Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സുശീല്‍ കുമാറിന് ഒളിമ്പിക്‌സ് യോഗ്യതാ മത്സരം നഷ്ടമായേക്കും, നീട്ടിവെക്കാന്‍ അഭ്യര്‍ഥന

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഗുസ്തിതാരവും രണ്ടുവട്ടം ഒളിമ്പിക്‌സ് മെഡല്‍ ജേതാവുമായ സുശീല്‍ കുമാറിന് ടോക്യോ ഒളിമ്പിക്‌സ് യോഗ്യതാ മത്സരം നഷ്ടമായേക്കും. പരിക്കിന്റെ പിടിയിലായ താരത്തിന് ഈ ആഴ്ച നടക്കാനിരിക്കുന്ന ട്രയല്‍സില്‍ പങ്കെടുക്കാന്‍ കഴിയില്ല. അടുത്തമാസം നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള താരങ്ങളെ കണ്ടെത്തുന്നത് ട്രയല്‍സിലൂടെയാണ്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലൂടെ ഒളിമ്പിക്‌സ് യോഗ്യത നേടാമെന്ന സുശീലിന്റെ ആഗ്രഹം ഇതോടെ നടപ്പായേക്കില്ല.

താന്‍ പൂര്‍ണകായികക്ഷമത നേടിയെന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന് സമര്‍പ്പിച്ചിട്ടുണ്ടെന്നും സുശീല്‍ പറഞ്ഞു. അവരില്‍നിന്നും തീരുമാനം വരേണ്ടതുണ്ട്. അതുവരെ ട്രയല്‍സ് നീട്ടിവെക്കണമെന്നാണ് സുശീലിന്റെ അഭ്യര്‍ഥന. 74 കിഗോല്രാം വിഭാഗത്തില്‍ മത്സരിക്കുന്ന സുശീലിന്റെ കാര്യത്തില്‍ വ്യാഴാഴ്ച അന്തിമ തീരുമാനമുണ്ടായേക്കുമെന്ന് ഫെഡറേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തൊമാര്‍ പറഞ്ഞു.

sushil kumar

സമീപകാലത്ത് മികച്ച പ്രകടനം നടത്താന്‍ സുശീലിന് കഴിഞ്ഞിട്ടില്ല. ഏഷ്യന്‍ ഗെയിംസിലും, ലോക ചാമ്പ്യന്‍ഷിപ്പിലും താരം നേരത്തെ പുറത്തായിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പിനുശേഷം ഒരു മത്സരത്തിലും പങ്കെടുത്തിട്ടുമില്ല. 74 കിലോഗ്രാം വിഭാഗത്തില്‍ ഗൗരവ് ബലിയനാണ് ഇന്ത്യയിലെ ഒന്നാം നമ്പര്‍ ഗുസ്തിതാരം. പുരുഷ താരങ്ങളില്‍ നാലുപേരാണ് ഇതുവരെയായി ഒളിമ്പിക്‌സ് യോഗ്യത നേടിയത്. വനിതാ വിഭാഗത്തില്‍ വിനേഷ് ഫോഗട്ടും യോഗ്യത നേടിയിട്ടുണ്ട്. വരാനിരിക്കുന്ന മൂന്നു ചാമ്പ്യന്‍ഷിപ്പുകളിലൂടെ കൂടുതല്‍പേര്‍ ഒളിമ്പിക്‌സിനെത്തുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.

Story first published: Thursday, January 2, 2020, 17:00 [IST]
Other articles published on Jan 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+