ പ്രകാശാണ് മുന്നില്‍. 400 മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍ 3.58.51 മിനിട്ടിലാണ് സാജന്‍ റിക്കോര്‍ഡ് കുറിച്ചത്. സാജന് മറ്റൊരു സ്വര്‍ണം സമ്മാനിച്ചത് നൂറുമീറ്റര്‍ ബട്ടര്‍ ഫ്‌ലൈ സ്‌ട്രോക്കാണ്.

ഒന്നാം സ്ഥാനം
അഞ്ചുസ്വര്‍ണവുമായി റെയില്‍വെയാണ് ഒന്നാംസ്ഥാനത്ത്

രണ്ടാം സ്ഥാനം
രണ്ടു സ്വര്‍ണവുമായി മഹാരാഷ്ട്ര രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു

മൂന്നാം സ്ഥാനം
22 വര്‍ഷം ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയ കര്‍ണാടക മൂന്നാം സ്ഥാനത്താണ്

കേരളം
ആദ്യ ദിനത്തില്‍ കേരളത്തിന് രണ്ട് മെഡലേ സ്വന്തമാക്കാന്‍ കഴിഞ്ഞുള്ളൂവെങ്കിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത് വലിയ നേട്ടമാണെന്നാണ് കേരളത്തിന്റെ പ്രകടനം വിലയിരുത്തിയവരുടെ അഭിപ്രായം.

പങ്കെടുക്കുന്നവര്‍
24 സംസ്ഥാനങ്ങളെയും റെയില്‍വേ, പൊലീസ്, സര്‍വീസസ് എന്നീ ഡിപ്പാര്‍ട്ട്‌മെന്റ് ടീമുകളെയും പ്രതിനിധീകരിച്ച് 700 ഓളം താരങ്ങള്‍ക്കു പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം സാങ്കേതിക ഉദ്യോഗസ്ഥരും മേളയില്‍ എത്തുന്നു.

ആരതി
200 മീറ്റര്‍ ബ്രസ്റ്റ് സ്‌ട്രോക്കില്‍ വെങ്കലം നേടി കേരളത്തിന്റെ മെഡല്‍ പട്ടികയ്ക്ക് എസ് ആരതി തുടക്കം കുറിച്ചു. തുടര്‍ന്ന്, 4200 മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍ റിലേടീമില്‍ അംഗമായി തന്റെ പേരിലും കേരളത്തന്റെ പേരിലും രണ്ടാമത്തെ വെങ്കലം നേടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications